എന്നെ തന്നെ വേണമെന്നില്ല, അമ്മ അഡ്ജസ്റ്റ് ചെയ്താലും മതിയെന്ന് അവർ പറഞ്ഞു, എന്നെ മാത്രമല്ല, അമ്മയെ പോലും അവർ വെറുതെ വിട്ടില്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ശ്രീനിതി

23170

നടി ശ്രീനിതി അടുത്തിടെ നൽകിയ അഭിമുഖം സിനിമ രംഗത്തെ കാസ്റ്റിംഗ് കൗച്ചിന്റെ ഭീകരമുഖമാണ് വെളിപ്പെടുത്തിയത്. താൻ മാത്രമല്ല തന്റെ അമ്മയും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ താരം ഇത് എല്ലാ ഇൻഡസ്ട്രിയിലും ഉണ്ടെന്നും വ്യക്തമാക്കി.

ശ്രീനിതിയോട് അഡ്ജസ്റ്റ്മെന്റിന് തയ്യാറാവണമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് തന്റെ ദുരനുഭവം നടി പങ്കുവെച്ചത്.പ്ലസ് വണ്ണിന് പഠിക്കുമ്പോൾ ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചുവെന്നും അപ്പോൾ കാസ്റ്റിംഗ് നടത്തിയ ആൾ തന്നോട് കുറച്ച് അഡ്ജസ്റ്റ്മെന്റൊക്കെ ചെയ്യേണ്ടതായി വരുമെന്ന് പറഞ്ഞുവെന്നും താരം പറഞ്ഞു.

Advertisements

ALSO READ
ആ മമ്മൂട്ടി ചിത്രത്തിൽ നിന്ന് ദിലീപിന്റെ സീനുകൾ വെ ട്ടി മാറ്റി, സംഭവമിറിഞ്ഞ് ദിലീപിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, പിന്നെ സംഭവിച്ചത് ഇങ്ങനെ

എന്നാൽ ഈ സമയം തന്റെ അമ്മയും കൂടെ ഉണ്ടായിരുന്നുവെന്നും അവർ കാര്യം അറിയാതെ ഭക്ഷണത്തിന്റെയും റൂമിന്റെയും കാര്യത്തിലൊന്നും വാശി പിടിക്കില്ലെന്നും അഡ്ജസ്റ്റ് ചെയ്ത് നിൽക്കാം എന്നും പറഞ്ഞുവെന്ന് നടി പറയുന്നു.

എന്നാൽ, താൻ അതല്ല ഉദേശിച്ചത് എന്ന് പറഞ്ഞ് അയാൾ നല്ല വേഷങ്ങളിൽ അഭിനയിക്കാനുള്ള അവസരത്തിന് പകരമായി ലൈം ഗി ക മാ യ ആനുകൂല്യങ്ങൾ നൽകുന്നതാണ് സിനിമാ മേഖലയിൽ ‘അഡ്ജസ്റ്റ്മെന്റ്’ എന്ന് ശ്രീനിതിയുടെ അമ്മയോട് തുറന്നു പറയുകയായിരുന്നു. എന്നാൽ ശ്രീനിതിയുടെ അമ്മ, തങ്ങൾ അത്തരത്തിൽ ഉള്ള കുടുംബത്തിൽ നിന്നും വരുന്നവർ അല്ലെന്ന് പറയുകയാണ് ഉണ്ടായത്.

പക്ഷെ അയാൾ വിടാൻ കൂട്ടാക്കിയില്ല നടി തന്നെ വേണമെന്ന് ഇല്ലെന്നും അമ്മ ആണെങ്കിലും കുഴപ്പം ഇല്ലെന്നും പറഞ്ഞതായി ശ്രീനിതി അഭിമുഖത്തിൽ വ്യക്തമാക്കി. ഇത് കേട്ട് തന്റെ അമ്മ വല്ലാതെ വിഷമിച്ചെന്നും ആ ചാൻസ് വേണ്ട എന്ന് തീരുമാനിച്ചെന്നും താരം പറയുന്നുണ്ട്.

ALSO READ
തുടക്ക കാലത്ത് മോഹൻലാൽ ചിത്രങ്ങളിൽ എനിക്ക് അവസരം ലഭിച്ചപ്പോൾ മറ്റു പല നടിമാരും മോഹൻലാലിനെയും എന്നെയും ചേർത്ത് ഗോസിപ്പുകൾ പറഞ്ഞു പരത്തി; നയൻ താര

Advertisement