ജാനകിക്ക് പിന്തുണയുമായി സൂര്യ; മുച്ചുണ്ട് ഉള്ളവർക്കും മോഡൽ ആകാം.

261

സോഷ്യൽ മീഡിയയിലൂടെ വളർന്ന് വന്ന മേക്കപ്പ് ആർട്ടിസ്റ്റാണ് സൂര്യ. സൂര്യയുടെ ബ്രൈഡൽ മേക്കപ്പ് എല്ലാം തന്നെ പൊതുജന ശ്രദ്ധ നേടാറും ഉണ്ട്. എന്നാൽ ഇത്തവണത്തെ സൂര്യയുടെ മേക്കപ്പിന് പ്രതിഷേധത്തിന്റെ സ്വരം കൂടിയുണ്ട്. നിറത്തിന്റെ പേരിൽ ബോഡി ഷെയ്മിങ് നേരിട്ട ജാനകിയെ പിന്തുണച്ച് കൊണ്ടാണ് മേക്കപ്പ്.

സൂര്യയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം; ഇത് ജാനകി Kerala first Cleft lip model ഇവളും കലയെ സ്‌നേഹിക്കുന്ന ഒരു വ്യക്തി ആണ് ഡാൻസ്, മോഡൽ ഫാഷൻ ഒക്കെ ആഗ്രഹിക്കുന്ന ഒരാളാണ് അങ്ങനെയിരിക്കെ അവളുടെ ഇൻസ്റ്റയിലെ ഫോട്ടോസ് കണ്ടു ഒരു ഫോട്ടോഗ്രാഫർ മെസ്സേജ് അയച്ചു

Advertisements

Also Read
മോഹൻലാലിന്റെ ഭാവി പ്രവചിച്ച് സ്വാമി; മോഹൻലാലിന്റെ സർവ്വ നിയന്ത്രണവും ഭാര്യയുടെ കയ്യിലാണെന്ന് ആക്ഷേപം

ഫോട്ടോ ഷൂട്ട് ചെയ്യാൻ താല്പര്യം ഉണ്ടോ എന്നൊക്കെ അങ്ങനെ സംസാരിച്ച ശേഷം വാട്‌സാപ്പിൽ ഫോട്ടോസ് അയച്ചു തരാൻ അവശ്യപ്പെട്ടു ഫോട്ടോ കണ്ടതിന് ശേഷം ആ ഫോട്ടോഗ്രാഫർ പറഞ്ഞത് അയ്യോ സോറി ജാനകി ചുണ്ടും മൂക്കും ഇത്ര വ്യത്യാസം ഉണ്ടോ ഒരു പാട് കറുത്തിട്ടാണോ മോഡലിങ്ങിന് വേണ്ട ഫീച്ചേഴ്‌സ് ഒന്നുമില്ല എന്ന് പറഞ്ഞു ബോഡി ഷെയിം പോലെ കളിയാക്കി അവൾക്ക് വളരെ വിഷമം തോന്നി.

ഞാൻ എല്ലാ പേരുടെയും കാഴ്ചപ്പാടിൽ അത്ര ബോറിങ് ആണോ’cleft lip ‘(മുച്ചുണ്ട്) ഉള്ളവർ ഞങ്ങളും മനുഷ്യർ അല്ലെ ഞങ്ങളും ആഗ്രഹിക്കുന്നു മോഡലിങ്ങ് രഗത്തും ഫാഷൻ രംഗത്തും കടന്നുവരുവാൻ . ഈ ആഗ്രഹം എന്നോട് പറഞ്ഞു.

Courtesy: Public Domain

Also Read
ആക്രാന്തം കൂടി അന്ന് വലിച്ച് കയറ്റിയത് ഷവർമ്മയും മയോണൈസും; പിറ്റേന്ന് ചിലവായത് 70000 രൂപയും, അൽഫോണ്‌സ് പുത്രന്റെ വെളിപ്പെടുത്തൽ

എന്നാൽ കഴിയുന്ന രീതിയിൽ ഒരു തുടക്കമാകട്ടെ എന്ന് വിചാരിച്ചു. ജാനകിയുടെ സ്വപ്നങ്ങൾക്ക് നിറം മേകി മേക്കോവർ നടത്തി ആ ചിത്രങ്ങളാണ് ഇത് ഇനിയെന്നാണ് നമ്മുടെ കേരളസമൂഹം മാറുന്നത് സൗന്ദര്യം മനസ്സിൽ കാണാൻ ശ്രമിക്കും. മുഖത്തല്ല എന്ന് സൂര്യ കുറിച്ചു.

Advertisement