ആ സംഭവം വല്ലാതെ വേദനിപ്പിച്ചു, ഒരിക്കലും ഒരു സ്ത്രീയോട് ഇങ്ങനെ അപമര്യാദയായി പെരുമാറരുത്, ലോ കോളേജില്‍ നിന്നുണ്ടായ ദുരനുഭവത്തില്‍ പ്രതികരിച്ച് അപര്‍ണ ബാലമുരളി

783

സംവിധായകന്‍ ദിലീഷ് പോത്തന്‍ മലയാളത്തിന്റെ യുവ സൂപ്പര്‍താരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപര്‍ണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ കയറി പറ്റുകയായിരുന്നു അപര്‍ണ.

aparna-balamurali

Advertisements

മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു. നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം അറിയപ്പെടുന്നുണ്ട്.

Also Read: പണിയുന്നത് മൂന്നു കോടിയുടെ സ്വപ്‌ന ഭവനം, എന്നാല്‍ ജോലിക്കാര്‍ പറ്റിച്ചു, പൈസ കൊടുക്കാന്‍ പോലും പറ്റാത്ത അവസ്ഥ വന്നു, നേരിട്ട പ്രതിസന്ധികള്‍ തുറന്നുപറഞ്ഞ് അനു ജോസഫ്

തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളി ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തിയിരുന്നു.

അപര്‍ണ ബാലമുരളിയോട് കോളജ് യൂണിയന്‍ ഉദ്ഘാടനേ വേദിയില്‍ വെച്ച് ഒരു വിദ്യാര്‍ഥി മോശമായി പെരുമാറിയ സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് സംഭവത്തില്‍ പ്രതികരിച്ചത്.

Also Read: കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ദിവ്യ ഉണ്ണി, അതേ മണിയോടൊപ്പം അഭിനയിക്കാന്‍ ഐശ്വര്യാ റായി കാത്തിരുന്നത് മണിക്കൂറുകളോളം, താരത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ

ലോ കോളേജില്‍ വെച്ച് വിദ്യാര്‍ത്ഥിയില്‍ നിന്നുണ്ടായ മോശമായ പെരുമാറ്റം തന്നെ വേദനിപ്പിച്ചതായി തുറന്നുപറയുകയാണ് അപര്‍ണ ബാലമുരളി ഇപ്പോള്‍. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ എങ്ങനെ അവരുടെ ദേഹത്ത് കൈ വെക്കുമെന്നും അതു ശരിയല്ലെന്നും ഇ്ക്കാര്യം ഒരു ലോ കോളേജ് വിദ്യാര്‍ത്ഥി മനസ്സിലാക്കിയിട്ടില്ലെങ്കില്‍ അത് ഗുരുതരമാണെന്നും അപര്‍ണ പറയുന്നു.

തന്നെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ചത് തന്നെ ശരിയല്ല. ഇതിന് ശേഷമായിരുന്നു ദേഹത്ത് കൈ വെക്കാന്‍ നോക്കിയത്. ഇതൊന്നുമല്ല ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദ എന്നും തനിക്ക് ഈ പ്രശ്‌നത്തിന് പിന്നാലെ പോകാന്‍ സമയമില്ലെങ്കിലും തന്റെ എതിര്‍പ്പ് ഇപ്പോള്‍ പ്രകടിപ്പിക്കുകയാണെന്നും അപര്‍ണ പറയുന്നു.

Advertisement