കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും തങ്ങള്‍ പ്രണയത്തില്‍ ആണെന്ന് അറിയിച്ച് രംഗത്ത് എത്തിയത്. ആരും ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രഖ്യാപനം കൂടിയായിരുന്നു അത്. പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യല്‍ മീഡിയി യല്‍ പങ്കുവെച്ചാല്‍ വലിയ രീതിയില്‍ വിമര്‍ശനം ഹേറ്റ് കമന്റും പ്രത്യക്ഷപ്പെടുന്നത് പതിവായിരുന്നു.
തുടക്കത്തില്‍ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്ന ഗോപി സുന്ദറും വിവാഹ മോചിതയും ഒരമകളുടെ അമ്മയുമായ അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതാണ് വലിയ വിമര്‍ശനത്തിന് ഇരയാകാന്‍ കാരണം ആയത്.
മുന്‍കാല ബന്ധങ്ങളുടെ പേരില്‍ മോശം കമന്റുകളുമായി നിരവധി പേരായിരുന്നു ഇവര്‍ക്ക് എതിരെ രംഗത്ത് എത്തിയത്. ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി ഇരുവരും പലവട്ടം എത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് ത ന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ തങ്ങള്‍ക്കെതിരെ വരുന്ന നെഗറ്റീവ് കമന്റ്‌സുകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമൃത സുരേഷ്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ സംസാരിക്കുന്നത് തനിക്ക് ഇഷ്ടമില്ലെന്നും താന്‍ പറയുന്ന വാക്കുകള്‍ ആരെയും വേദനിപ്പിക്കുന്നത് തനിക്ക് ഇഷ്ടമില്ലെന്നും അമൃത പറയുന്നു.
ഇന്ന് ആളുകള്‍ അവര്‍ക്ക് തോന്നുന്നത് പോലെ തന്നെ കുറിച്ച് പറയുകയാണ്. തന്നെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ വരുന്ന വാര്‍ത്തകളില്‍ 99% ഫേക്കാണെന്നും താന്‍ കോടികള്‍ തട്ടിയെടുത്തുവെന്ന് പലരും പറയുന്നു , അവര്‍ പറയുന്നത് നോക്കിയാല്‍ ഇപ്പോള്‍ പത്തിരുപത് കോടി തന്റെ കൈയ്യിലുണ്ടാവുമെന്നും, സത്യം എന്താണെന്ന് തനിക്കും വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ അറിയുള്ളൂവെന്നും അമൃത പറയുന്നു.
താന്‍ പൂജ്യത്തില്‍ നിന്നാണ് തന്റെ ജീവിതം തുടങ്ങിയതെന്ന് പലതും എഴുതി കൂട്ടുന്നവര്‍ക്ക് അറിയില്ലല്ലോ എന്നും ചിലതൊക്കെ കാണുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും ഇത്തരം വാര്‍ത്തകള്‍ കണ്ട് മകള്‍ തന്നെ വിളിച്ചിട്ട് പറഞ്ഞിട്ടുണ്ട് വിഷമിക്കരുതെന്നും അമൃത പറയുന്നു.