‘ഞാൻ അവസാന ഓപ്ഷൻ മാത്രമാണ് സുഹൃത്തുക്കൾക്ക് പോലും; ആരെയും കിട്ടിയില്ലെങ്കിൽ മാത്രം തന്നെ നായികയാക്കും’: അനുമോൾ

46

വളരെ പെട്ടെന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുമോൾ. മിനിസ്‌ക്രീൻ അവതാരകയായി കരിയർ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് തിളങ്ങുക ആയിരുന്നു. ഇവൻ മേഘരൂപൻ ആയിരുന്നു ആദ്യ ചിത്രം.

അകം, വെടിവഴിപാട്, ചായില്യം, ഞാൻ, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ താരം കൂടിയാണ് അനുമോൾ.

Advertisements

തന്റെ ബോൾഡ് ഫോട്ടോ ഷൂട്ടുകളും പുതിയ വീഡിയോകളും എല്ലാം സോഷ്യൽ മീഡിയിൽ കൂടി നടി ആരാധകരുമായി പങ്കെടുക്കാറുണ്ട്. അനുയാത്ര എന്ന പേരിലുള്ള അനുവിന്റെ യൂട്യൂബ് ചാനൽ ആരാധകർക്കിടയിൽ ഹിറ്റാണ്. തന്റെ വിശേഷങ്ങളും യാത്രയും ഒക്കെ അനുമോൾ ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്

ALSO READ- ‘ഒന്നാകാനുള്ള ദിനത്തിനായി കാത്തിരിപ്പ്’, ഒടുവിൽ പ്രതിശ്രുത വരന്റെ മുഖം വെളിപ്പെടുത്തി കാർത്തിക; രോഹിത് മേനോനെ തേടി സോഷ്യൽമീഡിയ

ഇപ്പോഴിതാ താരം പലപ്പോഴും സിനിമകളിൽ നിന്നും അവഗണിക്കപ്പെടുന്നതിനെ കുറിച്ച് പറയുകയാണ്. സുഹൃത്തുക്കൾ ചെയ്യുന്ന സിനിമയിൽ നിന്നും അവഗണന നേരിടുന്നതിനെ കുറിച്ചാണ് താര്തതിന്റെ തുറന്നുപറച്ചിൽ.

പലപ്പോഴും തന്റെ അടുത്തിരുന്നായിരിക്കും കാസ്റ്റിങ് ആലോചിക്കുന്നതെങ്കിലും ആരേയും കിട്ടിയില്ലെങ്കിൽ മാത്രമായിരിക്കും തന്നെ സെലക്ട് ചെയ്യുക എന്നും അനുമോൾ പറയുന്നു. അവതാരക ധന്യ വർമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുമോൾ.

ALSO READ-‘ഞങ്ങളുടെ കുടുംബം വലുതാവുകയാണ്’ എന്ന് ലക്ഷ്മി; ചേച്ചിയാവാൻ പോവുന്നതിന്റെ സന്തോഷത്തിൽ മകൾ; പുത്തൻചിത്രങ്ങൾ വൈറൽ

തൻരെ സുഹൃത്തുക്കൾ സിനിമ ചെയ്യുന്ന സമയത്ത് അവർ ഏതൊക്കെ ആക്ടേഴ്സ് ആണ് അവൈലബിള്ഡ എന്ന് നോക്കും. തന്റെ അടുത്ത് ഇരുന്ന് തന്നെയാവും നോക്കുക. ഇവളെ കാസ്റ്റ് ചെയ്താൽ പോരേ എന്ന് അപ്പുറത്തിരിക്കുന്ന ആള് പറയും. ഇവള് ഇവിടെ തന്നെ ഉണ്ടല്ലോ, എവിടെ പോവാനാ, ആ കുട്ടിയെ നോക്കാം, ആ കുട്ടിയെ കിട്ടിയില്ലെങ്കിൽ ഇവളെ കാസ്റ്റ് ചെയ്യാം എന്നായിരിക്കും അപ്പോൾ പറയുകയെന്നും താരം പറയുന്നു.

ഇതിനിടെ, വേറെ ഒരു ഫിലിം മേക്കർ ഹീറോയിനെ തപ്പുന്ന സമയത്ത് നിന്നെ പോലെ ഒരു നായികയെ വേണം, നിന്റെ കയ്യിലിരുപ്പ്, നിന്റെ അതേ സ്വഭാവം, പക്ഷേ മുടി ഷോർട്ടാക്കണം എന്നൊക്കെ പറഞ്ഞു. ഓക്കെ പറഞ്ഞിട്ട് അങ്ങനെ ഉള്ള ആളാരാണെന്ന് താനും ആലോചിക്കുകയാണ്. എങ്കിൽ തന്നെ കാസ്റ്റ് ചെയ്തൂടെ എന്ന് ഞാൻ ആലോചിക്കുന്നുണ്ട്. അന്ന് അത് ചോദിക്കുന്ന ആളായിരുന്നില്ല താനെന്നും അനുമോൾ പറയുകയാണ്.

താരം കുടുംബജീവിതത്തിൽ ഭർത്താക്കന്മാർക്ക് സമൂഹം നൽകുന്ന അധികാരങ്ങളെ കുറിച്ചും സംസാരിക്കുന്നുണ്ട്. ചെറുപ്പത്തിലൊക്കെ ഒരു സ്ഥലത്ത് പോകണമെന്ന് പറഞ്ഞാൽ കല്ല്യാണം കഴിച്ചിട്ട് ഭർത്താവിന്റെ കൂടെ പൊയ്‌ക്കോളൂ, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ഇടണമെന്ന് പറഞ്ഞാൽ കല്ല്യാണം കഴിഞ്ഞാൽ ഭർത്താവ് സമ്മതിച്ചാൽ ഇട്ടോളൂ എന്നൊക്കെയാണ് മറുപടി കിട്ടുക.

എല്ലാം ഭർത്താവിന്റെ ഇഷ്ടമാണ്, അത് അങ്ങനെയാണ്. ഇതുമാത്രമല്ല, പഠിക്കണം, ജോലിക്ക് പോകണം എന്ന് പറഞ്ഞാലും ഇങ്ങനെയാണ് പറയുന്നതെന്നും അനുമോൾ വിമർഷിച്ചു.

ഭർത്താവാകുമ്പോൾ രണ്ട് തല്ലിയാലും കഴുപ്പമില്ല. ഇങ്ങനെയാണ് നമ്മൾ കേട്ടു വളരുന്നത്. നാട്ടിൻപുറത്ത് മാത്രമേ ഇങ്ങനെയുള്ളൂ എന്നാണ് കരുതിയിരുന്നത്. പക്ഷേ എല്ലായിടത്തും ഇതുതന്നെയാണ് സ്ഥിതിയെന്നും താരം വിശദീകരിച്ചു.

Advertisement