രഹസ്യമായി രണ്ടാംവിവാഹം, നടി സബിത നായരുടെ ഭര്‍ത്താവ് ആരാണെന്ന് അറിയാമോ, പരിചയപ്പെടുത്തി താരം

1252

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സബിത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിലൂടെയാണ് സബിത പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയത്. സീരിയലിലെ പ്രധാന കഥാപാത്രമായ കല്യാണിയുടെ അമ്മ വേഷത്തിലാണ് താരം എത്തുന്നത്.

Advertisements

ആദ്യം ദുരദര്‍ശനിലെ ടെലിവിഷന്‍ പരിപാടിയില്‍ അവതാരകയായിരുന്നു താരം. പിന്നീട് പെട്ടിലാമ്പ്രട്ട എന്ന സിനിമയിലും കായംകുളം കൊച്ചുണ്ണിയുടെ മകന്‍, നീലക്കുയില്‍ എന്നീ സീരിയലുകളും താരം അഭിനയിച്ചു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം.

Also Read; ചെയ്തതെല്ലാം തന്നേക്കാള്‍ പ്രായമുള്ള കഥാപാത്രങ്ങള്‍, നടി രമ്യ സുരേഷിന്റെ യഥാര്‍ത്ഥ ജീവിതം അറിയാം

രണ്ടാം വിവാഹമായിരുന്നു. രമിത്ത് എന്നയാളാണ് താരത്തിന്റെ ഭര്‍ത്താവ്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. വലിയ ആഘോഷങ്ങളൊന്നുമില്ലാതെയായിരുന്നു വിവാഹം. എന്നാല്‍ പിന്നീട് വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

സീരിയല്‍ നടി സൗപര്‍ണ്ണികയാണ് ഇരുവരുടെയും വിവാഹ വാര്‍ത്ത പങ്കുവെച്ചത്. സുന്ദരിയായി അണിഞ്ഞൊരുങ്ങിയ സബിതയുടെയും ഭര്‍ത്താവിന്റെയും ചിത്രമായിരുന്നു ഇത്. സൗപര്‍ണ്ണിക സബിതയുടെ സഹോദരന്റെ ഭാര്യയാണ്. ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് സബിത.

Also Read: ആ ഫോട്ടോഷൂട്ടിന് പിന്നാലെ ഞാന്‍ ഹിന്ദുവായി, മതം മാറ്റത്തെക്കുറിച്ച് മനസ്സുതുറന്ന് സീരിയല്‍ താരം മെര്‍ഷീന

ഒട്ടും പ്രതീക്ഷിക്കാതെയാണ് രമിത്ത് തന്റെ ജീവിതത്തിലേക്ക് എത്തിയതെന്ന് സബിത പറയുന്നു. ഒത്തിരി പ്രതിസന്ധികള്‍ തരണം ചെയ്തുവെന്നും രമിത്തുമായുള്ള വിവാഹം വീട്ടുകാരുടെ തീരുമാനമായിരുന്നുവെന്നും തന്റെ സീനിയറായിരുന്നു രമിത്തെന്നും താരം കൂട്ടിച്ചേര്‍ത്തു..

Advertisement