ചെന്നൈയിലേക്ക് വീട് മാറിയത് ആ കാരണം കൊണ്ട്, മനസ്സുതുറന്ന് ജയറാം

84

ഇന്ന് മലയാളത്തിലെ മികച്ച മാതൃക ദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നടിയായിരുന്നു അശ്വതി എന്ന നടി പാര്‍വ്വതി. ബാലചന്ദ്രമേനോന്റെ വിവാഹിതരെ ഇതിലെ എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു പാര്‍വ്വതി.

Advertisements

വിടര്‍ന്ന കണ്ണുകളും ഇടതൂര്‍ന്ന മുടിയും മുള്ള ശാലീന സൗന്ദര്യമായി പാര്‍വ്വതി മലയാളികലുടെ മനസ്സ് കീഴടക്കുക ആയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും അടക്കമുള്ള മുന്‍നിര നായകന്‍മാരുടേയും അക്കാലത്തെ പുതുമുഖങ്ങളുടേയും എല്ലാം നായികയായി പാര്‍വ്വതി എത്തിയിട്ടുണ്ട്.

Also Read: രണ്ടാംഭാര്യ എലിസബത്തും ഉപേക്ഷിച്ച് പോയി എന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ തുറന്നുപറഞ്ഞ് നടന്‍ ബാല

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ നടന്‍ ജയറാമിനെ പ്രണയിച്ച് വിവാഹം കഴിച്ച പാര്‍വ്വതി ഇപ്പോള്‍ അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ ഇന്നും സിനിമയില്‍ സജീവ സാന്നിധ്യമാണ് ജയറാം. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയിരിക്കുകയാണ് മകന്‍ കാളിദാസും.

ജയറാം ഇപ്പോള്‍ കുടുംബസമേതം ചെന്നെയിലാണ് താമസിക്കുന്നത്. എന്തുകൊണ്ടാണ് ചെന്നൈയിലേക്ക് താമസം മാറിയത് എന്നതിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയറാമും കുടുംബവും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Also Read: അലംകൃതയുടെ മലയാളത്തെക്കാള്‍ ഭേദം ഇംഗ്ലീഷ്, കൊച്ചുമകളെ കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നത് കേട്ടോ

മമ്മൂട്ടിയും മോഹന്‍ലാലും ചെന്നൈയിലേക്ക് താമസം മാറിയതിന് പിന്നാലെയാണ് താനും ചെന്നൈയിലേക്ക് മാറിയതെന്ന് ജയറാം പറയുന്നു. കുടുംബത്തിന്റെ സ്വകാര്യതയ്ക്ക് വേണ്ടിയാണ് ചെന്നൈയിലേക്ക് താന്‍ താമസം മാറിയതെന്നും ഇവിടെ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമെന്നും തങ്ങള്‍ക്ക് എവിടെ വേണമെങ്കിലും എപ്പോഴും പോകാമെന്നും ജയറാം പറയുന്നു.

Advertisement