മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സിനിമാ നടിയും മിനിസ്ക്രീന്‍ താരവുമാണ് മാളവിക കൃഷ്ണദാസ്. ഒരു റിയാലിറ്റി ഷോയിലൂടെ ആണ് മാളവിക ശ്രദ്ധേയ ആയത്. ഇപ്പോഴിതാ മാളവികയും തേജസ് ജ്യോതിയും വിവാഹിതരായിരിക്കുകയാണ്.
താരങ്ങളുടെ വിവാഹത്തിന് സിനിമ സീരിയല്‍ മേഖലയില്‍ നിന്നുമായി നിരവധി പേരാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങുകളിലും പ്രിയപ്പെട്ടവര്‍ പങ്കെടുത്തിരുന്നു. വിവാഹസമയത്ത് ഓഡിറ്റോറിയത്തിനുള്ളിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.
അതിന് പിന്നാലെ മാളവികയും തേജസ്സും മാധ്യമപ്രവര്‍ത്തകരെ അവഗണിച്ചുവെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. റിസപ്ഷനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം നവദമ്പതികളോട് ചോദിച്ചിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ മണ്ഡപത്തിന് വട്ടംകൂടിയാല് വിവാഹത്തിന് ക്ഷണിച്ചവര്‍ക്ക് വിവാഹം കാണാന്‍ കഴിയില്ലെന്നായിരുന്നു ഇരുവരും നല്കിയ മറുപടി. മാധ്യമപ്രവര്‍ത്തകര്‍ മുന്നില്‍ കേറി നിന്നാല്‍ ആര്‍ക്കും കല്യാണം കാണാന്‍ കഴിയില്ലെന്ന് മാളവിക പറഞ്ഞു.
അതിനിടെ എന്തിനാണ് തങ്ങളെ ക്വസ്റ്റ്യന്‍ ചെയ്യുന്നതെന്നും മാളവിക ചോദിച്ചു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിക്കുകയാണ് സീക്രട്ട് ഏജന്റ്. വിവാഹദിവസം നവദമ്പതികളെ ക്വസ്റ്റ്യന്‍ ചെയ്യുന്നത് പോലെ നിര്‍ത്തി ചോദിച്ചത് ശരിയായില്ലെന്ന് സീക്രട്ട് ഏജന്റ് പറയുന്നു