നീ ഒന്നും ജീവിച്ചിരിക്കുമ്പോൾ ഒരുത്തനും ശ്രദ്ധിക്കില്ല, ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴേ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടൂ : മോശമായും ക്രൂരമായും സന്തോഷ് പണ്ഡിറ്റ് ബിനു അടിമാലിയോട് സംസാരിയ്ക്കുന്ന വീഡിയോ പുറത്ത് വിട്ട് ചാനൽ

865

സ്റ്റാർ മാജിക്കിന്റെ വേദിയിൽ സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിച്ചു എന്ന വിഷയത്തിൽ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വിവാദങ്ങളും ചർച്ചകളും നടന്നുകൊണ്ടിരിയ്ക്കുകയാണ്. സ്റ്റാർ മാജിക് താരങ്ങളും നിത്യ ദാസും നവ്യ നായരും ലക്ഷ്മി നക്ഷത്രയുമൊക്കെ ചേർന്ന് സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ചർച്ച. സന്തോഷ് പണ്ഡിറ്റിനെ പിന്തുണയ്ക്കാനുള്ള മത്സര ഓട്ടത്തിലായിരുന്നു ചില വ്ളോഗർമാരും.

എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വീഡിയോ എല്ലാം തല കീഴെ മറിച്ചു. സ്റ്റാർ മാജിക്കിൽ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളായ ബിനു അടിമാലിയോട് സന്തോഷ് പണ്ഡിറ്റ് മോശമായി പെരുമാറിയ വീഡിയോ ആണ് ഇപ്പോൾ ചാനൽ പുറത്ത് വിട്ടിരിയ്ക്കുന്നത്. വളരെ മോശമായതും ക്രൂരമായതുമായ വാക്കുകൾ ഉപയോഗിച്ച് പണ്ഡിറ്റ് ബിനു അടിമാലിയോട് സംസാരിച്ചപ്പോൾ കേട്ട് നിൽക്കുക മാത്രമായിരുന്നു താരം ചെയ്തത്.

Advertisements

ALSO READ

വിവാഹ ബന്ധം വേർപ്പെടുത്തി 6 മാസം കഴിയും മുൻപ് ഒരു കുട്ടിയുള്ള ഞാൻ തന്നെക്കാൾ പ്രായം കുറഞ്ഞയാളെ ജീവിത പങ്കാളിയാക്കി ; ആര്യന്റെയും സൗമ്യയുടെയും ജീവിത കഥ വൈറലാകുന്നു

ഷോയിൽ നടന്നത് ഇപ്രകാരമാണ്; നോവിക്കാതെ അടിക്കണം എന്ന് ബിനു അടിമാലിയോട് സുധി ആദ്യം പറയുന്നു. തുടർന്ന് ലക്ഷ്മി, സന്തോഷേട്ടന് എന്തോ പറയാനുണ്ടല്ലോ എന്ന് പറയുമ്പോൾ, ‘i don’t care’ എന്നായിരുന്നു പണ്ഡിറ്റിന്റെ പ്രതികരണം. ഈ അടി ഞാൻ മലയാള സിനിമയ്ക്ക് വേണ്ടി സമർപ്പിയ്ക്കുന്നു എന്ന് ബിനു അടിമാലി പറഞ്ഞപ്പോൾ ഉടൻ സന്തോഷ് പണ്ഡിറ്റ് ഇടപെട്ടു, തെറ്റ് ഒരു സിനിമയിൽ പോലും നൂറ് കോടിയിൽ എത്താത്ത നീ എങ്ങനെയാടാ മലയാള സിനിമയ്ക്ക് വേണ്ടി സമർപ്പിക്കുന്നേ.. നീ മിമിക്രിക്കാർക്ക് വേണ്ടി സമർപ്പിക്ക്’ എന്നായി പണ്ഡിറ്റ്

ഞാൻ മലയാള സിനിമയ്ക്ക് വേണ്ടിയേ സമർപ്പിയ്ക്കൂ. ഞാനെത്ര സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നൊക്കെ ബിനു അടിമാലി പറയുമ്പോൾ, ഹോ പിന്നെ നീ നായകനായി അഭിനയിച്ച സിനിമയുടെ പേര് പറ എന്നായിരുന്നു പണ്ഡിറ്റിന്റെ വെല്ലുവിളി. തുടർന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞ വാക്കുകൾ കേട്ടു നിൽക്കുന്നവരെയും വേദനിപ്പിയ്ക്കുന്നതായിരുന്നു.

ALSO READ

പേളിക്കൊപ്പമുള്ള ആദ്യ സെൽഫിയുമായി ശ്രീനിഷ് ; ഏറ്റെടുത്ത് ആരാധകരും

‘നീ ഒന്നും ജീവിച്ചിരിക്കുമ്പോൾ ഒരുത്തനും ശ്രദ്ധിക്കില്ല. പിന്നെ ചത്താൽ ചിലപ്പോൾ ശ്രദ്ധിച്ചു എന്ന് വരും. അല്ലേലും ചില ജീവികളൊക്കെ അങ്ങനെയാ. ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴേ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടൂ. ആ നാറ്റം ചിലർക്കൊക്കെ സുഗന്ധമായി തോന്നും. അത് ആരുടെയും കുറ്റമല്ല’ എന്നൊക്കെയുള്ള പണ്ഡിറ്റിന്റെ വാക്കുകൾ കേട്ട് നിസംഗനായി ചിരിക്കുക മാത്രമായിരുന്നു അടിമാലി.

ഇതേ ഷോയിൽ ഒരു സ്‌കിറ്റ് ചെയ്തു കഴിഞ്ഞ ഉടൻ, ബിനു അടിമാലിയുടെ കൈയ്യിലിരുന്ന സ്പോഞ്ച് വടി വാങ്ങി സന്തോഷ് പണ്ഡിറ്റ് ഒരു കാരണവും ഇല്ലാതെ അടിയ്ക്കുന്ന വീഡിയോയും യൂട്യൂബിൽ വൈറലാവുന്നുണ്ട്. അതിനിടയിൽ സ്റ്റാർ മാജിക്കിന്റെ ഷോ ഡയറക്ടർ അനൂപ് ജോൺ, സ്റ്റാർമാജിക് താരങ്ങളെയെല്ലാം ടാഗ് ചെയ്ത് ഒ എം കെ വി എന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതും വൈറലാവുന്നു. ഇതോടെ പണ്ഡിറ്റിനെ പിന്തുണച്ചവർ രണ്ടായി ചേരികളായിരിയ്ക്കുകയാണ്.

Advertisement