ഞാന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് സെയില്‍സ് ഗേളായിരുന്ന സമയത്താണ് രാഹുലിനെ പരിചയപ്പെട്ടത്; ആറ് വര്‍ഷമായി അറിയാം; എല്ലാം പങ്കുവെയ്ക്കും; തന്റെ ബോയ്ഫ്രണ്ടിനെ പരിചയപ്പെടുത്തി അമൃത

167

ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം മലയാളികളുടെ ഹൃദയത്തില്‍ കയറിയത്. ഈ പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു അമൃത നായര്‍ അവതരിപ്പിച്ചത്.

കുടുംബവിളക്കിന് ശേഷം സ്റ്റാര്‍ മാജിക്കിലും വന്നതോടെ അമൃതയ്ക്ക് ആരാധകര്‍ കൂടി വന്നു. എന്നാല്‍ സീരിയലുകളിലും റിയാലിറ്റി ഷോകളിലും മാത്രമല്ല സോഷ്യല്‍മീഡിയയിലും നിറസാന്നിധ്യമാണ് അമൃത നായര്‍. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും സജീവമാണ് നടി.

Advertisements

ഇന്‍സ്റ്റഗ്രാമില്‍ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. യൂട്യൂബില്‍ സ്വന്തമായി ചാനല്‍ തുടങ്ങിയ അമൃത തന്റെ വീട്ടില്‍ അമ്മയ്ക്കൊപ്പമുള്ള രസകരമായ വീഡിയോകളെല്ലാം പങ്കുവെക്കാറുണ്ട്. വീഡിയോകള്‍ എല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഒരിക്കല്‍ സെയില്‍സ് ഗേള്‍ ആയിരുന്ന അമൃത ഇവിടെ വരെയും എത്തിയത് ഓഡിഷന്‍ വഴി ആയിരുന്നു.

ALSO READ- മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടി ഇതാണ്: അനു സിത്താരയെ കുറിച്ച് അന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞത് ഇങ്ങനെ

ഇപ്പോഴിതാ അമൃത തുറന്നുപറയുന്നത് തന്റെ സുഹൃത്തിനെ കുറിച്ചാണ്. കിച്ചു എന്നാണ് താന്‍ വിളിക്കുന്നതെന്നും രാഹുല്‍ എന്നാണ് സുഹൃത്തിന്റെ യഥാര്‍ത്ഥ പേരെന്നും അമൃത പറഞ്ഞു. തന്നെ അറിയുന്നവര്‍ക്കെല്ലാം തന്നെ രാഹുലിനെയും അറിയാമെന്നും അമൃത പറഞ്ഞു.

തങ്ങളിരുവരും പരസ്പരം അറിയാന്‍ തുടങ്ങിയിട്ട് ആറ് വര്‍ഷമായെന്നും തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിലാണ് ആദ്യമായി കിച്ചുവിനെ കണ്ടുമുട്ടുന്നത് എന്നുമാണ് അമൃത രാഹുലിനെ കുറിച്ച് പറഞ്ഞത്.

താന്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്തുകൊണ്ടിരുന്ന സമയം മുതലുള്ള ബന്ധമാണ് ഇത്. കൂടാതെ, ഇന്നും തങ്ങള്‍ രണ്ട് പേരും ഈ ബന്ധം വളരെ മനോഹരമായി കൊണ്ട് പോകുന്നു എന്നുമാണ് താരം പറഞ്ഞത്.

ALSO READ- മുരളി ചേട്ടൻ ഇല്ലായിരുന്നു എങ്കിൽ ഞാൻ എന്ന നടൻ ഉണ്ടാകുമായിരുന്നില്ല: ലാലിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

രാഹുല്‍ ഒരു എന്‍ജിനീയര്‍ ആണെന്നും അതോടൊപ്പം അബ്രോഡ് ആയിരുന്നു എന്നും താരം പറയുന്നുണ്ട്. ഇപ്പോള്‍ രാഹുല്‍ നാട്ടില്‍ ഒരു ബിസിനസ് ഒക്കെ ആയി പോകുകയാണ് എന്നും അമൃത പറഞ്ഞു. അമ്മയും ചേച്ചിയും അടങ്ങുന്നതാണ് രാഹുലിന്റെ കുടുംബം എന്നൊക്കെയാണ് അമൃത വെളിപ്പെടുത്തുന്നത്.

ഇപ്പോള്‍ രാഹുല്‍ വലിയൊരു വിഷമത്തിലാണെന്നും അമൃത പറയുകയാണ്. രാഹുലിന്റെ അച്ഛന്‍ മരിച്ചിട്ട് ഒരു മാസം ആയിട്ടുള്ളുവെന്നും അതുകൊണ്ടാണ് അവന്‍ ക്ഷീണിച്ച് ഇരിക്കുന്നതെന്നും താരം പറഞ്ഞു.

എന്നാല്‍, അമൃതയ്ക്ക് വലിയ മാറ്റമൊന്നും ഇല്ലെന്നു രാഹുല്‍ പറഞ്ഞപ്പോള്‍ അമൃത പറഞ്ഞത് താന്‍ ഒന്നും അല്ലാതിരുന്ന സമയത്താണ് രാഹുലിനെ പരിചയപ്പെടുന്നത് എന്നാണ്.

തന്റെ എല്ലാ വിഷമങ്ങളും ആദ്യം പറയുന്നത് രാഹുലിനോട് ആണെന്നും അത് ആദ്യം മുതലേ അങ്ങനെ ആണെന്നുമാണ് താരം പറഞ്ഞത്. തന്റെ അമ്മയും രാഹുലും നല്ല കൂട്ടാണെന്നും താരം പറഞ്ഞു. എന്നാല്‍ ഇങ്ങനൊക്കെ ആണെങ്കിലും ഞങ്ങള്‍ തമ്മില്‍ പ്രണയത്തില്‍ അല്ലെന്നും അമൃത വിശദീകരിച്ചു.

Advertisement