ഒരു കൈയ്യില്‍ ആസ്തലിന്‍ ഇന്‍ഹേലറും മറുകൈയ്യില്‍ വൃത്തികെട്ട കോളേജ് ബാഗും പിടിച്ച് അവള്‍ എനിക്കൊപ്പം ഇറങ്ങി വന്നു, അവളുടെ അമ്മയ്ക്ക് ഇപ്പോഴും സത്യങ്ങളൊന്നും അറിയില്ല, ദിവ്യയ്‌ക്കൊപ്പമുള്ള ജീവിതത്തെ കുറിച്ച് വിനീത് പറയുന്നു

323

കിളിച്ചുണ്ടന്‍ മാമ്പഴം എന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ പിന്നണി ഗായകനായി എത്തി പിന്നീട്മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടനും സൂപ്പര്‍ സംവിധായകനും രചയിതാവും നിര്‍മ്മാതാവും ആയി മാറിയ താരമാണ് വിനീത് ശ്രീനിവാസന്‍. കസവിന്റെ തട്ടമിട്ട് എന്ന ആദ്യ പാട്ടിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞു.

Advertisements

മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും രചയിതാവുമായി ശ്രീനിവാസന്റെ മകന്‍ കൂടിയായ വിനീത് പിന്നീട് അഭിനയ രംഗത്തേക്കും സംവിധാനത്തിലേക്കും എഴുത്തിലേക്കും തിരിയുക ആയിരുന്നു. മലര്‍വാടി ആടര്‍ട് ക്ലബ്ബ് ആയിരുന്നു വിനീത് സംവിധാനം ചെയ്ത ആദ്യ ചിത്രം.

Also Read:ദിലീപിനെതിരെ പരാതിപ്പെടാന്‍ നിര്‍ബന്ധിച്ചത് നടന്‍ സിദ്ദിഖും സംവിധായകന്‍ കെ മധുവും, പക്ഷേ പുലിവാല് പിടിച്ചത് വിനയന്‍, തുറന്നുപറഞ്ഞ് തുളസിദാസ്

ഏറ്റവും ഒടുവില്‍ വിനീത് ഒരുക്കിയ ഹൃദയം സര്‍വ്വകാല വിജയമാണ് നേടിയെടുത്തത്. വിനീതിന് പൂര്‍ണ പിന്തുണ നല്‍കി എല്ലാത്തിനും കൂട്ടായി ഭാര്യ ദിവ്യയും ഒപ്പമുണ്ട്. വിനീതിനെ പോലെ തന്നെ സംഗീതത്തില്‍ ഏറെ താത്പര്യമുള്ള ആളാണ് ദിവ്യയും.എങ്കിലും കുറച്ചു നാള്‍ മുന്‍പ് മാത്രമാണ് ദിവ്യയുടെ ഗാനം മലയാളികള്‍ കേള്‍ക്കുന്നത്. പാട്ടുകാരി ആണെങ്കിലും ആരുടേയും മുന്‍പില്‍ പാടാത്ത ഒതുങ്ങിക്കൂടി നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ദിവ്യ എന്നാണ് വിനീത് ശ്രീനിവാസന്‍ പറഞ്ഞത്.

ഇപ്പോഴിതാ ഭാര്യയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നുകൊണ്ട് വിനീച് പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. തന്റെ ആദ്യ ചിത്രം പുറത്തിറങ്ങുമ്പോള്‍ ദിവ്യയെ വിവാഹം ചെയ്തിരുന്നില്ലെന്നും സിനിമ കാണാന്‍ വേണ്ടി ദിവ്യയെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്നും ചാടിച്ചതെന്നും കൊച്ചിയിലേക്ക് ഫ്‌ലൈറ്റില്‍ വന്ന് പത്മ തിയ്യേറ്ററില്‍ നിന്നും തങ്ങള്‍ ഒന്നിച്ചിരുന്ന് സിനിമ കണ്ട് അവളെ ഫ്‌ലൈറ്റില്‍ കയറ്റി തിരിച്ചു വിടുകയായിരുന്നുവെന്നും വിനീത് പറയുന്നു.

Also Read:പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിഷയം, സൂപ്പര്‍സ്റ്റാര്‍ എന്നതിനപ്പുറം മോഹന്‍ലാലിലെ നടനെ ഉപയോഗിക്കുകയാണ് ലക്ഷ്യം, പുതിയ ചിത്രത്തെ കുറിച്ച് മനസ്സുതുറന്ന് തരുണ്‍ മൂര്‍ത്തി

ഇക്കാര്യം ഇപ്പോഴും ദിവ്യ അറിഞ്ഞിരുന്നില്ല. തങ്ങളുടെ ജീവിതത്തിലെ സുപ്രധാനമായ പല നിമിഷങ്ങളിലും തങ്ങള്‍ ഒന്നിച്ചായിരുന്നുവെന്നും 2004ല്‍ ഒരു കൈയ്യില്‍ ആസ്തലിന്‍ ഇന്‍ഹേലറും മറുകൈയ്യില്‍ വൃത്തികെട്ട കോളേജ് ബാഗും പിടിച്ച് അവള്‍ തന്നോടൊപ്പം പുറത്തിറങ്ങിയെന്നും ഇന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പോസ്റ്റിടുമ്പോള്‍ അവള്‍ തന്റെയടുത്ത് കിടക്കുകയാണെന്നും നിനക്കൊപ്പം ജീവിക്കുന്നത് ശരിക്കും അതിശയകരമായിരുന്നുവെന്നും വിനീത് പറയുന്നു.

Advertisement