‘ലാലേട്ടനെ അറിയാത്തതു കൊണ്ടാണ് നിങ്ങൾ അപ്പു സിംപിളാണ് എന്ന് പറയുന്നത്’; ചൂടത്ത് മരുഭൂമിയിൽ പായ വിരിച്ച് കിടന്നിട്ടുണ്ട് മോഹൻലാൽ: സംവിധായകൻ

139

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ ഒരിക്കലും ആഡംബരം ഒന്നുമില്ലാതെ ഒരു സാധാരണക്കാരനായി ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഇത്രയും വലിയ താരത്തിന്റെ മകൻ ആയിട്ടും നാടൻ ഭാഷയിൽ പറഞ്ഞാൽ ഇട്ടുമൂടാൻ സ്വത്തുണ്ടായിട്ടും അതിന്റെയൊന്നും ശീതളിമയിൽ മഞ്ഞളിക്കാതെ വെറും സിംപിൾ ആയാണ് പ്രണവിന്റെ ലൈഫ്‌സ്റ്റൈൽ.

ബാലതാരമായി സിനിമയിൽ എത്തി ഇപ്പോൾ നായികനായി അഭിനയിച്ച മൂന്നും ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആക്കിയിട്ടും അദ്ദേഹത്തിന്റെ ലളിത ജീവിതശൈലിക്കും എളിമയ്ക്കും ഒരു മാറ്റവും വന്നിട്ടില്ല. പിതാവിനെ പോലെ ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹൻലാലും. പ്രണവിന്റെ ഈ ലളിതമായ ജീവിതം എപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചയാകാറുണ്ട്. മലയും കുന്നും കയറി പോകുന്ന പ്രണവിന്റെ ചിത്രങ്ങളും വൈറലാകാറുണ്ട്.

Advertisements

ഇപ്പോഴിതാ പ്രണവെന്ന അപ്പുവിനേക്കാൾ സിംപിളാണ് അച്ഛൻ മോഹൻലാൽ എന്നുപറയുകയാണ് സംവിധായകൻ സുരേഷ് കൃഷ്ണൻ.സൂപ്പർതാരം മോഹൽലാലിനെ കുറിച്ച് സുരേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ALSO READ- രണ്ടു വാക്കിലും വലുതാണ് അവർക്കിടയിലെ സ്‌നേഹം; നമ്മുടെ മുൻപിൽ അത് കാണിക്കണ്ട കാര്യം ഉണ്ടോ? ഗായിക സിത്താരയെ കുറിച്ച് വൈറലായി കമന്റ്

‘എല്ലാരും പറയാറുണ്ട്, അവനു ശാന്ത സ്വാഭാവമാണ്, ഒരു പാ വിരിച്ചു കൊടുത്താൽ അവിടെ കിടക്കും എന്നൊക്കെ. ലാലേട്ടനെ അറിയാത്തതു കൊണ്ടാണ് നിങ്ങൾ ഇതൊക്കെ പറയുന്നതെന്നും ലാലേട്ടൻ ഇതിന്റെ അപ്പുറം ആണെന്നും സുരേഷ് കൃഷ്ണൻ പറയുന്നു.

ഉദാഹരണം താൻ പറഞ്ഞു തരാം, ഒരു വൃത്തികെട്ട ആഹാരം നമ്മൾ ഒരിടത്ത് ചെന്നിരുന്നു കഴിക്കുകയാണ്. താൻ കഴിച്ചോണ്ടിരിക്കുമ്പോൾ താൻ പറയും, ഇത് കൊള്ളൂല്ല എന്ന്. പക്ഷേ ലാലേട്ടന്റെ അടുത്ത് ഈ ആഹാരം കൊടുത്താൽ പുള്ളി ചോദിക്കുന്നത്, കുറച്ചു കൂടെ തരുവോ, കുറച്ചൂടെ ഇടൂ എന്നൊക്കെയാണ്. അപ്പൊ നമുക്ക് തന്നെ ദേഷ്യം വരുമെന്നും സംവിധായകൻ പറയുന്നു.

ALSO READ- ‘ഞാൻ പറയുന്ന സിനിമകളിൽ അഭിനയിച്ചാൽ മതി’; മതിൽ ചാടിയെത്തി വിജയകുമാർ ഭീഷണി മുഴക്കി; അമ്മൂമ്മ തന്നെ വിൽക്കുകയാണെന്ന് ആരോപിച്ചെന്നും മകൾ അർഥന

അതുപോലെ, ലൊക്കേഷനിൽ എവിടെയെങ്കിലും കിടന്നുറങ്ങണം എന്നുണ്ടെങ്കിൽ, ഇപ്പോഴല്ലേ കാരവൻ ഒക്കെ വന്നത്. ഇനി കാരവാൻ ഇല്ലെങ്കിൽ തന്നെ, ആ പുലിമുരുകന്റെ ഒക്കെ ഷൂട്ടിംഗ് നടക്കുന്ന ഇടത്തൊക്കെ ലാലേട്ടൻ ഒരു പാ വിരിച്ചിട്ടാണ് അവിടെയൊക്കെ കിടക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

അതുപോലെ,അറബിയും ഒട്ടകവും ഷൂട്ടിംഗ് നടന്നപ്പോൾ ചൂടത്ത്, മരുഭൂമിയിൽ, ചെറിയ ഒരു പാ വിരിച്ച് കെട്ടിയിട്ടുണ്ട്, അതിന്റെ അടിയിൽ പോയി ഇരിക്കും. ലാലേട്ടനെ അറിയാത്തത് കൊണ്ടാണ് അപ്പു ഇത്രയും സിമ്പിൾ ആണ് എന്ന് പറയുന്നത്. ലാലേട്ടൻ അതിനേക്കാളും സിമ്പിളാ. അപ്പൊ ആ അച്ഛന് ഉണ്ടായ മകൻ വേറെ എങ്ങനെയിരിക്കുമെന്നും സുരേഷ് കൃഷ്ണൻ ചോദിക്കുന്നു.

Advertisement