‘അജഗജാന്തര’ത്തിലെ ‘ഒള്ളുള്ളേരു’വിന് ചുവടുവെച്ച് സോന നായരും കൂട്ടരും ; ശ്രദ്ധ നേടി ഡാൻസ് വീഡിയോ

106

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായ സോന നായർ ബിഗ് സ്‌ക്രീനിലും മിനി ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ്. ഇൻസ്റ്റഗ്രാമിലും ഏറെ സജീവമാണ്.

സോഷ്യൽ മീഡിയ മുഴുവൻ തരംഗമായി മാറിയ ആന്റണി വർഗീസ് – ടിനു പാപ്പച്ചൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘അജഗജാന്തര’ത്തിലെ സൈട്രാൻസ് ഗാനം ‘ഒള്ളുള്ളേരു ഒള്ളുള്ളേരു’വിന് ചുവടുവെച്ച് സിനിമാ സീരിയൽ താരം സോന നായരും സുഹൃത്തുക്കളും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഡാൻസ് വീഡിയോ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

Advertisements

ALSO READ

ഞാൻ പൊതുവെ കുറച്ച് സൈലന്റാണ് , ഒന്നര വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം ; ഭർത്താവ് എപ്പോഴും എന്നോട് പറയാറുള്ള ആ കാര്യത്തെ കുറിച്ചും മനസ്സ് തുറന്ന് സ്വാതി നിത്യാനന്ദ്

ഒള്ളുള്ളേരു ഗാനം റിലീസായി ഒരു മാസത്തിലേറെ പിന്നിട്ടെങ്കിലും യൂട്യൂബിലും റീൽസിലും അതിന്റെ മാറ്റൊലികൾ അവസാനിച്ചിട്ടില്ല. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഗാനത്തിനൊത്ത് ചുവടുവെച്ച് റീൽസും മറ്റും ചെയ്യുന്നുണ്ട്. അജഗജാന്തരം തീയേറ്ററുകളിലെത്തിയതോടെ തീയ്യേറ്ററിലും ഈ പാട്ടിനൊപ്പം ഏവരും ചുവടുവെച്ച് ആഘോഷമാക്കുന്നുമുണ്ട്.

1996 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള ചലച്ചിത്രലോകത്തേക്ക് എത്തിയത്.

ALSO READ

ഒറ്റ വാക്കിലൂടെ മനോജ് കെ ജയനോടുള്ള സനേഹം പ്രകടിപ്പിച്ച് അമൃത ; കൂടെ നിന്ന് കുശലം ചോദിക്കുന്ന ചിത്രങ്ങൾ വൈറൽ

പിന്നീട് നിരവധി ചലച്ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചു. ഛായാഗ്രാഹകൻ ഉദയൻ അമ്പാടിയുടെ ഭാര്യയാണ്. ചെന്നൈയിൽ ഒരു സിനിമയുടെ ഷൂട്ടിനിടയിലെ വിശ്രമവേളയിൽ പകർത്തിയ വീഡിയോ ആണ് സോന പങ്കുവെച്ചിരിക്കുന്നത്.

Advertisement