പിരിയാമെന്ന് തന്നെ വിചാരിച്ചു, അര്‍ജുന് ഒരുപാട് വേദനയോടെ ബ്രേക്കപ്പ് മെസ്സേജ് വരെ അയച്ചിരുന്നു, പ്രണയകാലത്തുണ്ടായ വഴക്കിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ദുര്‍ഗ കൃഷ്ണ

60

വളരെ പെട്ടെന്ന തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടിയും നര്‍ത്തകിയുമായ ദുര്‍ഗ കൃഷ്ണ. വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലെ നായികാ വേഷത്തലൂടെ ആയിരുന്നു ദുര്‍ഗ കൃഷ്ണ മലയാളികള്‍ക്ക് സുപരിചതയായി മാറിയത്.

വിമാനത്തിന് ശേഷം പ്രേതം 2 എന്ന സിനിമയില്‍ അനു തങ്കം പൗലോസ് എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചു. കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ, വൃത്തം, കിംഗ് ഫിഷ്, കണ്‍ഫെഷന്‍സ് ഓഫ് എ കുക്കു തുടങ്ങിയ സിനിമകളിലും ദുര്‍ഗ കൃഷ്ണ വേഷമിട്ടു.

Advertisements

2021 ഏപ്രില്‍ അഞ്ചിനായിരുന്നു ദുര്‍ഗ കൃഷ്ണയുടെ വിവാഹം. ബിസിനസുകാരനായ അര്‍ജുന്‍ രവീന്ദ്രന്‍ ആണ് ദുര്‍ഗ്ഗയുടെ കഴുത്തില്‍ താലി ചാര്‍ത്തി ജീവിത സഖിയാക്കിയത്. ഗുരുവായൂരില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. പിന്നീട് സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ കൊച്ചിയില്‍ വെച്ചും നടത്തി.

Also Read: അങ്ങനെ ഒരുപാട് നാളത്തെ ആ ആഗ്രഹം സാധിച്ചു, പുതിയ സന്തോഷം പങ്കുവെച്ച് അമ്പിളി ദേവി, ആശംസകളുമായി ആരാധകര്‍

നാല് വര്‍ഷമായി പ്രണയിക്കുന്നുവെന്നും അര്‍ജുന്‍ തനിക്ക് ലൈഫ് ലൈന്‍ ആണെന്നുമാണ് പ്രണയം വെളിപ്പെടുത്തി ദുര്‍ഗ അന്ന് പറഞ്ഞത്. പ്രണയിക്കുന്ന കാലത്ത് തങ്ങള്‍ തമ്മില്‍ വലിയൊരു വഴക്കുണ്ടായി എന്ന് തുറന്നുപറയുകയാണ് ദുര്‍ഗ ഇപ്പോള്‍.

അന്ന് അര്‍ജുനുമായുണ്ടായ വഴക്ക് ബ്രേക്കപ്പിന്റെ അടുത്ത് വരെ എത്തിയിരുന്നു. പിരിയാമെന്ന് വരെ തീരുമാനിച്ചു.എന്നാല്‍ പിന്നീട് സംസാരിച്ച് രണ്ടാളും പ്രണയത്തിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നുവെന്നും വിവാഹം നടന്നുവെന്നും ദുര്‍ഗ മനസ്സുതുറന്നു.

അമൃത ചാനലിലെ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ദുര്‍ഗയും ഭര്‍ത്താവ് അര്‍ജുനും പ്രണയകാലത്തെക്കുറിച്ച് പറഞ്ഞത്. അന്ന് വഴക്കുണ്ടായപ്പോള്‍ ആദ്യം സോറി പറഞ്ഞത് താനാണെന്നും അര്‍ജുന്‍ കട്ടക്കലിപ്പില്‍ തന്നെയായിരുന്നുവെന്നും ദുര്‍ഗ കൂട്ടിച്ചേര്‍ത്തു.

Also Read: ഈ കോലം ഫാൻസ് കാണണം, അവരൊക്കെ ഇത് കണ്ടിട്ടാണോ പുറകെ വരുന്നത്, ഒരു ഫോട്ടോ എടുത്ത് സോഷ്യൽമീഡിയയിൽ ഇട്ടാൽ തീരും; അമാലിന്റെ കളിയാക്കലുകൾ വെളിപ്പെടുത്തി ദുൽഖർ

ബ്രേക്കപ്പ് എന്ന് പറഞ്ഞതോടെയാണ് അര്‍ജുന്‍ ദേഷ്യത്തിലായത്, പതിനഞ്ച് ദിവസത്തോളം മിണ്ടാതിരുന്നുവെന്നും ശരിക്കും പറഞ്ഞാല്‍ താന്‍ ബ്രേക്കപ്പാകാമെന്ന് പറഞ്ഞത് വെറുതേയായിരുന്നുവെന്നും ദുര്‍ഗ പറയുന്നു. അന്ന് അര്‍ജുന്റെ ഫോണിലേക്ക് പിരിയാമെന്ന് പറഞ്ഞ് മെസ്സേജ് അയച്ചിരുന്നുവെന്നും അതിന് അര്‍ജുന്‍ മറുപടി തന്നിരുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

അര്‍ജുനും പിരിയാമെന്ന് തോന്നിയിരിക്കുമെന്ന് താന്‍ വിചാരിച്ചിരുന്നുവെന്നും താന്‍ ഭയങ്കര ഡിപ്രഷനിലായി എന്നും അനിയനെയും കൂട്ടി ട്രിപ്പ് പോയി അവിടിരുന്ന് കരഞ്ഞുവെന്നും നടി പറയുന്നു. ഈ മെസ്സേജിന് മറുപടിയായി ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ എന്നായിരുന്നു താന്‍ അയച്ചതെന്ന് അര്‍ജുന്‍ പറയുന്നു. ദുര്‍ഗ ബ്രേക്കപ്പ് മെസ്സേദജ് അയച്ചതിന്റെ പിറ്റേദിവസം ഇന്‍ഡിപെന്‍ഡന്‍സ് ഡെ ആയിരുന്നുവെന്നും ഈ മെസ്സേജോടെ എല്ലാ പ്രശ്‌നവും തീര്‍ന്നുവെന്നും അര്‍ജുന്‍ പറയുന്നു.

Advertisement