കൂടെ നില്‍ക്കുമെന്ന് വിചാരിച്ച പല സുഹൃത്തുക്കളും ഇപ്പോള്‍ കൂടെ ഇല്ല; ഈ സാഹചര്യങ്ങളെ നീ ബോള്‍ഡായി നേരിടുന്നത് എങ്ങനെ; മീനാക്ഷിയോട് ചോദ്യങ്ങളുമായി നമിത

118

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് മലയാളി നടി നമിതാ പ്രമോദ്. മലയാളത്തിന് പിന്നാലെ നിരവധി മറ്റ് തെന്നിന്ത്യന്‍ സൂപ്പര്‍ഹിറ്റ് സിനിമക ളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് സിനിമാ പ്രേമികളുടെയാകെ പ്രിങ്കരിയായി നമിത മാറിയിരുന്നു.

അതേ സമയം മിനിസ്‌ക്രീനില്‍ നിന്നും ആണ് നമിത പ്രമോദ് ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെ നമിത പ്രമോദ് ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. ഈ പരമ്പരയില്‍ മാതാവിന്റെ വേഷമാണ് നമിത പ്രമോദ് ചെയ്തത്.

Advertisements

തുടര്‍ന്ന് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. മലയാളത്തിലെ ഹിറ്റ് മേക്കറായരുന്ന അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ ആയിരുന്നു നമിത പ്രമോദ് സിനിമയില്‍ തുടക്കം കുറിച്ചത്.

ALSO READ- വന്ന് തെറി വിളിച്ചു പോവുകയാണ് പലരും, ഞങ്ങളെ ചാക്കില്‍ കെട്ടി കൊ ന്നാല്‍ നിങ്ങള്‍ക്ക് സമാധാനമാകുമോ?നോവ് പറഞ്ഞ് അമൃതയും അഭിരാമിയും

സിനിമാതാരമല്ലെങ്കിലും മീനാക്ഷി ദിലീപാണ് നമിതയുടെ അടുത്തസുഹൃത്ത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലും ഇപ്പോഴിതാ മീനാക്ഷിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നമിത.

”എങ്ങനെയാണ് നീ ഇത്രയും ബോള്‍ഡ് ആയത്? എങ്ങനെയാണ് ഇത്രയും സാഹചര്യങ്ങളെ ബോള്‍ഡായി നേരിടുന്നത്? എങ്ങനെയാണ് ആ ഇമോഷണല്‍ ബാലന്‍സ്?’ എന്നൊക്കെ തനിക്ക് മീനാക്ഷിയോട് ചോദിക്കണം എന്നാണ് നമിത പറയുന്നത്.

ALSO READ- ഞാൻ പറയുന്നതൊന്നും കേൾക്കില്ല, അവളിപ്പോൾ എന്നെ പഠിപ്പിക്കാൻ തുടങ്ങി, കൊച്ചു മകൾ മറിയത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത് കേട്ടോ

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമം ആളുകളെ നഷ്ടപ്പെടുന്നത് ആണെന്ന് നമിത പറയുന്നു. താന്‍ ജീവിതത്തില്‍ കൂടെ നില്‍ക്കുമെന്ന് വിചാരിച്ച പല സുഹൃത്തുക്കളും ഇപ്പോള്‍ കൂടെ ഇല്ല. കാരണം അവരുടെ മുന്‍ഗണനകള്‍ മാറിയിട്ടുണ്ടാവും അതാണ് ഏറ്റവും വേദനയെന്ന് നമിത പറയുന്നു.

ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും അടുത്ത സുഹൃത്തുക്കള്‍ വളരെ കുറവാണ്. അവരെ ഒരുപാട് വിശ്വസിക്കും. അങ്ങനെ കരുതിയ പലരും തന്റെ ജീവിതത്തില്‍ നിന്ന് പോയിട്ടുണ്ട്. പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകള്‍ തന്റെ ജീവിതത്തിലേക്ക് വന്നിട്ടുമുണ്ടെന്നും മനോഹരമായ ഓര്‍മ്മകള്‍ തന്നിട്ടുമുണ്ടെന്നും നമിത പറയുന്നു.

സുഹൃത്തുക്കളെ നഷ്ടമാവുന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും പേടിയുള്ള കാര്യം. അത് റിലേഷന്‍ഷിപ്പല്ല. ഒരു പക്ഷെ ബ്രേക്ക് അപ്പിനേക്കാള്‍ കൂടുതല്‍ നമുക്ക് വിഷമം ഉണ്ടാക്കുന്നത് നമ്മളുടെ നല്ല സുഹൃത്തുക്കള്‍ ജീവിതത്തില്‍ നിന്ന് പോവുന്നതാണ് എന്നും നമിത പറഞ്ഞു.

Advertisement