ഈ പ്രായത്തില്‍ അമ്മയ്ക്ക് സിസേറിയന്‍ വേണ്ടിവരുമെന്ന് കരുതി, പക്ഷേ സുഖപ്രസവമായിരുന്നു, കുഞ്ഞുവാവയ്ക്ക് ഞാന്‍ പേരുമിട്ടു, ആര്യ പാര്‍വതി പറയുന്നു

406

സീരിയല്‍ താരമായ ആര്യ പാര്‍വതി ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ്. അടുത്തിടെയാണ് ഇരുപത്തിമൂന്ന് വയസ്സായിരുന്ന താന്‍ ഒരു ചേച്ചിയമ്മയാവാന്‍ പോകുകയാണെന്ന സന്തോഷ വാര്‍ത്ത താരം പങ്കുവെച്ചത്.

Advertisements

അമ്മ വീണ്ടും ഗര്‍ഭിണിയായ സന്തോഷത്തിലായിരുന്നു ആര്യ. താന്‍ ഭയങ്കര സന്തോഷത്തിലാണെന്ന് ആര്യ പാര്‍വതി പറഞ്ഞിരുന്നു. ആര്യ പാര്‍വതി ഇക്കാര്യം പറഞ്ഞതിന് പിന്നാലെ ആശംസകളും രൂക്ഷവിമര്‍ശനങ്ങളും താരത്തെ തേടിയെത്തിയിരുന്നു.

Also Read: അന്ന് ട്രോളുകള്‍ കണ്ട് ഭയങ്കര കരച്ചിലായിരുന്നു, എന്ത് പൊട്ടത്തരമാണ് പറഞ്ഞതെന്നോര്‍ത്ത് ഇന്ന് ചിരിക്കാറുണ്ട്, മേഘ്‌ന പറയുന്നു

കഴിഞ്ഞദിവസമായിരുന്നു ആര്യയുടെ അമ്മയുടെ പ്രസവം. ആര്യക്ക് അനിയത്തിക്കുട്ടിയാണ് ജനിച്ചത്. അങ്ങനെ താന്‍ ചേച്ചിയായെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ആര്യ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചു.

അമ്മയ്ക്ക ഭാഗ്യത്തിന് സിസേറിയന്‍ വേണ്ടിവന്നില്ല. ഞങ്ങലുടെ വാവ ജനിച്ചത് പതിനെട്ടാം തിയ്യതി ഉച്ചയ്ക്ക് 3 11 നാണ് എന്നും സുഖപ്രസവമായിരുന്നുവെന്നും ഈ പ്രായത്തില്‍ അമ്മയ്ക്ക് ചില പ്രശ്‌നങ്ങളുണ്ടെങ്കിലും ഭാസിസേറിയന്‍ വേണ്ടിവന്നില്ലെന്നും താരം പറയുന്നു.

Also Read: അന്ന് ട്രോളുകള്‍ കണ്ട് ഭയങ്കര കരച്ചിലായിരുന്നു, എന്ത് പൊട്ടത്തരമാണ് പറഞ്ഞതെന്നോര്‍ത്ത് ഇന്ന് ചിരിക്കാറുണ്ട്, മേഘ്‌ന പറയുന്നു

കുഞ്ഞുവാവയ്ക്ക പേരിട്ടു. പക്ഷേ അതിപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും സമയം ആവുമ്പോള്‍ പറയാമെന്നും താന്‍ ഇപ്പോള്‍ ഭയങ്കര സന്തോഷത്തിലാണെന്നും മുഴുവന്‍ സമയവും കുഞ്ഞുവാവയ്‌ക്കൊപ്പമാണെന്നും ആര്യ പാര്‍വതി പറയുന്നു.

Advertisement