‘എങ്ങനെയാണ് മലയാളത്തില്‍ ഇത്ര നല്ല സിനിമകള്‍ വരുന്നത്?’, മലയാള ഭാഷ സൂപ്പറാണ്; പഠിക്കാന്‍ ശ്രമിക്കുകയാണെന്ന് ഐശ്വര്യ രാജേഷ്

104

തെന്നിന്ത്യന്‍ സിനിമയില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത തമിഴ് താരസുന്ദരിയാണ് നടി ഐശ്വര്യ രാജേഷ്. അഭിനയ പ്രാധാന്യം ഉള്ള നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചാണ് മലയാളികള്‍ അടക്കമുള്ള സിനിമാ ആരാധകരുടെ പ്രിയതാരമായി ഐശ്വര്യ രാജേഷ് മാറിയത്.

റിയാലിറ്റി ഷോയിലൂടെ എത്തി പിന്നെ ചാനല്‍ അവതാരകയായി അവിടെ നിന്നും സിനിമയിലേക്ക് എത്തുക ആയിരുന്നു നടി. സണ്‍ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു ഐശ്വര്യ. മാനാട മയിലാട എന്ന റിയാലറ്റി ഷോയിലെ വിജയിയായിരുന്നു.അവര്‍കളും ഇവര്‍കളും എന്ന 2011ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള ഐശ്വര്യ രാജേഷിന്റെ അരങ്ങേറ്റം. പിന്നീട് തെലുങ്ക്, തമിഴ്, മലയാളം സിനിമകളിലൂടെ താരം സിനിമയില്‍ തന്റേതായ ഒരു സ്‌പെയ്‌സ് കെട്ടിപ്പടുക്കുകയായിരുന്നു.

Advertisements

ഇപ്പോഴിതാ സത്യന്‍ അന്തിക്കാട് ഒരുക്കിയ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന സിനിമയ്ക്ക് ശേഷം രണ്ടാമത്തെ മലയാള സിനിമയുടെ ഭാഗമായിരിക്കുകയാണ് ഐശ്വര്യ. പുലിമട യാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ പുലിമടയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെ മലയാള സിനിമ എന്നും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് പറയുകയാണ് ഐശ്വര്യ.

ALSO READ-’99 പ്രശ്ങ്ങള്‍ക്കുള്ള എന്റെ ഒരു പരിഹാരം’; അച്ഛനെ കെട്ടിപ്പിടിച്ച് വിമര്‍ശകരോട് മറുപടി പറയാതെ പറഞ്ഞ് മാധവ് സുരേഷ്

പുലിമടയുടെ സംവിധായകന്‍ എകെ സാജനോടൊപ്പം മൈല്‍സ്റ്റോണ്‍ മേക്കേഴ്സിനോട് സംസാരിക്കവെയാണ് താരം മലയാള സിനിമയോടും ഭാഷയോടും ഉള്ള ഇഷ്ടം തുറന്നു പറഞ്ഞത്. തനിക്ക് സത്യം പറഞ്ഞാല്‍ മലയാള സിനിമകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ടെന്നാണ് ഐശ്വര്യ പറയുന്നത്.

‘ഞാന്‍ ആലോചിക്കാറുണ്ട്, എങ്ങനെയാണ് ഇത്രയും കുറഞ്ഞ ബഡ്ജറ്റില്‍ മികച്ച സിനിമകള്‍ ഉണ്ടാക്കാന്‍ മലയാളത്തിന് കഴിയുന്നതെന്ന്. അത്ഭുതത്തേക്കാള്‍ ഉപരി വലിയ ആശ്ചര്യമാണ് തോന്നാറുള്ളത്. ഒരു ചെറിയ വരിയില്‍ നിന്നാണ് അത്രയും രസമുള്ള തിരക്കഥ ഉണ്ടാക്കുന്നത്.’- എന്നും ഐശ്വര്യ പറഞ്ഞു.

ALSO READ-‘കാഴ്ച കുറഞ്ഞ് മുറിയില്‍ അടച്ചിട്ട ദിനങ്ങള്‍, നേവി ഉദ്യോഗസ്ഥനായ അച്ഛന്റെ ആ ത്മ ഹ ത്യ; ഒടുവില്‍ വിവാഹമോചനവും’; ജീവിതം പറഞ്ഞ് മായ മൗഷ്മി

ഇപ്പോള്‍ മലയാളത്തില്‍ ഒരുപാട് നല്ല സിനിമകള്‍ പുറത്തിറങ്ങാറുണ്ട്. ഇപ്പോള്‍ മാത്രമല്ല എന്നും മികച്ച സിനിമകള്‍ തന്നെയാണ് ഇവിടെ നിന്ന് ഇറങ്ങിയിട്ടുള്ളത് എന്ന്. വണ്‍ ലൈന്‍ കേള്‍ക്കുമ്പോള്‍ വളരെ ചെറുതായിരിക്കും പക്ഷെ തിരക്കഥ കേള്‍ക്കുമ്പോള്‍ മനസിലാവും സിനിമ എത്രത്തോളം മികച്ചതാണെന്നും ഐശ്വര്യ പ്രശംസിക്കുന്നു.

മേക്കിങ്ങില്‍ ആണെങ്കിലും കഥ പറയുന്നതിലാണെങ്കിലും അത്ഭുതം തോന്നാറുണ്ട്. മലയാളത്തിലെ സംവിധായകരുടെ കഥ കേള്‍ക്കാന്‍ ഞാന്‍ എപ്പോഴും ഒരു പ്രത്യേക പരിഗണന നല്‍കാറുണ്ടെന്നും താരം വെളിപ്പെടുത്തി. ഇപ്പോള്‍ മലയാളികള്‍ തമിഴിലും സിനിമ ചെയ്യുന്നുണ്ടല്ലോ. അത് നല്ല കാര്യമാണെന്നും ഐശ്വര്യ വിശദീകരിച്ചു.

കൂടാതെ തനിക്ക് മലയാള ഭാഷ ഒരുപാട് ഇഷ്ടമാണെന്നും പക്ഷെ ഇതുവരെ ശരിക്കും പഠിക്കാന്‍ പറ്റിയിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞു. മലയാളം കേള്‍ക്കുമ്പോ നല്ല സൂപ്പറാണ്. മലയാളം പഠിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സാജന്‍ സാര്‍ വന്ന് പുലിമടയുടെ കഥ പറഞ്ഞപ്പോള്‍ ആദ്യം മനസ്സിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ട് തോന്നി. പിന്നെ തന്റെ ഭാഷയില്‍ കഥ കേട്ടിരുന്നു. അപ്പോള്‍ സാറിനോട് ചോദിച്ചത് എങ്ങനെയാണ് ഇങ്ങനെയുള്ള കഥ എഴുതുന്നതെന്നായിരുന്നു എന്നും ഐശ്വര്യ വെളിപ്പെടുത്തി.

Advertisement