ബിഗ് ബോസില്‍ തനിക്കൊട്ടും അംഗീകരിക്കാന്‍ പറ്റാതിരുന്നത് സിഗരറ്റ് കിട്ടാത്തതാണ്; ജാന്‍മണി പറഞ്ഞു

19

ഇത്തവണ ബിഗ് ബോസ് വീട്ടില്‍ എത്തിയ ശക്തമായ മത്സരാര്‍ത്ഥിയാണ് ജാന്‍മോണി ദാസ്. എന്നാല്‍ ഷോയുടെ തുടക്കത്തില്‍ ഉള്ള ആവേശം ജാന്‍മണിയ്ക്ക് പിന്നീട് ഉണ്ടായിരുന്നില്ല.

Advertisements

ഇപ്പോഴിതാ ജാന്‍മോണിയുടെ രഞ്ജനി ഹരിദാസിന്റെ വീഡിയോ ആണ് പുറത്ത് വന്നത്. ഇതില്‍ ബിഗ് ബോസ് വീട്ടില്‍ വന്നതിനെ കുറിച്ചാണ് ജാന്‍മണി പറയുന്നത്.

രഞ്ജിനിയുടെ പേഴ്സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ജാന്‍മോണി . തനിക്ക് ജാന്‍മണിയെ നന്നായി അറിയാം എന്ന് രഞ്ജിനി പറഞ്ഞു, സത്യസന്ധമായി കാര്യങ്ങള്‍ പറയണമെന്ന് പറഞ്ഞു കൊണ്ടാണ് രഞ്ജിനി ജാന്‍മോണിയോട് സംസാരിച്ച് തുടങ്ങുന്നത്.

ബിഗ് ബോസ് ഷോയില്‍ പോകുക എന്നത് ജാന്‍മോണിയുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു. എന്നാല്‍ ജാനിന്റെ യഥാര്‍ത്ഥ സ്വഭാവം അറിയാവുന്നത് കൊണ്ട് താന്‍ അക്കാര്യം മൈന്‍ഡ് ചെയ്തില്ലെന്നാണ് രഞ്ജിനി പറയുന്നത്. അവസാനം ജാനിനെ സഹായിച്ചത്, കഴിഞ്ഞ സീസണില്‍ മത്സരിച്ച ശോഭ വിശ്വനാഥനാണ്. ശോഭ വഴിയാണ് ബിഗ് ബോസിലേക്ക് താന്‍ പോകുന്നതെന്നാണ് ജാന്‍മോണി പറയുന്നത്.

also read
സ്റ്റീഫന്‍ നെടുമ്പള്ളിയെ പിന്നിലാക്കി രംഗണ്ണന്റെ മുന്നേറ്റം, കോടികള്‍ വാരി ആവേശം, ലിസ്റ്റില്‍ ആറാംസ്ഥാനം
പക്ഷേ താന്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസ്. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഉണ്ടായിരുന്ന ആവേശം എല്ലാം നഷ്ടപ്പെട്ടു.

പലപ്പോഴും ദേഷ്യം കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പോയതായി ജാന്‍മോണി പറയുന്നു. പിന്നെ അവിടെ സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ ഉപ്പ് പോലും ഇല്ലായിരുന്നു. തനിക്കൊട്ടും അംഗീകരിക്കാന്‍ പറ്റാതിരുന്നത് സിഗരറ്റ് കിട്ടാത്തതാണ്. അതാണ് തന്റെ സമ്മര്‍ദ്ദം കൂടാനുള്ള കാരണമെന്ന് ജാന്‍മോണി പറഞ്ഞു.

 

Advertisement