ബഡായി ബംഗ്ലാവില്‍ നാല് വര്‍ഷം ഉണ്ടായിരുന്ന ആര്യ ഇപ്പോള്‍ മാറാന്‍ കാരണമിതോ?

20

മലയാളം ടെലിവിഷന്‍ രംഗത്ത് നാല് വര്‍ഷം വലിയ ഹിറ്റ് പരിപാടിയായി നിലനിന്ന ബഡായി ബംഗ്ലാവ് വീണ്ടും എത്തിയിരിക്കുകയാണ്. എന്നാല്‍ ആദ്യ സീസണിലെ ചില താരങ്ങള്‍ രണ്ടാം ഭാഗത്തില്‍ ഇല്ലാത്തതിന്റെ നിരാശയിലാണ് ആരാധകര്‍.

Advertisements

മുകേഷ് അവതാരകനായി എത്തുന്ന ഈ ഷോയില്‍ ആരാധകരുടെ ഇഷ്ട വിഭവമാണ് രമേശ് പിഷാരടിയും ആര്യയും ചേര്‍ന്നുള്ള മികച്ച പെര്‍ഫോമന്‍സ്.

രണ്ടാം സീസണില്‍ ആര്യയേയും പിഷാരടിയേയുംആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബഡായി ബംഗ്ലാവിലെ പുതിയ താമസക്കാരായി എത്തിയത് മിഥുന്‍ രമേഷും ഭാര്യ ലക്ഷ്മി മേനോനുമായിരുന്നു.

കൂടാതെ പിഷാരടിയ്ക്കും ആര്യയ്ക്കുമൊപ്പം ധര്‍മജനും പുതിയ ബഡായി ബംഗ്ലാവില്‍ ഇല്ല. അമ്മായി, മനോജ് ഗിന്നസ് എന്നിവര്‍ ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില്‍ ഉണ്ട്. എന്നാല്‍ എന്താണ് ആര്യ ഈ ഷോയില്‍ നിന്നും പിന്മാറാന്‍ കാരണമെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍.

സീ കേരളം അവതരിപ്പിക്കുന്ന തമാശ ബസാറിന്റെ അവതാരകയാണ് ആര്യ ഇപ്പോള്‍. കോമഡി, ചാറ്റ് ഷോ പ്രമേയത്തിലുള്ള പരിപാടിയാണ് തമാശ ബസാര്‍.

ഇതില്‍ ഒരു കഥാപാത്രത്തെ ആര്യ അവതരിപ്പിക്കുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തമാശ ബംഗ്ലാവിന് ലഭിക്കുന്നത്. ആര്യയ്‌ക്കൊപ്പം ജുവല്‍ മേരി, കൃഷ്ണ പ്രഭയും ഈ പരിപാടിയിലുണ്ട്. ഈ പരിപാടിയുടെ തിരക്കില്‍ ആയത് കൊണ്ടാണോ ആര്യ ബഡായി ബംഗ്ലാവില്‍ നിന്നും മാറിയത് എന്നാണു ആരാധകരുടെ ചോദ്യം.

Advertisement