അന്ന് വിജയ്‌ക്കൊപ്പം ഞാനത് ചെയ്യുമെന്ന് പറഞ്ഞപ്പോൾ നിരവധി പേരാണ് എതിർത്ത് രംഗത്ത് വന്നത്; ഭാഗ്യവശാൽ ഞാൻ ആരെയും ചെവിക്കൊണ്ടില്ല; തുറന്ന് പറഞ്ഞ് സിമ്രാൻ

634

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് സിമ്രാൻ. വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത താരം പിന്നീട് തമിഴിലേക്ക് തിരിച്ച് വന്നിരുന്നു. നിരവധി സിനിമകളുടെ ഭാഗമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് താരം. വർഷങ്ങൾ ഇത്രയായിട്ടും സിമ്രാന്റെ സൗന്ദര്യത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർക്കിടയിൽ വൈറലാകാറുള്ളത്.

ഇപ്പോഴിതാ തന്റെ നായകനായി അഭിനയിച്ച വിജയെ കുറിച്ചുള്ള സിമ്രാന്റെ ഒരു പരാമർശമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കാലത്തെ ഹിറ്റ് കോമ്പോയായിരുന്നു ഇരുവരും. വിജയിക്കൊപ്പം ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചപ്പോൾ നിരവധി പേർ വാണിങുമായി എത്തിയെന്നാണ് സിമ്രാൻ പറയുന്നത്. യൂത്ത് സിനിമയിൽ വിജയിക്കൊപ്പം ഐറ്റം ഡാൻസ് ചെയ്യാൻ തീരുമാനിച്ചപ്പോൾ നിരവധി പേർ തന്റെ ആ തീരുമാനത്തെ എതിർത്ത് ഉപദേശിച്ചുവെന്നാണ് സിമ്രാൻ പറയുന്നത്.

Advertisements

Also Read
ആദ്യമായി ഒരാൾ പ്രണയം പറഞ്ഞപ്പോൾ കരഞ്ഞ് വലിയ ബഹളമുണ്ടാക്കി; ആകെ സീൻ ആയി; റെനീഷയുടെ തുറന്നുപറച്ചിൽ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; നല്ല സിനിമകളിൽ നൃത്തം ചെയ്യാൻ ഞാൻ ഒരിക്കലും മടിച്ചിട്ടില്ല. ഇതാണ് എന്റെ ജീവിതം. എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കണം. ആ പാട്ടിന് നൃത്തം ചെയ്യരുതെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. പക്ഷെ അത് കേൾക്കാതെ ഞാൻ നൃത്തം ചെയ്തു. മറ്റുള്ളവർ പറയുന്നത് കേട്ട് നൃത്തം ചെയ്യാതിരുന്നിരുന്നെങ്കിൽ എനിക്ക് ഒരു ഹിറ്റ് ഗാനം നഷ്ടമാകുമായിരുന്നു.’ഭാഗ്യവശാൽ എനിക്ക് മുന്നറിയിപ്പ് നൽകിയ ആളുകളെ ഞാൻ ചെവിക്കൊണ്ടില്ല’ സിമ്രാൻ പറഞ്ഞു.

2002ലാണ് വിജയ് നായികനായ യൂത്ത് എന്ന സിനിമ റിലീസ് ആകുന്നത്. സിനിമയിൽ ആൾതോട്ട ഭൂപതി നാനെടാ… എന്ന ഗാനത്തിനാണ് സിമ്രാൻ ചുവടുവെച്ചത്. യൂത്തിലെ ഗാനത്തിൽ സിമ്രാൻ കൂടി വിജയിക്കൊപ്പം പ്രത്യക്ഷപ്പെട്ടപ്പോൾ ഇതിൽ ആരെ ശ്രദ്ധിക്കണമെന്ന കൺഫ്യൂഷമായി പ്രേക്ഷകർക്ക്. നായികയായി കത്തി നിൽക്കുന്ന സമയത്താണ് സിമ്രാൻ ഐറ്റം ഡാൻസ് ചെയ്യാൻ യൂത്ത് സിനിമയിൽ എത്തിയത്.

Also Read
ഭക്ഷണത്തോട് കൊതിയില്ലായിരുന്നു; അതിനാൽ എല്ലാം സുഗമമായി നടന്നു; പെരുന്നാൾ വിശേഷങ്ങൾ പറഞ്ഞ് സനഖാൻ; മതം പറയാൻ ലൈം ലൈറ്റിൽ വരുന്നെന്ന് വിമർശനം

ഒരു ഐറ്റം ഡാൻസിനായി സിമ്രാൻ എത്തിയത്് അന്ന വളരെ ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യമായിരുന്നു. അതിന്റെ പേരിൽ നിരവധി പേർ അന്ന് നടിയെ വിമർശിച്ചിരുന്നു.താരം അന്ന് അതിന് മറുപടി പറഞ്ഞില്ലെങ്കിലും പിന്നീട് ഈ വിഷയത്തെ കുറിച്ച് സിമ്രാൻ സംസാരിച്ചിരുന്നു. അതേസമയം സിമ്രാന്റെ തീരുമാനം ശരിയായിരുന്നുവെന്ന് വെളിപ്പെടുത്തി നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു.

Advertisement