വിവാഹനിശ്ചയ വേഷത്തില്‍ അഖിലും പുതിയ അതിഥിയും, ചിത്രങ്ങള്‍ വൈറല്‍, സുചിത്ര തന്നെ മതിയായിരുന്നുവെന്ന് സങ്കടത്തോടെ സുഖില്‍ ആരാധകര്‍!

525

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച റിയാലിറ്റി ഷോ ആയിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നു ബീഗ് ബോസ് മലയാളം നാലാം സീസണ്‍. ദില്‍ഷ പ്രസന്നന്‍ ആയിരുന്നു ഇത്തവണ ബിഗ്ബോസിന്റെ ടൈറ്റില്‍ വിന്നര്‍ ആയി മാറിയിരുന്നത്.

അതേ സമയം ഇത്തവണത്തെ ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥികള്‍ ആയിരുന്നു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി ശ്രദ്ധ നേടിയ അഖിലും പ്രമുഖ സീരിയല്‍ സുചിത്ര നായരും. ബിഗ് ബോസ് ഹൗസില്‍ വരുന്നതിന് മുന്‍പേ തന്നെ ഇരുവരും സുഹൃത്തുക്കള്‍ ആയിരുന്നു. അഖിലിനും സുചിത്രയ്ക്കും ഒപ്പം സൂരജ് തേലക്കാടും ഇവരുടെ സൗഹൃദ വലയത്തില്‍ ഉണ്ടായിരുന്നു.

Advertisements

മികച്ച മത്സരം കാഴ്ച വെക്കവെ 100 ദിവസങ്ങള്‍ തികയാന്‍ വെറും കുറച്ച് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് അഖില്‍ ഷോയില്‍ നിന്ന് പുറത്താകുന്നത്. അതനിടെ ബിഗ്‌ബോസില്‍ അഖിലിന്റെ അടുത്ത സുഹൃത്തായിരുന്ന സുചിത്രയും അഖിലും തമ്മില്‍ പ്രണയമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Also Read: ‘മൈ ഗേള്‍ ഫ്രണ്ട്’; വിവാഹമോചനത്തിന് ശേഷം വിജയ് യേശുദാസ് വീണ്ടും പ്രണയത്തിലോ?, വൈറലായ ചിത്രം കണ്ട്് സംശയത്തോടെ ആരാധകര്‍

എന്നാല്‍ ഇത്തരം വ്യാജവാര്‍ത്തകളെ ഇരുവരും ശ്രദ്ധിച്ചത് പോലുമില്ല. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ആരാധകര്‍ സൂഖില്‍ എന്നായിരുന്നു ഇരുവരെയും വിളിച്ചിരുന്നത്. ഇവര്‍ക്ക് ഫാന്‍സ് പേജുകളും ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് അഖിലും ഒരു പെണ്‍കുട്ടിയും ഒന്നിച്ചുള്ള ചിത്രങ്ങളാണ്. ഒരേ കളര്‍ ഡ്രസ്സില്‍ വധു വരന്മാരെപോലെ അണിഞ്ഞൊരുങ്ങിയിട്ടാണ് ഇരുവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Also Read: ‘അമ്പലത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം നല്കിയ നിങ്ങളുടെ മക്കളെക്കൂടി ചിന്തിക്കൂ’, അമൃതയ്‌ക്കൊപ്പമുള്ള ചിത്രത്തിന് താഴെ രൂക്ഷവിമര്‍ശനം, വാ അടപ്പിക്കുന്ന മറുപടി നല്‍കി ഗോപി സുന്ദര്‍

സൂഖില്‍ പിരിഞ്ഞ് ഇപ്പോള്‍ അഖില്‍ മറ്റൊരു പെണ്‍കുട്ടിയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ സംസാരം. അഖിലിന് ചേര്‍ന്ന ഒരു സുന്ദരിപ്പെണ്‍കുട്ടിയെ തന്നെയാണ് കിട്ടിയതെന്നും ആരാധകര്‍ പറയുന്നുണ്ട്. അതേസമയം, സുചിത്ര തന്നെ മതിയായിരുന്നുവെന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ തന്നെയാണോ ഇതെന്ന് അഖില്‍ വെളിപ്പെടുത്തിയിട്ടില്ല. അഖിലിന്റെ മറുപടിക്കായി കാത്തരിക്കുകയാണ് ആരാധകര്‍.

Advertisement