തമിഴ്‌നാടിന്റെ ഉൾപ്രദേശങ്ങളിൽ പോയി വിൽക്കാൻ നോക്കിയാൽ ആരെങ്കിലും വാങ്ങുമോ? ബുക്ക് വിൽക്കാൻ പോയ അനുഭവം പറഞ്ഞ് അജു വർഗീസ്

70

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു വർഗീസ് എന്ന താരോദയം ജനിക്കുന്നത്. പിന്നീട് തുടരെ തുടരെ ഹാസ്യ വേഷങ്ങൾ ലഭിച്ചു തുടങ്ങിയ അജു വർഗീസ് മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.

ചെറിയ വേഷങ്ങളിലൂടെ എത്തി ഇപ്പോൾ മലയാളത്തിലെ യുവ നിരയിലെ ഏറ്റവു ശ്രദ്ദേയനായ നടനാണ് അജു വർഗീസ്. ഹാസ്യ നടനായി രംഗത്തെത്തിയ ഈ യുവതാരം ഇല്ലാത്ത സിനിമകൽ കുറവാണെന്ന് തന്നെ പറയാം. നായകനായും തിളങ്ങുന്ന അജു സിനിമാ നിർമ്മാണ രംഗത്തും തിളങ്ങുകയാണ്.

Advertisements

മലയാളത്തിലെ ആദ്യ വെബ്‌സീരീസായ കേരള ക്രൈം ഫയൽസിലെ പ്രധാന കഥാപാത്രത്തെയും താരം അവതരിപ്പിച്ചിരുന്നു. ഈ വെബ്‌സീരീസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അജു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ. താൻ തമിഴ്‌നാട്ടിൽ പഠിച്ചിരുന്ന കാലത്തെ അനുഭവമാണ് താരം പങ്കിടുന്നത്.

ALSO READ- താരസുന്ദരി ഇല്യാന ഡിക്രൂസിന്റെ കുഞ്ഞിന്റെ പിതാവാര്? ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി ചിത്രം പങ്കിട്ട് നടി

മദ്രാസിലുള്ള ഹിന്ദുസ്ഥാൻ കോളേജിലാണ് അജു വർഗീസ് പഠിച്ചത്. കോളേജ് പഠനം കഴിഞ്ഞിറങ്ങിയ ഉടനെ ബുക്ക് വിൽക്കാൻ പോയതിനെ കുറിച്ചുള്ള അനുഭവം താരം പങ്കിടുകയാണ്. താൻ ബുക്ക് വിൽക്കാൻ പോയിട്ടുണ്ട്. കോളേജ് കഴിഞ്ഞ സമയത്ത്. എൻസൈക്ലോപീഡിയയായിരുന്നു വിൽക്കാൻ പോയതെന്നാണ് അജു പറയുന്നത്. അന്ന് തന്നെ ആ ജോലിയിലേക്ക് ക്ഷണിച്ചൊരു വ്യക്തി പറഞ്ഞത് ഈ ജോലി തന്റെ കരിയർ വേറെ ലെവലിൽ എത്തിക്കുമെന്നാണ്. ഇതുകേട്ട് ആ വ്യക്തിക്കൊപ്പം അടയാറിൽ നിന്നും ഒരു ഓഫീസിലേക്ക് പോയി.

‘അവനോടൊപ്പം അവിടെ ചെന്നപ്പോൾ നല്ല ഭാരമുള്ള ഒരു ബാഗ് എനിക്ക് തന്നു. അതിൽ വലിയ അഞ്ച് എൻസൈക്ലോപീഡിയ ഉണ്ടായിരുന്നു. നല്ല ഭാരമുണ്ടായിരുന്നു. ആ ബാഗുമായി അവർക്കൊപ്പം ഞാൻ ബസിൽ കയറി മദ്രാസ് ക്രിസ്ത്യൻ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പോയി. അത് വളരെ ഉള്ളിലുള്ള ഒരു സ്ഥലമാണ്. അവിടെ പോയി ഓരോ കടയിലും മറ്റും കയറി ഇറങ്ങി എൻസൈക്ലോപീഡിയ വിൽക്കാൻ നോക്കി. ‘

ALSO READ-അന്ന് ചോദിച്ചത് എന്റെ ഗ്യാപ് ഫിൽ ചെയ്തു അല്ലേ എന്നാണ്; ഇനിയൊരിക്കലും ഉമ്മൻചാണ്ടിയെ അനുകരിക്കില്ല: കോട്ടയം നസീർ

‘അത് ആരും വാങ്ങിയില്ല. തമിഴ്‌നാടിന്റെ ഉൾപ്രദേശങ്ങളിൽ പോയി എൻസൈക്ലോപീഡിയ വിൽക്കാൻ നോക്കിയാൽ ആരെങ്കിലും വാങ്ങുമോ? അന്ന് ഞാനും എന്റെ ഒപ്പമുണ്ടായിരുന്നവരും ഒന്ന് പോലും വിറ്റില്ല. വൈകുന്നേരം ആയപ്പോഴേക്കും എനിക്ക് മടുത്തു. ഞാൻ പതിയെ എനിക്ക് ആ ജോലി വാങ്ങിത്തന്ന വ്യക്തിക്ക് സമീപത്ത് ബാഗ് വെച്ച് ബസിൽ നിന്നും പതിയെ ഇറങ്ങിപ്പോവുകയായിരുന്നു’- എന്നാണ് അജു വർഗീസ് പറഞ്ഞത്.

മികച്ച നടൻ മമ്മൂട്ടി തന്നെ, കേരള ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം..

Advertisement