മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിൻ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് നടി ഐശ്വര്യ ലക്ഷ്മി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നാടൻ വേഷമായാലും മോഡേണ് വേഷമായാലും നന്നായി ഇണങ്ങുന്ന നടി.
ടൊവിനോയ്ക്കൊപ്പം മായാനദി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഇപ്പോഴിതാ സിനിമയിലെ പൊളിറ്റിക്കൽ കറക്ട്നസിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി.
ALSO READ
സമൂഹത്തിൽനിന്ന് സിനിമയിലേക്കും പലതും വരുന്നുണ്ടെന്നും സിനിമയാണ് തെറ്റെന്ന് ഒറ്റയടിക്ക് പറയാൻ കഴിയില്ലെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. മാറ്റങ്ങൾ തുടങ്ങേണ്ടത് സിനിമയിൽ മാത്രമല്ല, സമൂഹത്തിലും ഉണ്ടാകണമെന്നും താരം പറയുന്നുണ്ട്.
‘ഞാൻ പറയുന്നത്, സമൂഹത്തിലുള്ളതിന്റെ പ്രതിഫലനം സിനിമയിലും കാണാൻ കഴിയും എന്നാണ്. സിനിമ സമൂഹത്തിലേക്ക് പലതും കൊടുക്കുന്നുണ്ട്. സമൂഹത്തിൽ നിന്ന് സിനിമയിലേക്ക് പലതും വരുന്നുമുണ്ട്. സിനിമയാണ് തെറ്റെന്ന് ഒറ്റയടിക്ക് പറയാൻ കഴിയില്ല. സമൂഹത്തിൽ അത്തരം കാര്യങ്ങളുള്ളതുകൊണ്ടാണ് അത് സിനിമയിൽ വരുന്നത്.
ALSO READ
അല്ലെങ്കിൽ അത്തരം കാര്യങ്ങൾ കാണാൻ ആളുകൾ ഉള്ളതുകൊണ്ടാണ് സിനിമയിലും അവ വരുന്നത്. അതു കാണാൻ ആളില്ലെങ്കിൽ അധികം താമസിയാതെ അത് സിനിമയിൽനിന്നു അപ്രത്യക്ഷമാകും എന്നുമാണ് ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ.