പോരുന്നോ എന്റെ കൂടെ; മോഹന്‍ലാലിനെ കാണാന്‍ ഓടിയെത്തി അമ്മൂമ്മ

59

മോഹന്‍ലാലിന്റെ പുറത്തുവരുന്ന വീഡിയോകള്‍ നിമിഷ നേരം കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന താരത്തിന്റെ പുതിയ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ ആണ് പുറത്തുവന്നത്. ഒരു അമ്മൂമ്മയും മോഹന്‍ലാലും സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.

Advertisements

മോഹന്‍ലാല്‍ എവിടെ എന്ന് ചോദിച്ചുന്ന അമ്മൂമ്മയ്ക്ക് കാറില്‍ മടങ്ങാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിനെ കാണിച്ച് കൊടുക്കുകയും മോഹന്‍ലാലും അമ്മൂമ്മയും കെട്ടിപ്പിടിക്കുന്നതും. പോരുന്നോ എന്റെ കൂടെ എന്ന് അമ്മൂമ്മയോട് മോഹന്‍ലാല്‍ ചോദിക്കുന്നതുമാണ് വീഡിയോയില്‍. ഇതാണോ..ഇതാണോ മോഹന്‍ലാല്‍ എന്ന അമ്മൂമ്മയുടെ ചോദ്യം എല്ലാവരിലും ചിരി പടര്‍ത്തുന്നുണ്ട്.

അതേസമയം 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു.

 യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രം മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ 360-ാം സിനിമയാണ്. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

 

Advertisement