മമ്മൂട്ടിക്ക് പുറമേ ഇഷ്ടമുള്ള സിനിമാതാരങ്ങള്‍ ഇവരാണ്, തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

407

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.

Advertisements

നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. അതില്‍ ഒടുവിലത്തേതായിരുന്നു സീതാരാമം. തിയ്യേറ്ററില്‍ വന്‍ വിജയമാണ് ഈ ചിത്രം നേടിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍.

Also Read: എമ്പുരാന്റെ ചിത്രീകരണം ഉടന്‍, പൃഥ്വിരാജിന്റെ വിശ്രമകാലം കഴിഞ്ഞുവെന്ന് ഇന്ദ്രജിത്ത്, സഹോദരന്റെ ആരോഗ്യവിവരം പങ്കുവെച്ച് താരം

പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുന്‍പന്തിയിലാണ്.

ഇപ്പോഴിതാ മമ്മൂട്ടിക്ക് പുറമേയുള്ള തന്റെ ഇഷ്ടതാരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍. ഹോളിവുഡ് താരങ്ങളില്‍ തനിക്ക് ബ്രാഡ് പിറ്റിനെയും മാത്യു മക്കോനഹെയ്‌നെയും ഇഷ്ടമാണെന്ന് ദുല്‍ഖര്‍ പറയുന്നു. ഒത്തിരി കൂളായിട്ടുള്ള ആളാണ് ബ്രാഡ് പിറ്റെന്നും മാത്യൂ മക്കോനഹെയ്ന്‍ വളരെ യുണീക്കാണെന്നും ദുല്‍ഖര്‍ പറയുന്നു.

Also Read: ദേ, ഇത്രേം ഗുണങ്ങളുണ്ടോ? എന്നാൽ കെട്ടാൻ ഞാൻ റെഡി; തന്റെ ചെറുക്കന് വേണ്ട സ്വഭാവ സവിശേഷതകൾ പറഞ്ഞ് കല്യാണി പ്രിയദർശൻ

കിങ് ഓഫ് കൊത്തയാണ് ദുല്‍ഖര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. ഓഗസ്റ്റ് 24നാണ് കിങ് ഓഫ് കൊത്ത തിയ്യേറ്ററിലെത്തുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Advertisement