അച്ഛന്റെ മകള്‍ തന്നെ, തന്റെ സുന്ദരിക്കുട്ടിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ ഷിജു, ഭാവിയിലെ സിനിമാതാരമെന്ന് ആരാധകര്‍

525

നീയും ഞാനും എന്ന പരമ്പരയിലൂടെ അഭിനയ ലോകത്തേയ്ക്ക് ശക്തമായ തിരിച്ചുവരവ് അറിയിച്ച പ്രേക്ഷക പ്രിയങ്കരനാണ് നടന്‍ ഷിജു അബ്ദുല്‍ റഷീദ്. പ്രണയത്തിന് പ്രായം ഒരു തടസമല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള പരമ്പരയാണ് നീയും ഞാനും.

Advertisements

സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന നീയും ഞാനും എന്ന പരമ്പരയില്‍ നായക വേഷത്തിലാണ് നടന്‍ എത്തുന്നത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് നീയും ഞാനും പരമ്പരയെ സ്വീകരിച്ചത്. സീരിയലുകളില്‍ മാത്രമല്ല സിനിമയിലും ഷിജു തന്റെ മുഖം കാണിച്ചിട്ടുണ്ട്.

Also Read: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധവും, വിവാഹേതര ലൈംഗിക ബന്ധവും എന്റെ ചോയ്‌സാണ്; ദീപിക പദുകോൺ

വില്ലന്‍ വേഷങ്ങളിലാണ് ഷിജു പ്രധാനമായും എത്തിയിരുന്നത്. എന്നാല്‍ സിനിമയെ പോലും വെല്ലുന്ന പ്രണയമാണ് ഷിജു എന്ന നടന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്. ഷിജു തന്റെ കുടുംബചിത്രങ്ങള്‍ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ താരം തന്റെ മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സോഷ്യല്‍മീഡിയയിലൂടെ. മകളെ തന്റെ മടിയിലിരുത്തി ലാളിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ പ്രതികരിച്ചത്.

Also Read: ഓരോ തവണയും അവർ തന്നെ സംരക്ഷിക്കുമെന്ന് നയൻതാര പ്രതീക്ഷിച്ചു, വേദനകളിലൂടെയാണ് അവർ കടന്ന് പോയത്; തുറന്ന് പറച്ചിലുമായി നടൻ ബൈലവൻ

അച്ഛനെ പോലെ മകളും സുന്ദരിയാണെന്ന് പലരും കമന്റ് ചെയ്തു. അതേസമയം ഇത്രയം വലിയ മകള്‍ ഷിജുവിനുണ്ടായിരുന്നോ എന്ന് അത്ഭുതപ്പെട്ടവരുമുണ്ട്. മകളെ ഭാവിയയില്‍ സിനിമയില്‍ കാണാന്‍ കഴിയട്ടെയെന്ന് മറ്റുചിലരും കുറിച്ചു.

Advertisement