ഞാന്‍ ഒന്നു ശ്വാസം വിടട്ടെ, സെല്‍ഫി ചോദിച്ച ആരാധകനോട് കയര്‍ത്ത് ലക്ഷ്മിപ്രിയ, ഇന്ദ്രന്‍സിനെ കണ്ട് പഠിക്കൂ എന്ന് ഉപദേശിച്ച് ആരാധകന്‍

139

ബിഗ് ബോസ് സീസണ്‍ ഫോര്‍ മറ്റ് സീസണുകളേക്കാള്‍ ഏറെ പ്രശസ്തി നേടിയിരുന്നു. മത്സരാര്‍ത്ഥികള്‍ തന്നെയാണ് ഇതിന് കാരണം. കൂട്ടത്തില്‍ ലക്ഷ്മി പ്രിയയും ഷോയുടെ ഈ പ്രശസ്തിക്ക് കാരണമായിരുന്നു.

Advertisements

പറയാനുള്ള കാര്യങ്ങളെല്ലം ലക്ഷ്മിപ്രിയ ആരുടെ മുഖത്ത് നോക്കിയും പറയുന്നതും പൊട്ടിത്തേറിക്കുന്നതുമെല്ലാം ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടക്കത്തില്‍ ആദ്യം പുറത്തുപോകുന്ന ഒരാള്‍ ആയിരിക്കും ലക്ഷ്മിപ്രിയയെന്ന് കരുതിയിരുന്നെങ്കിലും നൂറ് ദിനം തികച്ച് നാലാം സ്ഥാനവുമായിട്ടാണ് ലക്ഷ്മിപ്രിയ തിരിച്ചെത്തിയത്.

Also Read: ഭാര്യയുടെ വിവാഹത്തിന് പോവേണ്ടി വന്ന ഭര്‍ത്താവ്, ഇതെങ്ങനെ സഹിക്കും, തന്റെ അവസ്ഥ വിവരിച്ച് ജിഷിന്‍

താരത്തിന് ഇന്ന് ആരാധകര്‍ ഏറെയാണ്. സിനിമയിലും സീരിയലിലും സജീവമാണ് സാന്നിധ്യമാണ് താരം. സോഷ്യല്‍മീഡിയയിലും സജീവമായ നടി തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ഒരു സെല്‍ഫി ചോദിച്ച ആരാധകന് സെല്‍ഫി നല്‍കാത്തതിന് പിന്നാലെ ആരാധകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കമന്റും അതിന് ലക്ഷ്മിപ്രിയ നല്‍കിയ മറുപടിയുമായി വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒരു സെല്‍ഫി ചോദിച്ച ആരാധകനോട് താന്‍ ഒന്നു ശ്വാസം വിടട്ടെ എന്നായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്. കോഴിക്കോട് ടാഗോര്‍ ഹാളില്‍ പരിപാടിക്ക് വന്നപ്പോഴായിരുന്നു സംഭവം. നടിയോട് നടന്‍ ഇന്ദ്രന്‍സിനെ കണ്ട്ുപഠിക്കണം എന്ന് പറഞ്ഞ ആരാധകന്‍ ഏത് തിരക്കിലും ഇന്ദ്രന്‍സ് ഫോട്ടൊ എടുക്കാന്‍ വേണ്ടി എത്താറുണ്ടെന്നും പറഞ്ഞു.

Also Read: തന്റെ ശരീര സൗന്ദര്യത്തെ കുറിച്ച് നിത്യാ മേനോന് പറയാനുള്ളത് ഇതാണ്, അത്ഭുതത്തോടെ ആരാധകർ

ഈ കമന്റ് ശ്രദ്ധയില്‍ പെട്ടതോടെ ലക്ഷ്മിപ്രിയ മറുപടിയുമായി എത്തി. ഒത്തിരി കഷ്ടപ്പെട്ടിട്ടാണ് താനും കുടുംബവും പരിപാടിയുള്ള സ്ഥലത്ത് എത്തിപ്പെട്ടതെന്നും കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെയാണ് താങ്കള്‍ ഫോട്ടോ എടുക്കാന്‍ വേണ്ടി എത്തിയതെന്നും ശരിക്കും ക്ഷീണിച്ചിരുന്നതുകൊണ്ടാണ് താന്‍ ഒന്നു ശ്വാസം വിടട്ടെ എന്നുപറഞ്ഞതെന്നും ലക്ഷ്മിപ്രിയ പറയുന്നു.

Advertisement