എന്റെ ശരീരത്തിൽ അവർ അഞ്ച് പേരും തൊടില്ലെന്ന് സംവിധായകൻ ഉറപ്പ് തന്നിരുന്നു; ആദ്യ സിനിമയായ ബോയ്‌സിലെ അഭിനയത്തെ കുറിച്ച് ഭുവനേശ്വരി

1277

ശങ്കർ സംവിധാനം ചെയ്ത് ബോയ്‌സ് എന്ന ഫിലിമിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് ഭുവനേശ്വരി. ചിത്രത്തിൽ താരം അഭിനയിച്ച റാണി എന്ന കഥാപാത്രത്തിന് പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ ബോയ്‌സ് എന്ന സിനിമയിൽ അഭിനയിച്ചതിൽ തനിക്കൊരു കുറ്റബോധവും തോന്നിയിട്ടില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഭുവനേശ്വരി.

ബിഹൈൻവുഡ്‌സിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; സിനിമയുമായി ബന്ധം ഉള്ളവരല്ല എന്റെ കുടുംബത്തിൽ ആരും. ഞാൻ അഭിനയരംഗത്തേക്ക് എത്തുന്നത് സീരിയലിലൂടെയാണ്. സിനിമയിലേക്ക് എത്തുന്നത് ശങ്കർ സാറിന്റെ ബോയ്‌സ് എന്ന സിനിമയിലൂടെയാണ്. വളരെ ചെറിയൊരു സീനിലാണ് ഞാൻ ആ ചിത്രത്തിൽ അഭിനയിച്ചത്. പക്ഷെ ആ കഥാപാത്രം വളരെ അധികം ശ്രദ്ധിക്കപ്പെട്ടു.

Advertisements

Also Read
എന്റെ ശരീരത്തെ കുറിച്ച് കളിയാക്കിയവരുണ്ട്, ചാൻസിന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യണമോ എന്ന് ചോദിച്ചാണ് സന്ദേശങ്ങൾ വരുന്നത്; അനശ്വരയുടെ തുറന്ന് പറച്ചിലുകൾ ഇങ്ങനെ

എന്റെ കൂടെ അഭിനയിക്കുന്നത് അഞ്ച് പേരാണ് അതിൽ ഒരാളുടെയും വിരൽ പോലും എന്റെ ശരീരത്തിൽ തൊടില്ലെന്ന് സംവിധായകൻ എനിക്ക് ഉറപ്പ് തന്നിരുന്നു. ഒന്നോ രണ്ടോ സീരിയലിൽ മാത്രം അഭിനയിച്ചിരുന്ന എനിക്ക് ആദ്യം തന്നെ ശങ്കർ സാറിന്റെ സിനിമയിലേക്കുള്ള വേഷം കിട്ടിയതിനാൽ വലിയ സന്തോഷം തോന്നി. അങ്ങനെയാണ് സമ്മതം പറഞ്ഞ് ആ സിനിമയിൽ അഭിനയിക്കുന്നത്’.

ആ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് ഓർത്ത് എനിക്ക് ഖേദം തോന്നിയിട്ടില്ല. സിനിമയാണ് ആദ്യത്തെ അവസരം. അഭിനിയിക്കുക എന്നതാണ് എൻഡറെ ജോലി. അതാണ് ഞാൻ ചെയ്തതും, ചെയ്യുന്നതും. പിച്ചക്കാരിയായി അഭിനയിച്ചത് കൊണ്ട് ഞാൻ പിച്ചക്കാരിയോ, രാജകുമാരിയായി അഭിനയിച്ചത് കൊണ്ട് ഞാൻ രാജകുമാരിയോ ആകണമെന്നില്ല.

Also Read
നമ്മൾ മരിച്ച് കഴിഞ്ഞ് അടുത്ത നിമിഷം മുതൽ ലോകം മൂവ് ഓൺ ചെയ്യുമെന്ന് പറഞ്ഞത് ഹനീഫിക്കയാണ്; ഞങ്ങളെ അദ്ദേഹം നോക്കിയത് സ്വന്തം വീട്ടിലെ കുട്ടികളെ പോലെ, ഭാവന മനസ്സ് തുറക്കുന്നു

ബോയ്‌സിന് ശേഷം ഞാൻ ഏറ്റവും കൂടുതൽ അഭിനയിച്ചത് തെലുങ്കിലാണ്. അവിടുത്തെ ഒരു വിധം എല്ലാ താരങ്ങളുമായും അഭിനയിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. തമിഴിനേക്കാൾ കൂടുതൽ നല്ല കഥാപാത്രങ്ങൾ കിട്ടിയത് തെലുങ്കിൽ നിന്നാണ്. സിനിമയിലേക്ക് ഒത്തിരി കഷ്ടപ്പെട്ടാണ് എല്ലാവരും വന്നതെന്ന് പറയും. പക്ഷെ ഞാൻ അങ്ങനെയല്ല. ഇവിടെ വന്നതിന് ശേഷമാണ് പലതും ഞാൻ തിരിച്ചറിയുന്നത്.

Advertisement