അവതാരകയും പിന്നീട് അഭിനേത്രിയുമായി എത്തി മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയി എത്തി കൈയ്യടി നേടിയ അശ്വതി ശ്രീകാന്ത് ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് അഭിനേത്രിയായ അരങ്ങേറിയത്. ഇപ്പോൾ പദ്മ, കമല എന്നീ രണ്ട് പഎൺമക്കളുമായി ജീവിതത്തിലും കരിയറിലും തിരക്കിലാണ് താരം.
ഇതിനിടെയാണ് ഇളയ മകൾ കമലയുടെ പിറന്നാൾ എത്തിയിരിക്കുന്നത്.ഓണക്കാലത്ത് വന്ന സന്തോഷത്തിന്റെ ആഘോഷത്തിലാണ് അശ്വതിയും കുടുംബവും. ഇപ്പോഴിതാ താരം മകൾ കമലയെ കുറിച്ച് എഴുതിയ പോസ്റ്റാണ് വൈറലാകുന്നത്.
മകളുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അശ്വതി കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂത്തമകളുമായി താരതമ്യപ്പെടുത്തുമ്പോൾ എല്ലാത്തിനും നേരെ വിപരീതമാണ് രണ്ടാമത്തെ മകൾ കമല എന്നാണ് അശ്വതി പറയുന്നത്.
ALSO READ- അച്ഛന്റെ മരണം ആഘോഷിക്കുന്നു അമൃത ; വിമര്ശിച്ചയാള്ക്ക് അമൃത കൊടുത്ത മറുപടി കണ്ടോ !
തന്നെ സുഖപ്പെടുത്താൻ ജനിച്ചവൾ… ആദ്യത്തെ കുഞ്ഞിനെ പോലെ ഇനിയൊരാളെ സ്നേഹിക്കാൻ കഴിയുമോ എന്നായിരുന്നു ഇവളെ ആദ്യമായി കൈയ്യിൽ എടുക്കുവോളം സംശയമെന്നും അശ്വതിയുടെ കുറിപ്പിൽ പറയുന്നു.
അശ്വതി ശ്രീകാന്തിന്റെ കുറിപ്പിന്റെ പൂർണരൂപം:
എന്നെ സുഖപ്പെടുത്താൻ ജനിച്ചവൾ… ആദ്യത്തെ കുഞ്ഞിനെ പോലെ ഇനിയൊരാളെ സ്നേഹിക്കാൻ കഴിയുമോ എന്നായിരുന്നു ഇവളെ ആദ്യമായി കൈയ്യിൽ എടുക്കുവോളം സംശയം. അമ്മയാവുമ്പോൾ എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും പത്മ പഠിപ്പിച്ച് തന്നതിന്റെ ധൈര്യമുണ്ടായിരുന്നു ചെറുതിനെ കിട്ടിയപ്പോൾ.
ALSO READ-പുതിയത് സെറ്റായി അല്ലേ ; തന്റെ കാമുകനെ പരിചയപ്പെടുത്തി അഭയ ഹിരണ്മയി
പക്ഷെ… കമലപ്പെണ്ണ് വന്നത് വേറെ സിലബസും കൊണ്ടാണ്. സകലതിലും നേരെ ഓപ്പോസിറ്റ്. ആദ്യത്തവൾ അമ്മയൊട്ടി മാത്രം ആണെങ്കിൽ ഇവൾ സകലരോടും ഒട്ടും. മൂത്തവൾ തൊട്ടാൽ കരയുമെങ്കിൽ ഇവൾ അടിക്ക് അടി തിരിച്ചടി മട്ടാണ്. പത്മയ്ക്ക് ഭക്ഷണം എന്ന് എഴുതി കണ്ടാൽ വയറ് നിറയുമെങ്കിൽ ചെറിയവൾ എഴുന്നേൽക്കുന്നതെ ബിരിയാണി ചോദിച്ചാണ്.
അമ്മ ജോലിക്ക് പോകാനിറങ്ങുമ്പോൾ മൂത്തവൾക്ക് ഇപ്പോഴും സങ്കടമാണെങ്കിൽ ഇളയവൾ ഒരു റ്റാ റ്റാ തന്നാൽ ഭാഗ്യം. ഡീ പപ്പാന്ന് ചേച്ചിയെ വിളിക്കുന്ന അവളുടെ കളർ പെൻസിൽ മുതൽ ഐപാഡ് വരെ കട്ടോണ്ട് പോകുന്ന കുഞ്ഞാപ്പി.
”പത്മയെ സോഫയിൽ ഇരുത്തി പോയാൽ ഒരു മണിക്കൂർ കഴിഞ്ഞ് വന്ന് നോക്കിയാലും അവിടെത്തന്നെ കാണുമായിരുന്നു. ഇവളെ നിലത്ത് വെച്ചാൽ പിന്നെ കട്ടിലിന്റെ അടിയിലോ ഡൈനിങ് ടേബിളിന്റെ മുകളിലോ നോക്കിയാ മതി. വഴക്ക് പറഞ്ഞാൽ പാവം വാവയല്ലേ… അമ്മേടെ പൊന്നല്ലേന്ന് ചോദിച്ച് കൈകൂപ്പി കാണിക്കുന്ന ബിഗ് ഡ്രാമ ക്വീൻ.’
‘അങ്ങനെ മൊത്തത്തിൽ പേരെന്റിങ് എന്ന വാക്ക് റീഡിഫൈൻ ചെയ്യിച്ച പെണ്ണാണ്. ഞങ്ങടെ സന്തോഷക്കുടുക്ക… പൊന്നിന് പിറന്നാളുമ്മ’, എന്നാണ് അശ്വതി ശ്രീകാന്ത് രണ്ടാമത്തെ മകളെ കുറിച്ച് എഴുതിയത്. നിരവധി പേരാണ് കമലയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.