ദൃശ്യം ഞങ്ങളുടെ ലാലേട്ടന്റെയാണ്, അല്ലാതെ അജയ് ദേവഗണിന്റേതല്ല, ഇത് മലയാള സിനിമയോട് കാണിക്കുന്ന നീതികേട്, പൊട്ടിത്തെറിച്ച് മലയാളികള്‍, കാരണം ഇതാണ്

97

പ്രശസ്ത സംവിധായകന്‍ ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങി പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രമാണ് ദൃശ്യം. സിനിമയുടെ ഗംഭീര വിജയത്തോടെ തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.

Advertisements

പിന്നീട് അതിലും ഗംഭീരമായി ദൃശ്യം 2 എത്തി. ഇതും പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഈ ചിത്രം എത്തിയയപ്പോഴും പതിവ് തെറ്റിച്ചില്ല. തെലുങ്കിലും ഹിന്ദിയിലും ചിത്രം ഒരുങ്ങിയിരുന്നു. എല്ലാം വമ്പന്‍ വിജയമാണ് കൊയ്തത്.

Also Read:ഷൂട്ടിംഗ് കഴിഞ്ഞ് വരുമ്പോള്‍ ബസ്സിടിച്ചതാണ്, മൂന്ന് സര്‍ജറി കഴിഞ്ഞു, ഭയങ്കര പെയിന്‍ ആണെന്നാണ് പറയുന്നത്, നടന്‍ കാര്‍ത്തിക് പ്രസാദിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ബീന ആന്റണി പറയുന്നു

മോഹന്‍ലാലും മീനയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ ട്രെന്‍ഡിങ്ങില്‍ വീണ്ടും ഇടംപിടിച്ചിരിക്കുകയാണ് ദൃശ്യം. ചിത്രം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നാണ് പുതുതായി പുറത്തുവരുന്ന വിവരം.

മാധ്യമങ്ങളില്‍ ഇതേപ്പറ്റി റിപ്പോര്‍ട്ടുകളും വന്നുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ വാര്‍ത്തകളുടെ തമ്പ് ഇമേജും മറ്റ് ഡീറ്റെയില്‍സും മലയാള സിനിമാപ്രേമികളെ ഒന്നടങ്കം ചൊടിപ്പിച്ചിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, ദൃശ്യം ഹിന്ദി റീമേക്കാണ് യഥാര്‍ത്ഥ ചിത്രം എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത് എന്നതുകൊണ്ടാണ്.

Also Read:തീര്‍ത്തും ഒറ്റപ്പെട്ട് കഴിയുകയായിരുന്നു, ലാലിന്റെ അവസ്ഥ എന്നെ വല്ലാതെ അലട്ടി, നേരിട്ട് കണ്ടപ്പോഴാണ് ഭീകരത മനസ്സിലായത്, വെളിപ്പെടുത്തലുമായി ഷിബു ബേബി ജോണ്‍

ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിന്റെ ഫോട്ടോകളാണ് നല്‍കിയിരിക്കുന്നത്. ഇതിനെതിരെ മലയാളികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ദൃശ്യത്തിന്റെ യഥാര്‍ത്ഥ വേര്‍ഷന്‍ മലയാളമാണെന്നും മലയാളം വേര്‍ഷനെ മെന്‍ഷന്‍ ചെയ്യാത്തത് വളരെ മോശമായി പോയെന്നും തങ്ങളുടെ ലാലേട്ടന്റെ സിനിമയാണിതെന്നും മലയാള സിനിമകളോട് കാണിക്കുന്ന നീതികേടാണിതെന്നും പ്രേക്ഷകര്‍ പറയുന്നു.

Advertisement