തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞു നില്ക്കുന്ന നടിയാണ് രേവതി. അഉഭിനയ മികവ് കൊണ്ട് തന്നെ വിവിധ ഭാഷകളിൽ നിരവധി ആരാധക വൃദ്ധങ്ങളെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഒരു സമയത്ത് മികച്ച നടിമാരുടെ കൂട്ടത്തിൽ ഉയർന്ന് കേട്ട പേരാണ് രേവതിയുടേത്. നായകന്മാർ പോലും അവരുടെ അഭിനയത്തിന് മുന്നിൽ ഒന്നുമല്ലാതാവുന്നത് പ്രേക്ഷകരും കണ്ടിട്ടുണ്ടാവും. വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു.
തെന്നിന്ത്യൻ ഭാഷകൾക്ക് പുറമേ ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിക്കാൻ താരത്തിന് സാധിച്ചു. തുടക്കകാലത്ത് സാക്ഷാൽ സൽമാൻഖാന്റെ വരെ നായികയായി അഭിനയിക്കാൻ താരത്തിന് സാധിച്ചു എന്നതിലാണ് കാര്യം. മികച്ച അഭിനേത്രി എന്നതിന് പുറമേ സംവിധായിക കൂടിയാണ് രേവതി. കാജോാൾ മുഖ്യ വേഷത്തിൽ എത്തിയ സലാം വെങ്കിയാണ് രേവതി സംവിധാനം ചെയ്ത അവസാനത്തെ സിനിമ.ഇപ്പോഴിതാ രേവതിയുടെ പഴയൊരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 1988 ൽ സംവിധായകനും, നടനുമായ സുരേഷിനെയാണ് താരം വിവാഹം ചെയ്തത്. എന്നാൽ 2002 ൽ ഈ ബന്ധം പിരിഞ്ഞു. അതിന് ശേഷമാണ് ഐവിഎഫിലൂടെ രേവതിക്ക് കുഞ്ഞ് ജനിക്കുന്നത്. അന്ന് രേവതി പറഞ്ഞതിങ്ങനെ;ഞാനും സുരേഷും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഞങ്ങളുടെ പ്രണയം വീട്ടിൽ പറയുകയും, അവരുടെ സമ്മത് പ്രകാരം നടക്കുകയും ചെയ്തു. അവർ ആ ബന്ധം എതിർത്തിരുന്നുവെങ്കിൽ ഞങ്ങളുടെ വിവാഹം യാഥാർത്ഥ്യമാവുമായിരുന്നില്ല.
ഒരേ മേഖലയിലാണ് ഞങ്ങൾ ജോലി ചെയ്തിരുന്നത്. അതിന്റെ പ്രശ്‌നങ്ങളൊന്നും തന്നെ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. പ്രൊഫഷണലായും, പേഴ്‌സണലായും അദ്ദേഹം എന്നെ മനസ്സിലാക്കിയിരുന്നു. അതിനിടയിൽ ഞങ്ങൾക്കിടയിൽ കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ട് എന്ന് തോന്നിയപ്പോഴാണ് വേർപ്പിരിയാൻ തീരുമാനിച്ചത്. ഏറ്റവും വേദനാജനകമായ കാര്യമായിരുന്നു അത്.
എങ്ങനെയൊക്കെ പറഞ്ഞാലും സങ്കടത്തോടെയാണ് പിരിഞ്ഞത്. അത്ര പെട്ടെന്നൊന്നും ആ വിഷമത്തിൽ നിന്നും കരകയറാനായിരുന്നില്ല.
വിവാഹമോചിതരായതിന് ശേഷവും ആ സുഹൃത്ത്ബന്ധം അതുപോലെ തന്നെ ഞങ്ങൾ നിലനിർത്തുന്നുണ്ട്. അതേസമയം വിവാഹമോചനവുമായി ബന്ധപ്പെട്ട്ടസുരേഷിന്റെ പ്രതികരണം എന്തായിരുന്നു എന്നുള്ള ചോദ്യത്തിന് അത് സ്വകാര്യമായി ഇരിക്കട്ടെ എന്നാണ് രേവതി പറഞ്ഞത്. വേർപ്പിരിഞ്ഞതിന് ശേഷമാണ് കുഞ്ഞെന്ന ആഗ്രഹം വന്നത്. അങ്ങനെയാണ് മഹി എത്തുന്നത്. ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ പേരക്കുട്ടിയാണ് മഹി.
അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞങ്ങൾ കഴിയുന്നത്. കൊച്ചുമകളോടൊപ്പം ഒത്തിരിക്കാലം ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത് എന്നാണ് അവളെ കണ്ടപ്പോൾ അച്ഛനും അമ്മയും പറഞ്ഞത്. അവൾ വന്നതിന് ശേഷം ജീവിതം കൂടുതൽ സുഖകരമായി മാറി. എല്ലാ കാര്യങ്ങളും അവൾക്കൊപ്പം ചെയ്യുന്നതാണ് ഇഷ്ടം. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമാണ് അവളുടെ ജനനമെന്നുമാണ് രേവതി പറഞ്ഞത്.