അഭിനയത്തിലേക്ക് വരുമ്പോൾ അച്ഛന്റേയും സഹോദരങ്ങളുടേയും പേര് ഞാനായിട്ട് കളയുമോ, അവർക്ക് നാണക്കേടാകുമോ എന്ന ഭയമുണ്ടായിരുന്നു : ശൈലജ

616

കൊട്ടാരക്കര ശ്രീധരൻ നായരുടെ ഇളയമകളായ ശൈലജ സഹോദരങ്ങളുടെ പാതയിലുടെ അഭിനയത്തിലേക്ക് എത്തുന്നത് കുറച്ച് വൈകിയാണ്. എങ്കിലും അഭിനയം നൽകുന്ന സന്തോഷത്തിൽ താൻ സംതൃപ്തയാണെന്നാണ് ശൈലജയുടെ വാക്കുകൾ. അന്ന കരനീന എന്ന പരമ്പരയിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം.

അതിന് ശേഷം അമ്മയറിയാതെ, പ്രണയ വർണങ്ങൾ, തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചു. ദുൽഖർ സൽമാന്റെ സല്യൂട്ട് അടക്കമുള്ള സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ശൈലജ. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ മനസ് തുറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ…

Advertisements

ALSO READ

സിബിഐ യുടെ ഷൂട്ടിങിന് പോയപ്പോൾ മമ്മൂക്ക അത് കണ്ടു പിടിച്ചു ; എനിക്കൊപ്പം കളിച്ചു വളർന്ന കൂട്ടുകാർ പോലും അത് കണ്ട് പിടിച്ചിട്ടില്ല : അസീസ് നെടുമങ്ങാട്

അച്ഛന്റെ മകൾ എന്ന ധൈര്യം പോരെ നിനക്ക് എന്നുള്ള നടൻ മുകേഷിന്റെ സഹോദരി സന്ധ്യ രാജേന്ദ്രന്റെ വാക്കുകളാണ് അഭിനയത്തിലേക്ക് വരാനുള്ള കരുത്ത് പകർന്നത്. അഭിനയ രംഗത്തേക്ക് വരണമെന്ന ഒരു ചിന്തയും തനിക്കില്ലായിരുന്നു.

കുടുംബ ജീവിതവും ജോലിയും നന്നായി കൊണ്ട് പോകാനുള്ള അന്തരീക്ഷം വേണമെന്ന ആഗ്രേഹമേ ഉണ്ടായിരുന്നുള്ളൂ. ഒരാൾക്ക് അവരുടേതായ സ്വകാര്യത കാണുമല്ലോ. ഒന്ന് സ്വസ്ഥമായി അമ്പലത്തിലേക്ക് പോകാനോ അല്ലെങ്കിൽ ഒരു സിനിമ കാണാനോ പറ്റാത്ത അത്ര ബുദ്ധിമുട്ട് ആയിരിക്കും എന്നായിരുന്നു എന്റെ മനസിൽ. അച്ഛനും ചേട്ടൻ സായ് കുമാറും ചേച്ചി ശോഭ മോഹനും ആ സ്വകാര്യത നഷ്ടപ്പെടുന്നത് കണ്ടാണ് ഞാൻ വളർന്നത്. ഇതെല്ലാം അറിയുന്നത് കൊണ്ടായിരിക്കാം എനിക്ക് സിനിമ മേഖലയോട് വലിയ താൽപര്യമില്ലായിരുന്നു.

അച്ഛനും അമ്മയക്കും ചേട്ടനും പെൺകുട്ടികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നത് താൽപര്യമില്ലായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് നായികയാകാൻ വിളിച്ചിരുന്നുവെങ്കിലും അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. പഠിച്ചു കഴിഞ്ഞ ഉടനെ തന്നെ ജോലിയും കിട്ടി. പിന്നാലെയായിരുന്നു കല്യാണം. പതിനെട്ട് വർഷം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് ജോലി ചെയ്തു.

ഒരുപാട് മനുഷ്യരെ സേവിക്കാൻ പറ്റുക, നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക, അതെല്ലാമായിരുന്നു എന്റെ സന്തോഷം. പിന്നീട് നടുവേദനയുടെ ചികിത്സയ്ക്കായി നീണ്ട അവധി എടുക്കേണ്ടി വന്നു. ആ സമയത്തായിരുന്നു കോവിഡ് വരുന്നത്. പിന്നെ ജോലിയിലേക്ക് തിരിച്ചു പോയില്ല. ഈ സമയത്തായിരന്നു സീരിയലിലേക്ക് അതിഥി വേഷം ചെയ്യാമോ എന്ന് സന്ധ്യ ചേച്ചി ചോദിക്കുന്നത്.

ALSO READ
അനൂപ് സത്യന്റെ അടുത്ത ചിത്രത്തിൽ നായകൻ താരാജാവ് മോഹൻലാൽ, കൂടെ ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളുടെ ഒരു കൂട്ടവും, അഖിൽ സത്യന്റെ വെളിപ്പെടുത്തലിൽ ആേവേശം കൊണ്ട് ആരാധകർ

ആദ്യത്തെ സീരിയൽ കണ്ട് സഹോദരിമാർ എല്ലാവരും അഭിപ്രായം പറഞ്ഞു. മെച്ചപ്പെടുത്തേണ്ട ഭാഗങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. സംസാരിക്കുമ്പോൾ ഒരു ചുണ്ടുപിടുത്തമുണ്ടെന്നും ഇടയ്ക്ക് ഇടയ്ക്ക് താഴോട്ട് നോക്കുന്നുണ്ടന്നെല്ലാം പറഞ്ഞു തന്നു. അതേസമയം ആദ്യത്തേതിൽ നിന്നും ഇപ്പോൾ നല്ല മികവുണ്ടെന്നാണ് എല്ലാവരുടേയും അഭിപ്രായമെന്നും താരം പറഞ്ഞു.

അച്ഛന്റേയും സഹോദരങ്ങളുടേയും പേര് ഞാനായിട്ട് കളയുമോ, അവർക്ക് നാണക്കേടാകുമോ എന്ന ഭയമുണ്ടായിരുന്നുവെന്നും താരം പറയുന്നു. സായിയും ശോഭേച്ചിയും ഒരുപാട് അനുഭവ സമ്പത്തുള്ളവരാണ്. അവർ നല്ലത് പറയുമ്പോൾ സന്തോഷമാണെന്നും ശൈലജ കൂട്ടിച്ചേർത്തു.

Advertisement