എന്റെ തടിയെക്കുറിച്ച് മറ്റുള്ളവർ അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. എനിക്ക് തോന്നുമ്പോൾ വണ്ണം കുറക്കും. മഞ്ജിമക്കും ചിലത് പറയാനുണ്ട്.

155

സോഷ്യൽ മീഡിയയിൽ നിരന്തരം ബോഡി ഷെയിമിംഗിന് ഇരയാകുന്ന നടിയാണ് മഞ്ജിമ. ബാലതാരമായി വന്ന് സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത താരം തമിഴ് സിനിമയിലും സജിവമാണ്.

നവംബർ 28 നാണ് നടൻ ഗൗതം കാർത്തിക്കും, നടി മഞ്ജിമ മോഹനും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങായിരുന്നു സംഘടിപ്പിച്ചിരുന്നത്. കേരള മോഡലിൽ സാരിയണിഞ്ഞ് അതി സുന്ദരിയായാണ് വിവാഹ വേഷത്തിൽ മഞ്ജിമ പ്രത്യക്ഷപ്പെട്ടത്. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാനും ഇരുവരും മറന്നില്ല.

Advertisements
Courtesy: Public Domain

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട വിവാഹചിത്രങ്ങൾക്ക് താഴെ കടുത്ത രീതിയിൽ ബോഡിഷെയിമിംഗ് നടത്തുകയാണ് ചിലർ. എന്നാൽ ഇത്തരം അധിക്ഷേപങ്ങൾ തന്നെ ബാധിക്കാറില്ലെന്നാണ് മഞ്ജിമ പറയുന്നത്. തന്റെ ശരീരത്തെക്കുറിച്ച് അനാവശ്യ കമന്റുകൾ നടത്തുന്നവർക്ക് മറുപടി നല്കാനും താരം മറന്നിട്ടില്ല.

Also Read
കാമവും, പ്രണയവും സാഹസികതയും നിറഞ്ഞ യാത്രയ്ക്ക് ഒടുവില്‍ ജീവിതത്തിലേക്ക് പുതിയൊരു അത്ഭുതം വരുന്നു; വിശേഷം പങ്കുവെച്ച് ജോണ്‍ കൊക്കനും പൂജയും

ആര് എന്തു പറയുന്നു എന്നത് എന്റെ വിഷയമല്ലെന്നാണ് താരം പറഞ്ഞത്. ഇന്ത്യാ ടുഡേക്ക് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. കല്യാണത്തിന് പോലും ഇതാണ് എന്റെ അവസ്ഥ. സ്വന്തം ശരീരത്തിൽ ഞാൻ സന്തോഷവതിയാണ്. തടി കുറക്കണമെന്ന് തോന്നുമ്പോൾ കുറയ്ക്കും. തടി കുറക്കാൻ കഴിയുമെന്ന് എനിക്കറിയാം. തന്റെ തടിയെക്കുറിച്ച് മറ്റുള്ളവർ അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നാണ് മഞ്ജിമ പറയുന്നത്.

Also Read
പറക്കാനുള്ള ചിറകുകള്‍ സമൂഹം വെട്ടിക്കളഞ്ഞാല്‍ അതിന്റെ പേരില്‍ കരഞ്ഞു തളര്‍ന്നിരിക്കരുത്; ചിറകുകള്‍ സ്വന്തമായി തുന്നുക; മഞ്ജു എല്ലാ സ്ത്രീകള്‍ക്കും പ്രചോദനം, കൈയ്യടി നേടി കുറിപ്പ്

സിനിമയിൽ കഥാപാത്രത്തിന് ആവശ്യമാണെങ്കിൽ വണ്ണം കുറക്കാൻ ഉറപ്പായും ശ്രമിക്കുമെന്ന് താരം വ്യക്തമാക്കി. മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷമാണ് മഞ്ജിമയും ഗൗതം കാർത്തിക്കും വിവാഹിതരായത്. തമിഴ് നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്.

Advertisement