ഉര്‍വശിയുമായുള്ള ബന്ധം വേര്‍പിരിഞ്ഞതോടെ മനസ്സുകൊണ്ട് തകര്‍ന്നു, മകളുടെ മുന്നിലിരുന്ന് കരയാതിരിക്കാന്‍ ശ്രമിച്ചു, അവളുടെ ഭാവിയും സുരക്ഷയും എനിക്ക് നിര്‍ബന്ധമായിരുന്നു, മനോജ് കെ ജയന്‍ പറയുന്നു

138

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് മനോജ് കെ ജയന്‍. മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ മനോജ് കെ ജയന് പെട്ടെന്ന് തന്നെ കഴിഞ്ഞിട്ടുണ്ട്. നായകനായും വില്ലനായും സഹനടനായുമൊക്കെ അദ്ദേഹം സിനിമയില്‍ നിറഞ്ഞുനിന്നു.

Advertisements

നടി ഉര്‍വശിയുമായുള്ള ആദ്യവിവാഹ ബന്ധം തകര്‍ന്നതോടെ മനോജ് കെ ജയന്‍ ആശയെ വിവാഹം ചെയ്തിരുന്നു. ആശയ്ക്ക് ഒരു മകനുണ്ട് അമൃത്. ഇരുവരും ലണ്ടനിലാണ് താമസം. ഭാര്യ ആശയും മകനും ഇപ്പോള്‍ ലണ്ടനിലാണെന്നും അവിടെ തങ്ങള്‍ക്ക് വീടുണ്ടെന്നും മകന്‍ അവിടെ പഠിക്കുകയാണെന്നും മനോജ് കെ ജയന്‍ മുന്‍പ് വിശദീകരിച്ചിരുന്നു.

Also Read:പ്രേമിന്റെ അമ്മയ്ക്ക് വിവാഹത്തില്‍ താത്പര്യമില്ലായിരുന്നു, എന്റെ വീട്ടില്‍ മതം പോലും പ്രശ്‌നമായില്ല, പക്ഷേ അവര്‍ക്ക് ഒരു കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് സ്വാസിക

ഉര്‍വശിയുമായുള്ള ബന്ധത്തില്‍ മനോജ്് കെ ജയന് ഒരു മകളുണ്ട്. കുഞ്ഞാറ്റ എന്നാണ് മകളെ വിളിക്കുന്നത്. ഇരുവരും വേര്‍പിരിഞ്ഞതോടെ അച്ഛന്റെയും അമ്മയുടെയും കൂടെ മാറി മാറി കഴിയുകയാണ് കുഞ്ഞാറ്റ. മുമ്പൊരിക്കല്‍ ഉര്‍വശിയുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിന്റെ കാരണത്തെ കുറിച്ചും കുഞ്ഞാറ്റയെ കുറിച്ചുമെല്ലാം മനോജ് സംസാരിച്ചിരുന്നു.

അക്കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുന്നത്. മനസ്സുകൊണ്ട് ചേരുന്നില്ലെങ്കില്‍ പിരിയുന്നതാണ് നല്ലതെന്നും ജീവിതത്തിലെ താളപ്പിഴകളാണ് വിവാഹമോചനത്തിന് കാരണമെന്നും പരമാവധി ബന്ധം മുന്നോട്ട് കൊണ്ടുപോകാനായി ശ്രമിച്ചിരുന്നുവെന്നും വിവാഹമോചനസമയത്ത് ഉര്‍വശിയുടെ വീട്ടുകാര്‍ പിന്തുണച്ചിരുന്നു ചിലപ്പോള്‍ തന്റെ ഭാഗത്ത് ശരിയുള്ളത് കൊണ്ടാവാമെന്നും മനോജ് പറയുന്നു.

Also Read:ഞാന്‍ ഭയങ്കര ഹാപ്പി, എന്റെ ജീവിതം അതിമനോഹരമാണ്, കാരണം തുറന്നുപറഞ്ഞ് ഗ്രേസ് ആന്റണി

മകളുടെ ഭാവി സുരക്ഷിതമായിരിക്കണമെന്ന് തനിക്ക് നിര്‍ബന്ധമായിരിന്നു. തന്റെ ദുഃഖങ്ങളൊന്നും താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നംു തനിക്ക് തന്റെ മകളുടെ മുന്നിലിരുന്ന് കരയുന്നത് ഇഷ്ടമല്ലെന്നും മനോജ് കെ ജയന്‍ പറയുന്നു.

Advertisement