ആദ്യത്തെ കുഞ്ഞുങ്ങളെ നഷ്ടമായി, വീണ്ടും പിറന്നത് ഇരട്ടക്കുട്ടികള്‍, ഗര്‍ഭകാലത്ത് എന്ത് കഴിച്ചാലും ഛര്‍ദ്ദിക്കുന്ന അവസ്ഥയായിരുന്നു, ചിന്മയി പറയുന്നു

282

തെന്നിന്ത്യന്‍ സംഗീത ലോകത്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റും ഗായികയും ടിവി റിയാലിറ്റി ഷോ വിധികര്‍ത്താവുമൊക്കെയായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് ചിന്മയ ശ്രീപാദ. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരത്തിന് ഇന്ന് നിരവധി ആരാധകരാണുള്ളത്.

തന്റെ പുത്തന്‍ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ ചിന്മയി പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് താരം ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. രാഹുലിനും ചിന്മയിക്കും ഇടയിലേക്ക് ഇരട്ടക്കുഞ്ഞുങ്ങളെത്തിയതില്‍ ആരാധകരും ഏറെ സന്തോഷിച്ചിരുന്നു.

Advertisements

ചിന്മയി , ധൃപ്തയെന്നും ഷര്‍വാസ് എന്നുമാണ് മക്കള്‍ക്ക് പേരിട്ടത്. കുഞ്ഞുങ്ങളെ നോക്കി അമ്മ ജീവിതം ആസ്വദിക്കുകയാണ് താരം ഇപ്പോള്‍. ഇപ്പോഴിതാ ചിന്മയി പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read: സത്യം പറഞ്ഞാല്‍ ചേട്ടനെ പേടിയുണ്ട്, ഗോപി സുന്ദറിനെ കുറിച്ച് അഭിരാമി സുരേഷ് പറയുന്നതിങ്ങനെ

ഗര്‍ഭിണിയായ വിവരം ആരാധകരില്‍ നിന്നും മറച്ചുവെച്ചതിനെ കുറിച്ചും ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിനെ കുറിച്ചുമൊക്കെയാണ് താരം വീഡിയോയിലൂടെ പറയുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് ലോക്ക്ഡൗണ്‍ സമയത്താണെന്നും ഇരട്ടകളായിരുന്നുവെന്നും എന്നാല്‍ അത് അബോര്‍ഷനായി എന്നും താരം പറയുന്നു.

കുട്ടികളെ നഷ്ടപ്പെട്ടത് മാനസികമായി തന്നെ തളര്‍ത്തിയിരുന്നു. വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ ഇക്കാര്യത്തെ കുറിച്ച് അറിയുള്ളൂവെന്നും പിന്നീട് താന്‍ കുറേക്കാലം ചികിത്സയില്‍ ആയിരുന്നുവെന്നും ഗര്‍ഭിണിയാണെന്നറിഞ്ഞതിന് ശേഷം ബെഡ് റെസ്റ്റിലായിരുന്നുവെന്നും താരം പറയുന്നു.

വീണ്ടും ഇരട്ടക്കുട്ടികള്‍ ആയിരുന്നതിനാല്‍ നല്ല ശ്രദ്ധ നല്‍കിയിരുന്നു. ഗൈനക്കോളജിസ്റ്റില്‍ അത്രയേറെ വിശ്വാസമുള്ളതിനാല്‍ ടെന്‍ഷനുണ്ടായിരുന്നില്ല. പക്ഷേ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും എന്ത് കഴിച്ചാലും ഛര്‍ദ്ദിക്കുന്ന അവസ്ഥയിലായിരുന്നുവെന്നും ചിന്മയ് കൂട്ടിച്ചേര്‍ത്തു.

Also Read: എന്തുകൊണ്ട് മലയാള സിനിമയില്‍ അഭിനയിക്കുന്നില്ല, കാരണം വെളിപ്പെടുത്തി അനുപമ പരമേശ്വരന്‍

ഒത്തിരി ഇഷ്ടമുണ്ടായിരുന്നു മധുര പലഹാരങ്ങളും പുതിയ പുതിയ ആഹാരങ്ങള്‍ ടേസ്റ്റ് ചെയ്യാനുമൊക്കെ, എന്നാല്‍ ഗര്‍ഭിണിയായതോടെ ഇതിന്റെയൊക്കെ മണം ഇഷ്ടപ്പെടാതെയായി ഒന്നും കഴിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ചിന്മയി കൂട്ടിച്ചേര്‍ത്തു.

Advertisement