ആദ്യമായാണ് ഇങ്ങനെ, മനസിൽ നിന്നും പോകുന്നില്ല; കുറച്ചുനാളായി ഉറങ്ങിയിട്ടെന്ന് ദുൽഖർ സൽമാൻ

215

സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി ഇന്ന് മലയാള സിനിമയിൽ തന്റേതായ ഇടം ഉണ്ടാക്കിയെടുത്ത മികച്ച യുവനടന്മാരിൽ ഒരാളാണ് ദുൽഖർ സൽനാൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും ബോളിവുഡിലുമെല്ലാം ദുൽഖർ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അടുത്തിടെ തിയ്യേറ്ററിലെത്തിയ സീതാരാമം എന്ന ദുൽഖർ ചിത്രം വലിയ പ്രേക്ഷകപ്രശംസയാണ് ഏറ്റുവാങ്ങിയത്. ഈയടുത്ത് ഇറങ്ങിയ ദുൽഖർ ചിത്രങ്ങളെല്ലാം മികച്ച പ്രതികരണമാണ് നേടിയത്. അതുകൊണ്ട് തന്നെ താരത്തിന്റെതായി അടുത്തതായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ചിത്രത്തിന്റെ ടീസറിന് വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.

Advertisements

ഇതേസമയം, പാൻ ഇന്ത്യൻ താരമായി വളർന്ന താരത്തിന്റെ പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ദുൽഖർ സൽമാൻ ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. താൻ ഉറങ്ങിയിട്ട് കുറെ നാളുകളായെന്നും കാര്യങ്ങൾ ഇപ്പോൾ പഴയപടി അല്ലെന്നുമാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്.

ALSO READ- ‘എന്നെ ഹീറോ മാത്രം തൊട്ടാൽ മതി’; അഭിനയിക്കുമ്പോൾ കെഞ്ചി പറഞ്ഞിട്ടും കാൽ വിരൽ പോലും തൊടാൻ ഹൻസിക സമ്മതിച്ചില്ലെന്ന് റോബോ ശങ്കർ; അസ്വസ്ഥയായി നടി

തൊട്ടുപിന്നാലെ നിറയെ ചോദ്യങ്ങളുമായി ആരാധകരുടെ കമന്റുകൾ വന്നതിന് പിന്നാലെ അദ്ദേഹം സോഷ്യൽമീഡിയയിൽ നിന്നും വീഡിയോ നീക്കം ചെയ്യുകയും ചെയ്തു.


‘ഉറങ്ങിയിട്ട് കുറച്ച് നാളായി. ആദ്യമായി ജീവിതത്തിൽ ചില കാര്യങ്ങൾ നേരിടേണ്ടിവന്നു, കാര്യങ്ങൾ ഒന്നും പഴയപടിയല്ല. നേരിടേണ്ടി വന്നതൊന്നും മനസിൽ നിന്ന് കളയാൻ പറ്റുന്നില്ല. എനിക്ക് കൂടുതൽ പറയണമെന്ന ആഗ്രഹമുണ്ട്, പക്ഷെ എന്നെ അതിന് അനുവദിക്കുമെന്ന് തോന്നുന്നില്ല’,- എന്നാണ് ദുൽഖർ പറയുന്നത്.

ALSO READ- സീരിയലില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ 18ാമത്തെ വയസ്സില്‍ ഒളിച്ചോട്ട വിവാഹം, ആ തീരുമാനം ഇന്നും തെറ്റായി തോന്നുന്നില്ലെന്ന് തുറന്നുപറഞ്ഞ് ശ്രീക്കുട്ടി

അതേസമം, വീഡിയോ നീക്കം ചെയ്തതോടെ താരം കാര്യമായി പറഞ്ഞതാണോ അതോ അടുത്ത ചിത്രത്തിന്റെ പ്രമോഷനാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ദുൽഖർ നായകനായി എത്തുന്ന അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയാണ് അടുത്തതായി വരാനിരിക്കുന്ന ചിത്രം.

ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഷാൻ റഹ്‌മാനും ജേക്‌സ് ബിജോയും ചേർന്നാണ് ഗാനങ്ങൾ ഒരുക്കുന്നത്. പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വട ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.

ഛായാഗ്രഹണം: നിമിഷ് രവി, സ്‌ക്രിപ്റ്റ്: അഭിലാഷ് എൻ. ചന്ദ്രൻ, എഡിറ്റർ: ശ്യാം ശശിധരൻ, ആക്ഷൻ: രാജശേഖർ, മേക്കപ്പ്: റോണെക്‌സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, സ്റ്റിൽ: ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ, മ്യൂസിക്: സോണി മ്യൂസിക്, വിതരണം: വേഫേറെർ ഫിലിംസ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.

Advertisement