നാഷണല്‍ അവാര്‍ഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവര്‍ണ്ണര്‍ പദവി എങ്കിലും നല്‍കണം; പ്രതികരിച്ച് അഖില്‍ മാരാര്‍

4119

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ വിമര്‍ശനം ആണ് ഉയര്‍ന്നത്. ഇപ്പോള്‍ ഇതിനെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 വിജയിയും ചലച്ചിത്ര സംവിധായകനുമായ അഖില്‍ മാരാര്‍. 
ജൂറിക്ക് വിമര്‍ശനവും അതേസമയം വിജയികള്‍ക്ക് അഭിനന്ദനങ്ങളുമായാണ് അഖിലിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്. ഇതിപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. നാഷണല്‍ അവാര്‍ഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവര്‍ണ്ണര്‍ പദവി എങ്കിലും നല്‍കണം. അര്‍ഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാന്‍ ജൂറി കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു എന്ന് അഖില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Advertisements

Also readഅഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത് വെറും 20 മാസം മാത്രം, ആഡംബര ജീവിതം താത്പര്യമില്ല, നടി സുഹാസിനി പറയുന്നു

‘ അര്‍ഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാന്‍ ജൂറി കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു . ഏത് വഴിക്കായാലും അവാര്‍ഡ് ലഭിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍, അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മികച്ച നടനായി അല്ലു അര്‍ജുന്‍ തെരഞ്ഞെടുക്കപ്പെട്ടതുള്‍പ്പെടെ ഇത്തവണത്തെ പല അവാര്‍ഡുകളുടെ തെരഞ്ഞെടുപ്പുകളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Also readഎന്തെ ഹൃദയതാളം മുറുകിയോ, ഉണ്ണിമുകുന്ദനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് അനുശ്രീ, നല്ല സൂപ്പര്‍ ജോഡി കല്യാണം കഴിച്ചൂടെയെന്ന് സോഷ്യല്‍മീഡിയ

2 പുരസ്‌കാരം നേടിയ ഹോം ആണ് ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രത്തിലെ അഭിനയമാണ് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം നേടിക്കൊടുത്തത്. മികച്ച മലയാള സിനിമയും മറ്റൊന്നായിരുന്നില്ല. തിരക്കഥയിലൂടെയാണ് നായാട്ട് സിനിമ ശ്രദ്ധിക്കപ്പെട്ടത്.

 

Advertisement