നടനായ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ താരമാണ് അഹാന കൃഷ്ണ. പക്ഷെ ആദ്യ സിനിമയിലൂടെ തന്നെ തന്റേതായ ഇരിപ്പിടം സ്വന്തമാക്കുവാൻ താരത്തിന് സാധിച്ചു. അഹാനയുടെ ജീവിതത്തിലെ കരിയർ ബ്രേക്ക് എന്ന് പറയുന്നത് ലൂക്ക എന്ന സിനിമയാണ്. ഇപ്പോഴിതാ കുട്ടിക്കാലത്തെ ഓർമ്മകൾ പങ്കുവെക്കുകയാണ് അഹാന. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഹാന മനസ് തുറക്കുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇമോഷണൽ അറ്റൻഷൻ വീട്ടിൽ ഏറ്റവും കൂടുതൽ തരുന്നത് എനിക്കാണ്. ങാൻസു അമ്മയെ വിളിക്കുമ്പോൾ അമ്മ് അവളെ മൈൻഡ് ചെയ്തില്ലെങ്കിൽ അവൾ പിന്നെ പറയാ അമ്മാ ഞാൻ അമ്മുവാണ് എന്നാണ്. അതു കേൾക്കേണ്ടതാമസം അമ്മ പെട്ടെന്ന് തിരിഞ്ഞു നോക്കും. അമ്മു പറഞ്ഞാൽ എല്ലാം ഈ വീട്ടിൽ ഓക്കെയാണല്ലോയെന്ന് എന്റെ സഹോദരിമാർ എപ്പോഴും പറയാറുണ്ട്.
എനിക്ക് ദിയയോട് വല്ലാത്ത ദേഷ്യവും, അസൂയയുമായിരുന്നു. ദിയ ജനിച്ച സമയത്ത് എനിക്ക് രണ്ടര വയസ് മാത്രമാണ് പ്രായം. അന്ന് എനിക്ക് സഹിക്കാൻ പറ്റിയില്ല. രണ്ടരവയസുവരെ ഞാൻ വീട്ടിലെ മെയിൻ ക്യാരക്ടറായി ഇരിക്കുകയായിരുന്നു. ആ ഒരു എനർജിയിൽ ഞാനിങ്ങനെ ഒഴുകി ഒഴുകി ആർമാദിച്ച് ജീവിച്ച് കൊണ്ടിരുന്നപ്പോഴാണ് അവൾ ജനിക്കുന്നത്. എനിക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല’.നായിക സ്ഥാനത്ത് നിന്ന് നമ്മളെ പെട്ടെന്ന് സൈഡ് റോളിലേക്ക് മാറ്റിയ ഫീലായിരുന്നു എനിക്കന്ന്.
അവൾ ജനിച്ച് ഏഴാമത്തെ ദിവസം വീട്ടിൽ കൊണ്ടുവന്നപ്പോൾ ഞാൻ ഒരു കുട എടുത്ത് അവളുടെ തലക്ക് അടിച്ചു. അപ്പോൾ ഓസി കരയാൻ തുടങ്ങി. അമ്മ ഓടിവന്നപ്പോൾ ഞാൻ അവളുടെ തലക്ക് കുട കൊണ്ട് അടിച്ച കാര്യം ഓസി് പറഞ്ഞു കൊടുത്തു. അന്ന് അമ്മയുടെ അടുത്ത് നിന്ന് എനിക്ക് നല്ല തല്ല് കിട്ടി. പിന്നെയാണ് എന്റെ വീട് ഒരു നഴ്‌സറി സ്‌കൂൾ പോലെയാണെന്ന് മനസ്സിലാക്കിയത്.
നിലവിൽ നാല് വർഷങ്ങൾക്ക് ശേഷമാണ് അഹാന നായികയായി എത്തിയ അടി എന്ന സിനിമ റിലീസ് ചെയ്തിരിക്കുന്നത്. ഷൈൻ ടോം നായകനായെത്തിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ പ്രൊഡക്ഷൻസാണ്. വിഷു റിലീസായി പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് കരസ്ഥമാക്കുന്നത്.