ചോരുന്ന വീടായിരുന്നു, ഉറക്കം പോലുമില്ലാതെ അനുക്കുട്ടി അലഞ്ഞു; ഒരുപാട് കഷ്ടപ്പെട്ടു; സ്റ്റാര്‍ മാജിക്കില്‍ മണ്ടത്തരങ്ങള്‍ ചെയ്യുന്ന അനുക്കുട്ടിയല്ല യഥാര്‍ഥ അനുവെന്ന് അച്ഛനും അമ്മയും

1176

മിനി സ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് അനുമോള്‍. ടെലിവിഷന്‍ സീരിയലുകളില്‍ കൂടി പരിചിതയായി മാറിയ അനുമോള്‍ ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കിലൂടെയും ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. പാടാത്ത പൈങ്കിളിയില്‍ നിന്നും താരം പിന്മാറിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തിരുവനന്തപുരമാണ് അനുക്കുട്ടിയുടെ സ്വദേശം. നടിയും മോഡലും കൂടിയാണ് അനുമോള്‍.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുമോള്‍. അനുമോള്‍ അനുക്കുട്ടി ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലും താരം സജീവമാണ്. അബി വെഡ്‌സ് മഹി എന്ന സീരിയലും സുസു പാടാത്ത പൈങ്കിളി, സുരഭിയും സുഹാസിനിയും എന്ന സീരിയലും താരം ചെയ്യുകയാണ്.

Advertisements

ഷോപ്പിങ്ങും ബ്യൂട്ടി ടിപ്‌സുമൊക്കെയാണ് അനുവിന്റെ ചാനലിലെ കണ്ടന്റുകള്‍. സ്റ്റാര്‍ മാജിക്കിലും അനു സജീവമാണ്. തങ്കച്ചനൊപ്പമുള്ള എല്ലാ പ്രോഗ്രാമും വൈറലാവാറുണ്ട്. ടമാര്‍ പഠാറിലും വളരെ സജീവമാണ്താരം. ഇന്‍സ്റ്റര്‍ഗ്രാമില്‍ വണ്‍ മില്യണ്‍ ഫോളോവേഴ്‌സും അനുവിനുണ്ട്.

Also Read
കാലു പിടിച്ചപ്പോൾ രണ്ടാമതൊരു അവസരം കൂടി ഞാൻ കൊടുത്തു, എന്നിട്ടുമെന്നെ വഞ്ചിച്ചു, ലൈം ഗി ക ത എന്നാൽ എനിക്ക് അങ്ങനെയല്ല: മുൻ കാമുകനെക്കുറിച്ച് ദീപിക പദുക്കോൺ പറഞ്ഞത്

അതേസമയം, എല്ലായ്‌പ്പോഴും കളിച്ച് ചിരിച്ച് മണ്ടത്തരങ്ങള്ഡ പറയാന്‍ മടിയില്ലാത്ത സന്തോഷിക്കുന്ന മുഖമുള്ള അനുവിനെയാണ് പ്രേക്ഷകര്‍ക്ക് പരിചിതം. എന്നാല്‍ യഥാര്‍ഥത്തില്‍ തന്റെ ജീവിതം അത്ര സന്തോഷകരമായിരുന്നില്ലെന്ന് പറയുകയാണ് അനു. ഇക്കാര്യം മാതാപിതാക്കളും തുറന്നുപറയുന്നുണ്ട്.

താരത്തിന്‍ന് എറെ കഷ്ടപ്പാടുകളുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ലക്ഷ്മി നക്ഷത്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനു തുടക്ക കാലത്ത് താന്‍ നേരിട്ട കഷ്ടപ്പാടുകളെ കുറിച്ച് തുറന്ന് പറയുന്നത്. കഷ്ടപ്പെട്ടാണ് ഓരോ അവസരവും നേടിയതെന്നും പ്രതിഫലമായി കിട്ടുന്ന പൈസ സ്വരുക്കൂട്ടി വച്ചാണ് വീടിന്റെ അറ്റക്കുറ്റപ്പണി തീര്‍ത്തതെന്നും അനു പറയുന്നു.

അതേസമയം, വീടിന്റെ വാര്‍പ്പ് ചോരുന്ന നിലയിലായിരുന്നു. അതെല്ലാം ശരിയാക്കി. ഇപ്പോഴും കുടുംബത്തിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും അച്ഛനും അമ്മയും കണ്ണീരോടെ പറയുന്നു. മോള്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഇനി അവളുടെ ആഗ്രഹം ഒരു വണ്ടി വാങ്ങണം എന്നാണ്. വൈകാതെ അവളത് വാങ്ങുമെന്നാണ് അച്ഛന്‍ പറയുന്നത്.

സീരിയലുകളില്‍ ആദ്യകാലത്ത് അനുവിന് തുച്ഛമായ വരുമാനം മാത്രമാണ് ഉണ്ടായിരുന്നത്. യാത്ര ചെലവുകള്‍ക്ക് പോലും അതുണ്ടാകില്ല. വീട്ടിലൊരു പഴയ കാര്‍ ഉണ്ടായിരുന്നെങ്കിലും ചെലവ് കുറയ്ക്കാനായി യാത്ര ബസ്സിലും ട്രെയിനിലും തന്നെയാക്കി.

പണത്തിനായി ഒരുപാട് സീരിയലുകള്‍ എടുത്ത് ചെയ്യാന്‍ തുടങ്ങി. ലൊക്കേഷന്‍ വിട്ട് അടുത്ത ലൊക്കേഷനിലേക്ക് യാത്ര തന്നെയായിരുന്നു. അന്നൊന്നും ഉറങ്ങാന്‍ പോലും പറ്റില്ല. ചില ദിവസങ്ങളില്‍ ഉറങ്ങാതെ തന്നെ വര്‍ക്ക് ചെയ്യും.

ALSO READ- നമ്മളെ ചൂസ് ചെയ്യാതിരിക്കാനും പല കാരണങ്ങള്‍ അവരുടെ മനസില്‍ ഉണ്ടാവും; സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടും നല്ല അവസരമില്ലെന്ന് തോന്നിയിട്ട് കാര്യമില്ലെന്ന് സ്വാസിക

തന്റെ സ്റ്റാര്‍ മാജിക്കിന്റെ ഷൂട്ടിങ് കഴിഞ്ഞാല്‍ മേക്കപ്പ് പോലും മാറ്റാതെ തന്നെ അടുത്ത സെറ്റിലേക്ക് ഓടും. അവിടെ നിന്നാണ് പലപ്പോഴുമ കുളിക്കുന്നതും ഡ്രസ്സ് മാറ്റുന്നതും എല്ലാം. ഈ ഓട്ടം കാരണം പിന്നീട് കാല് വേദന വന്ന് ആരോഗ്യ പ്രശ്‌നത്തിലേക്ക് നീങ്ങി. ഇപ്പോള്‍ അത്യാവശ്യം വരുമാനം വന്നതോടെ സീരിയലുകള്‍ കൂട്ടത്തോടെ കമ്മിറ്റ് ചെയ്യുന്നത് കുറച്ചിരിക്കുകയാണ് എന്ന് അനുമോള്‍ പറയുന്നു.

അനുവിന്റെ വിവാഹം ആണ് ഇനി സ്വപ്‌നമെന്ന് അച്ഛന്‍ പറയുന്നു. മോളുടെ കല്യാണം കഴിയാത്തതില്‍ വിഷമമുണ്ട്. മൂത്ത മോളെ ഇരുപത്തിയൊന്ന് വയസ്സില്‍ കല്യാണം കഴിപ്പിച്ചു. പക്ഷെ പ്രായം ആയിട്ടും അനു സമ്മതിയ്ക്കുന്നില്ല. മോളെ ഭയങ്കര വിശ്വാസമാണെന്നും അവള്‍ ആരെ പ്രണയിച്ചാലും സ്വീകരിക്കാന്‍ തയ്യാറാണെന്നും മാതാപിതാക്കള്‍ പറയുന്നുണ്ട്.

Advertisement