വലിയ കുരിശോടു കൂടിയ ജപമാലയുമായി ജയറാം; നാട്ടുകാരുടെ സംശയം തീര്‍ത്ത് താരം

11

കുടുംബ സദസ്സുകളുടെ പ്രിയനാടന്‍ ജയറാമിന്റെ മാറ്റത്തില്‍ അത്ഭുതം പൂണ്ട് നാട്ടുകാര്‍. കഴിഞ്ഞ ദിവസം എറണാകുളത്ത് ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ ജയറാം എത്തിയത് കഴുത്തില്‍ വലിയ കുരിശോട് കൂടിയ ജപമാല ധരിച്ചാണ്.

Advertisements

പ്രളയ ദുരിതബാധിതര്‍ക്കായി അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒപ്പമുണ്ട് നാട് പദ്ധതിയുടെ ഭാഗമായി വീടു നിര്‍മിച്ചു നല്‍കുന്നതിനുള്ള തറക്കല്ലിടല്‍ ചടങ്ങിലാണ് ജയറാം ഇങ്ങനെ എത്തിയത്. അതോടെ അത്ഭുതത്തോടെ തന്നെ നാട്ടുകാര്‍ നോക്കിയതോടെ സംഭവത്തിന്റെ സത്യാവസ്ഥ താരം തമാശകലര്‍ത്തി തുറന്നു പറയുകയും ചെയ്തു.

ഒരു ക്രിസ്ത്യാനിക്കുള്ള വീടിന്റെ തറക്കല്ലിടല്‍ ചടങ്ങായതുകൊണ്ട് ജപമാലയിട്ടു പോരാം എന്നു വിചാരിച്ചതല്ലെന്നു താരം പറഞ്ഞു. ജയറാമിന്റെ വാക്കുകള്‍ ഇങ്ങനെ .. ”ഒരു ഷൂട്ടിങ്ങിനിടെയാണ് ഇവിടേയ്ക്കു പോരാന്‍ വിളിയെത്തിയത്. അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെ ആയിരുന്നതിനാല്‍ വേഷമൊന്നും മാറ്റാന്‍ നിന്നില്ല. ചെന്നിട്ടും ഇതേ വേഷത്തില്‍ വേണം അഭിനയം.

പിന്നെന്തിനു സമയം കളയണം. നേരെ ഇങ്ങു പോന്നു” ലോനപ്പന്റെ മാമോദീസ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ് താരം.

Advertisement