സുരക്ഷ ഇത്തിരി കുറഞ്ഞുപോയാലും സ്ത്രീകളെ കയറിപ്പിടിക്കാന്‍ ഒരു അവകാശവുമില്ല, നൂറ് ശതമാനം സാക്ഷരതയുള്ള കേരളത്തിലെ അവസ്ഥ വേദനിപ്പിക്കുന്നു, ശ്വേത മേനോന്‍ പറയുന്നു

179

ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് എത്തിയ യുവനടിമാര്‍ക്ക് നേരെ ശാരീരിക ആക്രമണമുണ്ടായ സംഭവം കേരളക്കര ഞെട്ടലോടെയാണ് കേട്ടത്. സംഭവം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ശ്വേത മേനോന്‍.

Advertisements

വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും ഈ അവസ്ഥയിലൂടെ കടന്നുപോയിരുന്നുവെന്നും ഇക്കാര്യം പറഞ്ഞ് താനും രംഗത്തെത്തിയിരുന്നുവെന്നും ശ്വേത മോനോന്‍ പറയുന്നു. സുരക്ഷ അല്‍പ്പം കുറഞ്ഞ് പോയാലും നടിമാരെ കയറിപ്പിടിക്കാന്‍ യാതൊരു അവകാശവുമില്ലെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി.

Also Read: ശമ്പളമൊക്കെയുണ്ട്, ഇന്ന് സൈബര്‍ ആക്രമണം ഒരു ജോലി പോലെയാണ്, സിനിമാക്കാര്‍ക്കും ഇതേപ്പറ്റി അറിയാം, ആരും സമ്മതിച്ച് തരുന്നില്ലെന്ന് മാത്രം, തുറന്നടിച്ച് ഭാവന

സിനിമ പ്രൊമൊഷനായി എത്തിയ താരങ്ങള്‍ക്ക് ശാരീരിക ആക്രമണം നേരിടേണ്ടി വന്നത് ഏറെ ദുഃഖകരമായ കാര്യമാണെന്നും ഇനിയും സുരക്ഷയില്‍ കുറച്ചൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നും നടി പറയുന്നു. ഇനിയും സിനിമാതാരങ്ങള്‍ക്ക് പ്രൊമോഷന്റെ ഭാഗമായി പല സ്ഥലങ്ങളിലും പോവേണ്ടതുണ്ട്, കോഴിക്കോട് മാത്രമല്ല ലോകത്തെവിടെയും സ്ത്രീകള്‍ക്ക് പേടി കൂടാതെ ഇറങ്ങി നടക്കാന്‍ കഴിയണം എന്നും ശ്വേത പറയുന്നു.

നൂറ് ശതമാനം സാക്ഷാരതയുള്ള കേരളത്തിലാണ് ജീവിക്കുന്നതെന്ന് കൊണ്ടാണ് പലരും പേടിയില്ലാതെ ഇറങ്ങി നടക്കുന്നത്, പക്ഷേ ഇത്തരം സംഭവം വളരെ വേദനിപ്പിക്കുകയാണെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. ശാരീരികമായി കയ്യേറ്റം ചെയ്യുന്ന സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ പ്റ്റില്ലെന്നും ഒരു പെണ്കുട്ടിയെ അനുവാദമില്ലാത്ത സ്പര്‍ശനം എത്രത്തോളം തളര്‍ത്തുമെന്ന് അവള്‍ക്ക് മാത്രമേ അറിയുകയുള്ളുവെന്നും ശ്വേത പറയുന്നു.

Also Read: അയാള്‍ എന്റെ സുഹൃത്തുമായി പ്രണയത്തിലാണെന്നറിഞ്ഞപ്പോള്‍ തകര്‍ന്നു, ഞാന്‍ ഡിപ്രഷനിലായി, ബ്രേക്കപ്പിനെ അതിജീവിച്ച കഥ പറഞ്ഞ് ആര്യ

ഇത്തരം സംഭവങ്ങളെല്ലാം താനും അനുഭവിച്ചതാണെന്നും 1999 ലും 2013 ലും താന്‍ സംസാരിച്ചത് തന്നെ ഇപ്പോള്‍ 2022 ലും സംസാരിക്കേണ്ടി വരുന്നത് എന്ത് കഷ്ടമാണെന്നും നമ്മുടെ കുഞ്ഞുങ്ങളെ ആയോധനകലകളും പഠിപ്പിക്കേണ്ടി വരുമെന്നും നടി പറയുന്നു.

Advertisement