സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞ ദിവസങ്ങൾ; വിവാഹവാർഷിക ആഘോഷത്തിൽ എലീനയും രോഹിത്തും

121

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി എലീന പടിക്കൽ. എലീനയെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത് ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയപ്പോഴായിരുന്നു. റിയാലിറ്റി ഷോയിൽ വെച്ചായിരുന്നു താരം തന്റെ പ്രണയം വെളിപ്പെടുത്തിയത്. വ്യത്യസ്ത മതവിഭാഗത്തിലുള്ളവരാണ് ഞങ്ങൾ. വീട്ടുകാരുടെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഷോയിൽ വെച്ച് പറഞ്ഞിരുന്നു.

പിന്നീട് ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുകയായിരുന്നു. 2021 ആഗസ്റ്റ് 30 നായിരുന്നു വിവാഹം. ഇപ്പോൾ ഒന്നാം വിവാഹ വാർഷികത്തിന്റെ ആഘോഷത്തിലാണ് താരം. വിവാഹ വാർഷിക ദിനത്തിൽ എലീന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisements

Also read; എത്ര സന്തോഷത്തോടെയാണ് അനുശ്രീ തന്റെ പ്രിയതമനെ കുറിച്ച് പറയുന്നത്, ഇവരാണോ യഥാർത്ഥത്തിൽ വേർപിരിഞ്ഞത്; ഒരു മറുപടി കൊടുത്തൂടേ, വീണ്ടും ചർച്ചയായി വിവാഹമോചനം

‘ഞങ്ങൾ സുരക്ഷിതരും സന്തോഷമുള്ളവരുമാണെന്ന് ബോധ്യപ്പെടുത്തിക്കൊള്ളുന്നു’, എന്നാണ് ചിത്രം പങ്കുവെച്ച് എലീന കുറിച്ചത്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് എലീനയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. മൃദുല വിജയും രാജിനി ചാണ്ടിയുമെല്ലാം ഇവർക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

രോഹിത്തും സോഷ്യൽ മീഡിയയിൽ വിവാഹ വാർഷകത്തോടനുബന്ധിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ‘ഒരു വർഷം ആയതിൽ സന്തോഷം. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. എന്നോടൊപ്പം ബെസ്റ്റ് ആയി നിക്കുന്നതിനും എന്നെ സഹിക്കുന്നതിനും നന്ദിയുണ്ട്, ഐ ലൗ യു’ എന്ന് രോഹിത് കുറിക്കുന്നു.

ബാംഗ്ലൂരിൽ വെച്ചായിരുന്നു എലീനയും രോഹിത്തും പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇവർ പതിയെ പ്രണയത്തിലേയ്ക്ക് അടുക്കുകയായിരുന്നു. രോഹിത്ത് പ്രണയം തുറന്ന് പറഞ്ഞെങ്കിലും തനിക്ക് പറ്റിയ ആളാണെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് താൻ ഓക്കെ പറഞ്ഞതെന്ന് അലീന വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് മത്സരത്തിന് ശേഷമാണ് ബിസിനസുകാരനായ രോഹിത്തുമായുള്ള വിവാഹത്തിന് വീട്ടുകാർ പച്ചക്കൊടി കാണിച്ചത്.

‘കല്യാണം കഴിഞ്ഞ് കോഴിക്കോട് വന്നതോടെ ഇവിടുത്തെ മകളായി’. ‘ഏഴ് വർഷം പ്രണയത്തിലായിരുന്നു. ഇപ്പോൾ അതിൽ നിന്നും കുറച്ച് കൂടി അടിപൊളിയായി. പുറത്ത് പോകാൻ വീട്ടുകാരുടെ അനുവാദം വാങ്ങേണ്ടതില്ല. ഞങ്ങൾക്ക് ഒത്തിരി സ്വാതന്ത്ര്യം ലഭിച്ചു’, എന്നാണ് വിവാഹത്തെക്കുറിച്ച് എലീന പ്രതികരിച്ചത്.

തങ്ങൾ രണ്ട് പേരും ഒരുപാട് പക്വത ഉള്ളവരല്ല. നിങ്ങളെ കൊണ്ട് ആവുമോന്ന് പലരും ചോദിച്ചിട്ടുണ്ട്. അതേ കുട്ടിത്തം ഞങ്ങൾ കൊണ്ട് നടക്കുന്നുണ്ട്. അതിനൊപ്പം പക്വതയായി കൊണ്ടിരിക്കുകയാണ്. പങ്കാളി എന്ന നിലയിൽ രോഹിത് എങ്ങനെ ഉണ്ട് എന്ന ചോദ്യത്തിന് അടിപൊളിയാണെന്നും എലീന പറഞ്ഞിരുന്നു.

‘അഭിനയം എനിക്ക് ഒട്ടും കംഫർട്ട് അല്ലാത്ത മേഖലയയിരുന്നു. അഭിനയിക്കില്ല എന്ന തീരുമാനവും ഉണ്ടായിരുന്നു. പക്ഷെ ഭാര്യ എന്ന സീരിയലിൽ യാദൃശ്ചികമായി വന്ന് പെട്ടുപോയി. നൂറ് എപ്പിസോഡ് മാത്രം ചെയ്യാൻ വന്ന ഞാൻ സീരിയലിൽ മുഴുവൻ അഭിനയിക്കുകയായിരുന്നു. അതിന് ശേഷം ഒരു സീരിയൽ ചെയ്തിട്ടില്ല’.

Also read; ഒറ്റ രാത്രി കൊണ്ട് എന്നെ താരമാക്കി, എനിക്ക് ഇനി പഴയ മീൻകച്ചവടം ചെയ്യാൻ പറ്റുമോ; മാർക്കറ്റുള്ളവർ മാത്രം ജീവിച്ചാൽ മതിയോ; തന്നിലെ നടൻ ഇല്ലാതായിട്ടില്ലെന്ന് മണികണ്ഠൻ

‘കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയുടെ ചർച്ച നടക്കുന്ന സമയത്ത് എന്റെ സിനിമയിൽ നീ അഭിനയിക്കും എന്ന് നാദിർഷ ഇക്ക പറഞ്ഞിരുന്നു. പ്രയാഗ മാർട്ടിൻ ചെയ്ത റോൾ എനിക്ക് ആണ് ആദ്യം വന്നത്. ഞാൻ നോ പറഞ്ഞു’ എലീന പറയുന്നു.

Advertisement