ബസ്സില്‍ സാധാരണ പോക്കറ്റടിക്കാര്‍ ഉണ്ടാവും, പോക്കറ്റടിക്കാര്‍ മാത്രമുള്ള ബസ്സിനെ ആദ്യമായിട്ടാണ് കാണുന്നതെന്ന് പരിഹസിച്ച് കൃഷ്ണകുമാര്‍, പച്ചച്ചാണകത്തില്‍ പുഴുക്കളുണ്ടാവും എന്നാല്‍ ഉണങ്ങിയതില്‍ അതുണ്ടാവാറില്ലെന്ന് കിടിലന്‍ മറുപടി

100

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടന്‍ ആണ് കൃഷ്ണ കുമാര്‍. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

Advertisements

നടന്‍ കൃഷ്ണകുമാര്‍ സംസ്ഥാന സര്‍ക്കാര്‍ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കേരളീയം പരിപാടിയെ കുറിച്ച് വിമര്‍ശിക്കുന്ന വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മുന്‍പ് പരിഹസിച്ച ഒരു പോസ്റ്റും ചര്‍ച്ചയായിരുന്നു.

Also Read: സാറിനെ കണ്ട് വിഷമം പറയാനിരിക്കുകയായിരുന്നു, അപ്പോഴേക്കും അദ്ദേഹം എന്നെ വന്ന് കണ്ടു, ഒരു അനിയത്തി കുട്ടിയുടെ വിവാഹം പോലെ അത് നടത്തിക്കൊടുക്കും, സുരേഷ് ഗോപിയെ കുറിച്ച് ധന്യ പറയുന്നു

ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ പുതിയ സോഷ്യല്‍മീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരളം പരിപാടിയുടെ ഭാഗമായി എടുത്ത ബസ്സുമായി ബന്ധപ്പെട്ടതായിരുന്നു കൃഷ്ണകുമാറിന്റെ പുതിയ പോസ്റ്റ്.

കേരളമെങ്ങും ബസ്സ് വലിയ ചര്‍ച്ചാവിഷയമായിരിക്കവെയാണ് താരത്തിന്റെ പ്രതികരണം.ബസ്സില്‍ സാധാരണ പോക്കടിക്കാര്‍ ഉണ്ടാവാറുണ്ട്, എന്നാല്‍ പോക്കറ്റടിക്കാര്‍ മാത്രമുള്ള ബസ്സിനെ ആദ്യമായിട്ടാണ് കാണുന്നതെന്നായിരുന്നു കൃഷ്ണ കുമാര്‍ കുറിച്ചത്.

Also Read: ഇത് എന്തൊരുമാറ്റം ; ഒടുവില്‍ ആ സന്തോഷവാര്‍ത്ത പങ്കുവെച്ച് ഐശ്വര്യ റംസായി

സത്യങ്ങള്‍ നമ്മെ ചിന്തിപ്പിക്കാറുണ്ട്. ചിലപ്പോള്‍ ചിരിപ്പിക്കുകയും ചെയ്യുമെന്നും കൃഷ്ണകുമാറിന്റെ പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് ശ്രദ്ധനേടിയതോടെ നിരവധി പേരാണ് കൃഷ്ണകുമാറിനെ വിമര്‍ശിച്ച് കൊണ്ട് കമന്റ് ചെയ്തത്. പച്ചച്ചാണകത്തില്‍ പുഴുക്കളുണ്ടാവും എന്നാല്‍ ഉണങ്ങിയതില്‍ അതുണ്ടാവാറില്ല എന്നായിരുന്നു ഒരാളുടെ കമന്റ്.

Advertisement