ഇതെനിക്ക് വരദാനം; നയൻതാരയെ അണിയിച്ചൊരുക്കാൻ ഭാഗ്യം ലഭിച്ചു; സന്തോഷം പങ്കിട്ട് മേയ്ക്കപ്പ് ആർട്ടിസ്റ്റ് അനില ജോസഫ്

6715

മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിൽ സെലിബ്രിറ്റികളേയും അടുത്ത ബന്ധുക്കളേയും സാക്ഷി നിർത്തി താരറാണി നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും അത്യാഡംബരവിവാഹവാർത്തയും ചിത്രങ്ങളുമാണ് സോഷ്യൽമീഡിയയെ ഭരിക്കുന്നത്.

വിവാഹത്തിൽ പങ്കെടുത്ത അതിഥികളും വിവാഹത്തിലെ ഒരുക്കങ്ങളും സംബന്ധിച്ച ഓരോ വാർത്തകളും ആരാധകരെ ആനന്ദിപ്പിക്കുകയാണ്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആശിർവാദത്തോടെ കഴിഞ്ഞദിവസമാണ് വിക്കിയും നയൻസും ഒന്നായത്. ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ.

Advertisements

എഴുവർഷത്തെ താരപ്രണയം ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വെച്ചാണ് പൂവണിയുന്നതിന് ആരേയും മയക്കുന്ന അഴകിൽ നയൻസിനെ അണിയിച്ചൊരുക്കിയത് പ്രമുഖ സ്റ്റൈലിസ്റ്റായ സെലീന നതാനിയാണ്. മുംബൈയിൽ നിന്നുള്ള ജോനികയാണ് ആഭരണങ്ങൾ ഡിസൈൻ ചെയ്തത്. ജയ്ഡ് ബൈ മോണിക്ക ആൻഡ് കരിഷ്മ ഒരുക്കിയ വിവാഹവസ്ത്രങ്ങൾ ഏതൊരുതാരവിവാഹത്തേയും വെല്ലുന്ന തരത്തിലുള്ളതാണ്.

ALSO READ- അവിടെയുള്ളവരെല്ലാം ഇത് കാണുന്നുണ്ടായിരുന്നു, അവർ അത് കണ്ട് ചിരിക്കുകയായിരുന്നു; ദുബായിലെ ഹണിമൂൺ യാത്രയിലുണ്ടായ അബദ്ധം വെളിപ്പെടുത്തി പൂർണിമ

അതേസമയം, ലേജി സൂപ്പർസ്റ്റാറിനെ മുമ്പ് അണിയിച്ചൊരുക്കാൻ തനിക്ക് ഭാഗ്യം ലഭിച്ചിരുന്നെന്ന സന്തോഷം പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ് സെലിബ്രിറ്റി-ബ്രൈഡൽ മേയ്ക്കപ്പ് ആർട്ടിസ്റ്റ് അനില ജോസഫ്.

സോഷ്യൽ മീഡിയയിലൂടെ ബ്യൂട്ടി ടിപ്‌സ് പങ്കുവെച്ച് യുവജനങ്ങളുടെ പ്രിയങ്കരിയായ അനില ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ നയൻതാരയ്‌ക്കൊപ്പം പ്രവർത്തിച്ചതിന്റെ എക്‌സ്പീരിയൻസും വെളിപ്പെടുത്തിയിരിക്കുന്നത്. വിഘ്‌നേഷിനും നയൻസിനും ആശംസകൾ നേർന്നുകൊണ്ടാണ് അനിലയുടെ കുറിപ്പ്.

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്‌ക്കൊപ്പം എന്ന് കുറിച്ചതിനൊപ്പം നയൻസിനെ മേയ്ക്കപ്പ് ചെയ്യുന്നതിന്റെ ചില ചിത്രവും അനില ഷെയർ ചെയ്യുന്നുണ്ട്.

ഒരുപാട് സെലിബ്രിറ്റികൾക്കും ഒരുപാട് സുന്ദരികൾക്കും മേക്കപ്പ് ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ടെന്നാണ് അനിലയുടെ വാക്കുകൾ. മേയ്ക്കപ്പ് ഇൻഡസ്ട്രിയിലെ പ്രവർത്തി പരിചയം കൊണ്ട് 36 വർഷത്തെ ചാലഞ്ചാണ് ഇതെന്നും അനില പറയുന്നു.

ALSO READ- സൂപ്പർഹിറ്റ് സീരിയൽ സ്വയംവരത്തിലെ ഗൗരിയെ ഓർമ്മയില്ലേ, സൗന്ദര്യം കൊണ്ടും പ്രണയ ഭാവങ്ങൾ കൊണ്ടും മലയാളികളുടെ മനംകവർന്ന ജെന്നിഫറിന്റെ യതാർഥ ജീവിതം കണ്ടോ

ഇവയെല്ലാം അയഥാർത്ഥമായി തോന്നുന്ന അനുഭവങ്ങളാണ്. തന്റെ ഈ കരിയർ കാലയളവ് തനിക്ക് ഇവയൊക്കെയാണ് നൽകിയത്. ഒരു സ്വപ്നത്തിൽ ജീവിക്കാൻ തനിക്ക് ധൈര്യം തന്ന കരിയറാണിതെന്നും അനില അഭിപ്രായപ്പെടുന്നുണ്ട്. ഇന്നും തനിക്ക് തന്റെ ജോലിയോടും കരിയറിനോടുമുള്ള അഭിനിവേശം തുടരുകയാണെന്നും അത് ഇനിയും ആഴത്തിലേക്ക് പോകുമെന്നും താൻ ഭാഗ്യവതിയാണെന്നും ഇതൊക്കെ ഒരു വരദാനം തന്നെയാണെന്നും അനില കുറിപ്പിൽ പറയുന്നുണ്ട്.

നിരവധി പേരാണ് അനിലയ്ക്കും നയൻസിനും വിക്കിക്കും ആശംസകളുമായി ഈ പോസ്റ്റിന് കീഴിലെത്തിയിരിക്കുന്നത്. മുൻപ് നിരവധി താരസുന്ദരിമാരെ വിവാഹദിനത്തിൽ ഒരുക്കിയ അനില പങ്കുവെച്ച കുറിപ്പുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

Advertisement