ദിലീപിനെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത് ആ നടി, 3000 രൂപ പ്രതിഫലത്തില്‍ നിന്നും ഇന്ന് നടന്‍ എത്തിനില്‍ക്കുന്നത് കോടികളുടെ വരുമാനത്തില്‍, വൈറലായി തുറന്നുപറച്ചില്‍

627

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. പ്രേക്ഷകരെ എന്നും ചിരിപ്പിച്ചിട്ടേ ഉള്ളൂ ഈ നടന്‍. എന്നാല്‍ ഇടക്കാലത്ത് നടന്റെ പേരില്‍ ഉയര്‍ന്നുവന്ന കേസും പ്രശ്നങ്ങളും ഒക്കെ ദിലീപിന്റെ കരിയറിനെയും വലിയ രീതിയില്‍ ബാധിച്ചു.

Advertisements

ഇപ്പോള്‍ വീണ്ടും സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് ദിലീപ്. നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്ത പവി കെയര്‍ ടേക്കര്‍ എന്ന സിനിമയിലാണ് ദിലീപ് നായകനായി അഭിനയിച്ചിരിക്കുന്നത്. ചിത്രം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തിയ്യേറ്ററുകളിലെത്തിയിരിക്കുന്നത്.

Also Read:ഡയാനക്ക് ആദ്യമായി മേക്കപ്പ് ചെയ്തത് ഞാനാണ്, ആ ഒരു പരിചയം നയന്‍സ് ഇപ്പോഴും മറന്നിട്ടില്ല, മാലാ പാര്‍വതി പറയുന്നു

അത്രത്തോളം സുഖമുള്ളതായിരുന്നില്ല 56കാരനായ ദിലീപിന്റെ സിനിമായാത്ര. സിനിമയില്‍ ഒരു അവസരത്തിനായി നടന്‍ ഒത്തിരി അലഞ്ഞിരുന്നു. ഗോപാലകൃഷ്ണന്‍ പദ്മനാഭ പിള്ള എന്നാണ് ദിലീപിന്റെ യഥാര്‍ത്ഥ പേര്. ഇപ്പോഴിതാ പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തില്‍ ദിലീപ് എത്താനുണ്ടായ സാഹചര്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ഉര്‍വശിയാണ് ദിലീപിന് ആ ചിത്രത്തില്‍ അവസരം നല്‍കിയതെന്ന് വിജി തമ്പി പറയുന്നു. ആലുവാക്കാരനായ മിമിക്രി ഒക്കെ ചെയ്യുന്ന ഒരു പയ്യനുണ്ടെന്ന് പറഞ്ഞായിരുന്നു ഉര്‍വശി ദിലീപിനെ പരിചയപ്പെടുത്തിയതെന്നും ദിലീപിന്റെ മിമിക്രി ഒത്തിരി ആസ്വദിക്കുന്ന ആളായിരുന്നു ഉര്‍വശിയെന്നും വിജി തമ്പി പറയുന്നു.

Also Read:ഉലകനായകനെയും പിന്നിലാക്കി മമ്മൂട്ടിയുടെ കുതിപ്പ്, വരാനിരിക്കുന്ന ജനപ്രീതിയുള്ള ചിത്രങ്ങളുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത് ടര്‍ബോ, കാത്തിരിപ്പില്‍ ആരാധകര്‍

എപ്പോഴും ദിലീപിന്റെ മിമിക്രി കണ്ട് ഉര്‍വശി ചിരിക്കാറുണ്ടായിരുന്നു. ഈ സിനിമയിലൂടെയായിരുന്നു ദിലീപ് ശ്രദ്ധിക്കപ്പെട്ടതെന്നും ഈ സിനിമയിലെ അഭിനയത്തിലൂടെയായിരുന്നു ഉര്‍വശിയും മനോജ് കെ ജയനും പ്രണയത്തിലായതെന്നും താരം പറയുന്നു.

Advertisement