അച്ഛൻ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ രജനികാന്തിനെ വെറുതെ വിട്ടതാണ്; അത് കൊണ്ട് മാത്രമാണ് റിലീസ് മാറ്റിയത്; ധ്യാൻ ശ്രീനിവാസൻ

1749

മലയാളികൾക്ക് ഏറെ സുപരിചിതനായ, എന്റെർടെയ്‌നറാണ് ധ്യാൻ ശ്രീനിവാസൻ. സംവിധായകൻ, അഭിനേതാവ് എന്ന് വേണ്ട സിനിമയുടെ സമസ്ത മേഖലകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ ധ്യാൻ ശ്രമിക്കാറുണ്ട്. ധ്യാനിന്റെ അഭിമുഖങ്ങൾ മാത്രം കാണാനിരിക്കുന്ന ആരാധകരുടെ എണ്ണവും കൂടുതലാണ്

ഇപ്പോഴിതാ രജനികാന്തിനെ കുറിച്ചും, തന്റെ പുതിയ സിനിമയുടെ റിലീസ് തിയ്യതി മാറ്റിയതിനെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് ധ്യാൻ. വിവാദത്തിൽ കുടുങ്ങിയ ചിത്രമാണ് ജയിലർ. പ്രധാന കാരണം പേര് തന്നെ. തലൈവരുടെ ‘ജയിലർ’ ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും എത്തിയതോടെയാണ് ധ്യൻ ശ്രീനിവാസന്റെ ‘ജയിലർ’ സിനിമയുടെ സംവിധായകൻ സക്കീർ മഠത്തിൽ രംഗത്തെത്തിയത്.

Advertisements

Also Read
അങ്ങനെയാണ് ഈ സമൂഹത്തില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന പദവിയില്‍ അദ്ദേഹം എത്തിയിട്ടുള്ളത്; വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍

തങ്ങളാണ് ആദ്യം പേര് രജിസ്റ്റർ ചെയ്തതെന്നും സൺ പിക്ചേഴ്സിനോട് പേര് മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അവർ അതിന് തയാറായില്ലെന്നും ധ്യാൻ ചിത്രത്തിന്റെ സംവിധായകൻ വ്യക്തമാക്കിയിരുന്നു. രജനികാന്ത് ചിത്രത്തിനൊപ്പം ഓഗസ്റ്റ് 10ന് തന്നെ ധ്യാനിന്റെ സിനിമയും റിലീസ് ആകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഈ തിയ്യത് ആഗസ്റ്റ് 18 ലേക്ക് മാറ്റി.

ഇതിനിടയിലാണ് പ്രതികരണവുമായി ധ്യാൻ രംഗത്ത് എത്തിയത്. അച്ഛൻ പറഞ്ഞത് കൊണ്ട് മാത്രമാണ് താൻ രജനികാന്തിനെ വെറുതെ വിട്ടത് എന്നാണ് ധ്യാൻ പറയുന്നത്. ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ; അച്ഛൻ പറഞ്ഞു രജനികാന്ത് പാവമാടാ വിട്ടേക്കെന്ന്.

Also Read
ദേ, ഇത്രേം ഗുണങ്ങളുണ്ടോ? എന്നാൽ കെട്ടാൻ ഞാൻ റെഡി; തന്റെ ചെറുക്കന് വേണ്ട സ്വഭാവ സവിശേഷതകൾ പറഞ്ഞ് കല്യാണി പ്രിയദർശൻ

കാരണം എനിക്ക് ഇനിയും മുന്നോട്ട് കുറേ വർഷങ്ങൾ ഉണ്ടല്ലോ’ എന്നാണ് ധ്യാൻ പറയുന്നത്. അതേസമയം, തന്റെ യിലർ സീരിയസ് ചിത്രമാണെന്ന് ധ്യാൻ വ്യക്തമാക്കി. 1950കളിലെ കാലഘട്ടമാണ് ചിത്രം പറയുന്നത്. ഇത്തരം ഒരു വേഷം തേടിയെത്തിയത് ഭാഗ്യമാണെന്നും ധ്യാൻ വ്യക്തമാക്കി.

Advertisement