പുത്തന്‍ കാര്‍ സ്വന്തമാക്കി ഐശ്വര്യ ലക്ഷ്മി , വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

59

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഒരു മോഡൽ കൂടി ആയിരുന്ന ഐശ്വര്യ ലക്ഷ്മി 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പോളി സിനിമയിലൂടെയാണ് മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്.

Advertisements

പിന്നീട് ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. ഒരുപിടി മലയാള സിനിമകളിലും ചില തമിഴ് സിനിമകളിലും വേഷമിട്ട താരം ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. അതേസമയം 2017ൽ പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രം മായാനദിയിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. യുവനടൻ ടൊവിനോ തോമസ് ആയിരുന്നു ഈ ചിത്രത്തിലെ നായകൻ.

ഇപ്പോഴിതാ പുത്തൻ കാർ സ്വന്തമാക്കിയിരിക്കുകയാണ് നടി. കേരളത്തിലെ ആദ്യത്തെ 2024 മോഡൽ റേഞ്ച് റോവർ ഇവോക്ക് ലക്ഷ്വറി എസ്യുവിയാണ് താരം വാങ്ങിയത്.

കഴിഞ്ഞ ദിവസം കാർ വാങ്ങാൻ എത്തിയപ്പോൾ എടുത്ത ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

67.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന റോവർ റേഞ്ച് റോവർ ഇവോക്ക്. കൊച്ചിയിൽ ഏകദേശം 86.64 ലക്ഷം രൂപയാണ് ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ പറയുന്നത്. ഇൻഡിവിജുവൽ രജിസ്‌ട്രേഷന് തന്നെ 15 ലക്ഷത്തിലധികം രൂപ ചെലവ് വരും. ഇൻഷുറൻസിനായി 2.85 ലക്ഷം രൂപ അടക്കേണ്ടി വരും. റേഞ്ച് റോവർ ശ്രേണിയിലെ എട്രി ലെവൽ മോഡലാണ് ഇവോക്ക്.

 

 

Advertisement