നിങ്ങൾക്ക് ആർക്കും അറിയാത്ത സുഹാനയെ എനിക്കറിയാം; മനസ്സ് തുറന്ന് ബഷീർ ബഷിയും ഭാര്യമാരും; സുഹാനയ്ക്ക് ഫുഡ്ഡും, ഗോൾഡും മതിയെന്ന് ആരാധകർ

1724

ബിഗ്‌ബോസ് എന്ന ഷോയിലൂടെ പ്രേക്ഷകർക്ക് പരിചിതരായ താരങ്ങളാണ് ബഷീർ ബാഷിയും, കുടുംബവും. ആദ്യ ഭാര്യ സുഹാനയുമായി കുടുംബ ജീവിതം നിലനിലക്കുമ്പോഴാണ് ബഷീർ മഷൂറയെ രണ്ടാമത് വിവാഹം കഴിക്കുന്നത്. രണ്ടാം വിവാഹം കഴിച്ചു എന്നു മാത്രമല്ല, രണ്
ടു ഭാര്യമാരേയും ഒരുമിച്ച് കൊണ്ടു നടക്കുന്നതിൽ ബഷീറിനുള്ള മിടുക്കാണ് പലപ്പോഴും ചർച്ചയാകാറുള്ളത്. രണ്ട് ഭാര്യമാരേയും അവരുടെ മക്കളേയും കൊണ്ട് ബഷീർ എങ്ങനെ സമാധാന ജീവിതം നയിക്കുന്നുവെന്നതാണ് ആരാധകർക്ക് സംശയം. ചിലർ ബഷീറിനെ നിരന്തരം വിമർശിച്ച് എത്താറുണ്ട്.

ഇപ്പോഴിതാ ജിഞ്ചർ മീഡിയക്ക് നല്കിയ ബഷീറിന്റെ അഭിമുഖമാണ് വൈറലാകുന്നത്. തന്റെ രണ്ട് ഭാര്യമാരും പരസ്പരം സ്‌നേഹത്തോടെയാണ് കഴിയുന്നതെന്നാണ് ബഷീർ പറയുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായി. ഇതുവരേയും തന്റെ ഭാര്യമാർ പരസ്പരം അടികൂടിയിട്ടില്ലെന്നാണ് ബഷീർ പറയുന്നത്. ‘ഞാനും സുഹാനയും തമ്മിലും ഞാനും മഷൂറയും തമ്മിലും വഴക്കും അടിയുമുണ്ടാകും.’ ‘പക്ഷെ അഞ്ച് വർഷത്തിന് മുകളിലായി ഇന്നേവരെ സുഹാനയും മഷൂറയും വഴക്ക് കൂടിയിട്ടില്ല. അതൊരു അത്ഭുതമാണ്. പടച്ചോൻ എന്നും അത് അങ്ങനെ തന്നെ നിലനിൽത്തട്ടേ. ഇവർ തമ്മിൽ അടികൂടിയാൽ ഞാൻ അന്ന് തന്നെ വല്ല കയറൊക്കെ എടുത്ത് തൂങ്ങാൻ പോകേണ്ടി വരും’ ബഷീർ ചിരിച്ചുകൊണ്ട് പറഞ്ഞു.

Advertisements

Also Read
പാർട്ടി കഴിഞ്ഞ് നിൽക്കണം, എംഡിക്ക് അനാർക്കലിയോട് താൽപര്യമുണ്ട്, പേയ്‌മെന്റൊന്നും പ്രശ്‌നമല്ലെന്ന് അയാൾ; സന്തോഷമാണ് തോന്നിയതെന്ന് അനാർക്കലി

ഞാൻ എന്ത് പറഞ്ഞാലും കേൾക്കുന്ന ആളാണ് സുഹാന. രണ്ട് പേരും രണ്ട് ടൈപ്പാണ്. ‘ഞങ്ങളുടെ വൈബ് ഒരിക്കലും സെയിം അല്ല. അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഞങ്ങൾ പരസ്പരം സംസാരിക്കും. തിരിച്ചും അങ്ങനെ തന്നെ. ഞങ്ങൾക്ക് ഒരു പോലെ ആണെന്ന് തോന്നിയിട്ടുള്ളത് ഫുഡ് ടേസ്റ്റ് ആണ്. എന്നെ ചിരിപ്പിക്കാൻ സോനു എഫേർട്ടിടും. മറ്റുള്ളവർക്ക് അറിയാത്ത സുഹാനയെ എനിക്ക് അറിയാം’ എന്നാണ് മഷൂറ പറഞ്ഞത്.

അതേസമയം സുഹാനക്ക് ആരാധകരുടെ ചില കമന്റുകളോട് പുച്ഛം തോന്നുന്നു എന്നാണ് അഭിമുഖത്തിൽ പറയുന്നത്. ഞങ്ങളിടുന്ന വീഡിയോക്ക് താഴെ വരുന്ന സ്ഥിരം കമന്റുകളിൽ ഒന്ന് സുഹാന എങ്ങനെ ഇത് സഹിക്കുന്നു എന്നാണ്. ഇത്തരം കമന്റുകൾ കാണുമ്പോൾ എനിക്ക് പുച്ഛമാണ് തോന്നാറുള്ളത്. അഞ്ച് വർഷമായി മഷൂറ ഞങ്ങൾക്കൊപ്പം. ഒരു കുഞ്ഞും പിറന്നും എന്നിട്ടും ചിലർ ഈ ചോദ്യം നിർത്തിയില്ലല്ലോയെന്നാണ് തോന്നാറുള്ളത്.’ ഞങ്ങൾ ഫേക്കായാണ് നിൽക്കുന്നതെങ്കിൽ അത് ഞങ്ങളുടെ വീഡിയോസിൽ വരെ കാണില്ലേ. അത് ഇടക്കെങ്കിലും മുഖത്ത് വരില്ലെ എന്നാണ് സുഹാന ചോദിക്കുന്നത്.

Also Read
സത്യം പറഞ്ഞാൽ സ്തംഭിച്ച് പോയി; നയൻതാരയ്ക്ക് ഇപ്പോൾ വേറൊരു മുഖമാണ്, അന്നങ്ങനെ അല്ല; വെളിപ്പെടുത്തി സോന നായർ

മഷൂറക്ക് എതിരെ വരുന്ന കമന്റുകൾ കാണുമ്പോൾ ആദ്യമെല്ലാം അവൾ കരയുമായിരുന്നു എന്നാണ് ബഷീർ പറയുന്നത്. സ്വന്തം വീട്ടിൽ പോയി നില്ക്കാൻ മഷൂറക്ക് ഇഷ്ടമാണ്. പക്ഷെ അവളെ വിടാതെ ഇരിക്കുന്നത് ഞങ്ങളാണ്. അവളേയും എബ്രുവിനേയുമെല്ലാം ഞങ്ങൾക്ക് മിസ് ചെയ്യും. അതുകൊണ്ടാണ് പ്രസവത്തിന് മുമ്പും ശേഷവും അവൾ അവളുടെ വീട്ടിൽ പോയി നിൽക്കാത്തത്’ അതേസമയം, അഭിമുഖത്തിൽ മൂന്ന് പേരും തകർത്ത് അഭിനയിച്ചു എന്ന രീതിയിലാണ് കമന്റുകൾ പുറത്ത് വരുന്നത്.

Advertisement