മകനെയും നെഞ്ചോട് ചേര്‍ത്തുപിടിച്ച് അനുശ്രീ മുന്നോട്ട്, പുതിയ വിശേഷം പങ്കുവെച്ച് താരം, ആശംസകളുമായി ആരാധകര്‍

67

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ താരമാണ് അനുശ്രീ എന്ന പ്രകൃതി. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്. അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് സിനിമകളിലും സീരിയലുകളിലും അനുശ്രീ നിറ സാന്നിധ്യമായി മാറുകയായിരുന്നു. പ്രമുഖ സീരിയല്‍ ക്യാമറാമാന്‍ വിഷ്ണു ആണ് അനുശ്രീയുടെ ഭര്‍ത്താവ്.

എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാന്‍ ആയിരുന്നു വിഷ്ണു. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സില്‍ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞകാര്യം പുറംലോകം അറിഞ്ഞത്.

Advertisements

വീട്ടുകാരുടെ എതിര്‍പ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നല്‍കിയത്. കുഞ്ഞിനും ഭര്‍ത്താവിന്റെയും കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം താരം പങ്കു വെച്ചിരുന്നു. അതേ സമയം അനുശ്രീയും വിഷ്ണുവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യം അനുശ്രീ പറഞ്ഞിട്ടില്ല.

Also Read; അമ്മയേക്കാള്‍ സുന്ദരി തന്നെ, ചിപ്പി പങ്കുവെച്ച മകളുടെ ചിത്രം വൈറല്‍, ആരാധകര്‍ പറയുന്നത് കേട്ടോ

വിഷയത്തില്‍ വിഷ്ണു സന്തോഷും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ‘ശരിയ്ക്കും പറഞ്ഞാല്‍ ഇത്രയും ദിവസം സംസാരിക്കേണ്ട എന്നാണ് കരുതിയത്. കാര്യം, പുറത്ത് ആരെയും അറിയിക്കേണ്ട, ഞാനായിട്ട് ഒന്നും പറയേണ്ട എന്ന രീതിയിലാണ് ഇരുന്നത്. ആര്‍ക്കെങ്കിലും എന്റെ ഭാഗത്ത് ന്യായും ഉണ്ട് എന്ന് തോന്നുമായിരിക്കും’- എന്നാണ് വിഷ്ണു പറഞ്ഞത്.

ഇപ്പോഴിതാ സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് അനുശ്രീയുടെ പുതിയ വീഡിയോ. കുഞ്ഞിന് ആറുമാസമായെന്നും ചോറുകൊടുക്കാന്‍ ഗുരുവായൂരിലേക്ക് പോകുകയാണെന്നുമാണ് വീഡിയോയില്‍ അനുശ്രീ പറയുന്നത്. ഒരു ദിവസം കൊണ്ട് പരിപാടി കഴിഞ്ഞ തിരിച്ചെത്തുമെന്നും താരം പറയുന്നു.

Also Read: അയാളെ എനിക്ക് ചുംബിക്കേണ്ടി വന്നു, ഡേറ്റിങ്ങ് എന്താണെന്ന് മനസ്സിലായത് അപ്പോൾ: നടി അതിഥി റാവു

യാത്രയ്ക്കുള്ള ബാഗ് പാക്ക് ചെയ്യുന്നതും താരം വീഡിയോയില്‍ കാണിക്കുന്നുണ്ട്. അതേസമയം, അനുശ്രീയും വിഷ്ണുവും പ്രശ്‌നങ്ങളൊക്കെ പറഞ്ഞ് തീര്‍ത്ത് കുഞ്ഞിന് വേണ്ടിയെങ്കിലും ഒന്നിക്കണമെന്ന് ആരാധകര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.

Advertisement