അവസരത്തിന് വേണ്ടി വഴങ്ങിക്കൊടുത്ത് യൂസ് ചെയ്യന്ന സ്ത്രീകളേയുമറിയാം, പുരുഷന്മാരെ മാത്രം കുറ്റം പറയില്ല: തുറന്ന് പറഞ്ഞ് നടി ഇന്ദ്രജ

3931

മലയാളി പ്രോക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട പ്രിയപ്പെട്ട നടിയാണ് ഇന്ദ്രജ. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും തിളങ്ങിയ താരമാണ് ഇന്ദ്രജ. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് ഇന്ദ്രജയുടെ വാക്കുകളാണ്.

നാളുകൾക്ക് മുമ്പ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തെക്കുറിച്ചും സിനിമാ ലോകത്തെക്കുറിച്ചുമാണ് ഇന്ദ്രജ മനസ് തുറന്നത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള വിഷയങ്ങളിൽ തന്റെ നിലപാട് താരം വ്യക്തമാക്കുകയാണ്.

Advertisements

ALSO READ
എനിക്ക് വിഷമം ഉള്ള കാര്യമാണ്, ഇനി അത് ചോദിക്കരുത്, കൂടെവിടെ സീരിയലിൽ നിന്നും പിന്മാറുന്നതിനെ കുറിച്ച് നടി അൻഷിത

ജീവിതത്തിൽ ഇന്ദ്രജ വളരെ സിമ്പിൾ ആണല്ലോ. സ്‌കൂട്ടറിൽ കടയിൽ പോയി സാധനങ്ങൾ വാങ്ങുകയൊക്കെ ചെയ്യുന്നുണ്ടല്ലോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ, അതെ! ഒരാൾക്ക് വേണ്ടി എന്തിനാണ് ഒരു കാർ. സ്‌കൂട്ടർ മതിയല്ലോ എന്നായിരുന്നു ഇന്ദ്രജയുടെ മറുപടി. പിന്നെ ഹിജാബ് ഉണ്ടല്ലോ. അത് തലയിൽ കൂടെയിട്ട്, കണ്ണടയും വച്ചാൽ ആരാണെന്ന് ആർക്കും മനസിലാകില്ല.

ഒരാൾക്ക് സഞ്ചരിക്കാൻ കാറിന്റെ ആവശ്യമില്ലല്ലോ. സ്വന്തമായി സ്‌കൂട്ടറുണ്ട്. അതിലാണ് പോകുന്നത്. ഭർത്താവും ഇതേ അഭിപ്രായക്കാരനാണ്. അങ്ങനെ ഞാൻ കടയിൽ പോവുകയും മകളെ സ്‌കൂളിൽ കൊണ്ട് വിടുകയും അടുത്തുള്ള സ്ഥലങ്ങളിൽ പോവുകയും ചെയ്യാറുണ്ട്. അത് മതിയല്ലോ. ഒരാൾക്ക് വേണ്ടി ഇത്രയധികം ഷോ ഓഫ് വേണമോ എന്ന് ചോദിച്ചാണ് നടി മറുപടി പറയുന്നത്.

സ്ത്രീകളും പുരുഷന്മാരും ജോലി ചെയ്യുന്ന ഇടമാണ്. കാസ്റ്റിംഗ് കൗച്ച് പോലുള്ള സംഭവങ്ങളുണ്ടാകും. പക്ഷെ അതിനെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ അനുസരിച്ചിരിക്കും. അവസരത്തിന് വേണ്ടി യൂസ് ചെയ്യുന്ന സ്ത്രീകളേയുമറിയാം. അപ്പോൾ പുരുഷന്മാർ മാത്രമല്ല. സ്ത്രീയ്ക്കും പുരുഷനും തുല്യ ഉത്തരവാദിത്തമാണുള്ളത്.

നിങ്ങൾക്ക് നിങ്ങളുടെ ശബ്ദമില്ലേ. അതിൽ നിന്നും നമുക്ക് മാറി നിൽക്കാമല്ലോ. ആ ചോയ്‌സ് നിങ്ങളുടേതാണ്. പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്തില്ല. എന്നും നിങ്ങൾക്ക് ചോയ്‌സ് എടുക്കാനുണ്ടാകും. ഇത് മാത്രമാകില്ല മുമ്പിലുള്ള ചോയ്‌സ്. ഇനിയൊരു ചോയ്‌സുമുണ്ട്. അത് എടുക്കാവുന്നതാണ് എന്നും ഇന്ദ്രജ പറയുന്നുണ്ട്.

ALSO READ
ലാലേട്ടന്റെ അടികിട്ടി മുഖമൊക്കെ ചുവന്ന് തുടുത്തു, ഇത് കണ്ട് ലാലേട്ടനും സങ്കടമായി, അടുത്ത് വിളിച്ച് മടിയിലിരുത്തി ഉമ്മയൊക്കെ തന്നു: അനുഭവം വെളിപ്പെടുത്തി കൃപ

തന്റെ കരിയറിലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ നമുക്കെന്നും നമ്മങ്ങളുടെ വോയ്‌സുണ്ട്. നമ്മൾ വേണം തീരുമാനമെടുക്കാൻ. തനിക്കുണ്ടായ അത്തരമൊരു അനുഭവത്തിൽ വേണ്ടെന്ന് വച്ച അവസരം നഷ്ടപ്പെട്ടതിൽ കുറ്റബോധമുണ്ടാകില്ല. കാരണം ഇത് ജീവിതം മാറ്റി മറിക്കുന്ന തീരുമാനമാണ്. ഏത് ഭക്ഷണം കഴിക്കണം എന്നത് പോലെയുള്ള ചെറിയ തീരുമാനമല്ല. ജീവിതത്തിന്റെ തന്നെ ഗതി മാറ്റുന്ന തീരുമാനമാണ്. അപ്പോൾ നല്ല ക്ലാരിറ്റിയുണ്ടാകണം എന്നും ഇന്ദ്രജ പറയുന്നുണ്ട്.

 

Advertisement